Connect with us

ദിലീപിന് കഷ്ടകാലം, കാവ്യയ്ക്ക് നല്ലകാലം, അതിജീവിതയ്ക്ക് പുതിയ ശത്രുക്കള്‍ ഉണ്ടാകും; പ്രവചനവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രവചന കുലപതിയുടെ വാക്കുകള്‍

Malayalam

ദിലീപിന് കഷ്ടകാലം, കാവ്യയ്ക്ക് നല്ലകാലം, അതിജീവിതയ്ക്ക് പുതിയ ശത്രുക്കള്‍ ഉണ്ടാകും; പ്രവചനവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രവചന കുലപതിയുടെ വാക്കുകള്‍

ദിലീപിന് കഷ്ടകാലം, കാവ്യയ്ക്ക് നല്ലകാലം, അതിജീവിതയ്ക്ക് പുതിയ ശത്രുക്കള്‍ ഉണ്ടാകും; പ്രവചനവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രവചന കുലപതിയുടെ വാക്കുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഇനി 20 ദിവസം മാത്രമാണുള്ളത്, അതി നിര്‍ണായകമായ 20 ദിവസങ്ങള്‍. ഇതിനോടകം തന്നെ നിരവധി നാടകീയ രംഗങ്ങള്‍ ഈ കേസില്‍ അരങ്ങേറി കഴിഞ്ഞു. കാര്യങ്ങളുടെ പോക്ക് ഈ സ്ഥിതിയ്ക്ക് ആണെങ്കില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കാന്‍ ചുരുങ്ങിയത് ഇനി ഒരു മൂന്ന് മാസത്തെ കാലാവധി കൂടെ വേണമെന്നാണ് പല വിദഗ്ദരും അഭിപ്രായപ്പെടുന്നത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പരിശോധന അടക്കമുള്ള കാര്യങ്ങളില്‍ കോടതിയില്‍ നിന്നും ഇതുവരെ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ അന്വേഷണം ഈ സമയപരിധിക്കുള്ളില്‍ അവസാനിപ്പിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. അങ്ങനെയങ്കില്‍ ക്രൈം ബ്രാഞ്ചിന് വീണ്ടും സമയം കൂട്ടിചോദിക്കേണ്ടി വരും. അത് കോടതി ഇനിയും അനുവദിക്കുമോ എന്നുള്ള കാര്യവും കണ്ടറിയണം.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും കോടതി നടപടികളും പുരോഗമിക്കുന്നതിനിടയിലാണ് രസകരമായ ചില പ്രവചനങ്ങളുമായി പ്രവചന കുലപതി കലിയുഗ ജ്യോതിഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ: സന്തോഷ് നായര്‍ രംഗത്ത് എത്തിയിരിക്കുന്നത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ പ്രവചനം നടത്തി നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ജ്യോതിഷിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് പ്രവചനം നടത്തുന്നത്.

ദിലീപിന്റെ സമയം മോശമാണെന്നും അതേസമയം തന്നെ അദ്ദേഹത്തിന്റെ ഭാര്യ കാവ്യാ മാധവന്റേത് നല്ല സമയമാണെന്നും നേരത്തെ തന്നെ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് പേര്‍ക്കും സമയം മോശമായിരുന്ന കാലത്താണ് ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ അവിടുന്ന് ദിലീപിന്റെ സാഹചര്യം മാറി. 45 വയസ്സിന് ശേഷം അദ്ദേഹത്തിന് മോശം സമയമാണ്.

അതിജീവിതയുടെ കാര്യം നോക്കുകയാണെങ്കില്‍ അവര്‍ നല്ല സമയത്തിലൂടേയാണ് കടന്ന് പോവുന്നത്. എന്നാല്‍ ദശാകാലങ്ങളില്‍ ചില അപഹാരങ്ങള്‍ വരുമ്പോള്‍ രണ്ടോ മുന്നോ മാസം അവര്‍ക്ക് പ്രയാസങ്ങളും വരാറുണ്ട്. അങ്ങനെയുള്ള സ്ഥിതിയാണ് കാണുന്നത്. എങ്കിലും ദശാകാലവും ബാക്കിയുള്ള കാര്യവും വെച്ച് നോക്കുമ്പോള്‍ ജ്യോതിഷ ശാസ്ത്രപ്രകാരം നല്ല സമയമാണ് അവര്‍ക്ക് കടന്ന് വരുന്നതെന്നും കലിയുഗ ജ്യോതിഷി പ്രവചിക്കുന്നു.

നല്ല സമയമാണെങ്കിലും അതിജീവിതയെ ശത്രുക്കള്‍ പ്രയാസപ്പെടുത്താനും പുതിയ ശത്രുക്കള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അവരുടെ ജാതകം പരിശോധിക്കുമ്പോള്‍ ശത്രുബാധയാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ വരുന്നത്. ജ്യോതിഷ ശാസ്ത്രപ്രകാരം 12 ഭാവങ്ങളുണ്ട്. അതില്‍ 6 ഭാവങ്ങളില്‍ കൂടുതല്‍ പ്രയാസമാണെങ്കില്‍ നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏഴ് ഭാവം മോശവും 5 ഭാവം നല്ലതും ആണെങ്കില്‍ അവര്‍ ജാതകത്തിന്റെ വിപരീത ദിശയിലൂടെയായിരിക്കും സഞ്ചരിക്കുന്നത്. അതിജീവിതയുടെ ജാതകപ്രകാരം ശത്രുഭാവം വിട്ടുമാറില്ല. ജാതകവാശാല്‍ അവര്‍ക്ക് അങ്ങനെ ഒരു കാര്യമാണ്. 18 കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ചുകൊണ്ടാണ് കലിയുഗ ജ്യോതിശാസ്ത്രം ഒരോ നിഗമനത്തിലും എത്തിച്ചേരുന്നതും.

ഒരു പക്ഷെ ഇത്തരമൊരു അക്രമം ഉണ്ടായത് പോലും അവരുടെ മോശം സമയത്ത് അവര്‍ക്ക് സംഭവിച്ച കാര്യമില്ല. അതില്‍ അവര്‍ ഭയക്കേണ്ട കാര്യമൊന്നുമില്ല. ജീവിതത്തില്‍ അവര്‍ മുന്നോട്ട് പോവണം എന്ന് തന്നെയാണ് എന്റേതായ അഭിപ്രായം. അതിജീവിതയ്ക്ക് ഇനി ഉയര്‍ച്ചയുടെ കാലഘട്ടമാണ്. കൂടുതല്‍ കൂടുതല്‍ സിനിമകള്‍ അവരെ തേടിയെത്തും. കേസിനെ സംബന്ധിച്ചിടത്തോളം അട്ടിമറി നടന്നില്ലെങ്കില്‍ ഇത് അവര്‍ക്ക് വിജയം ഉണ്ടാവുകയും നീതി കിട്ടാനും സാധ്യതയുണ്ട്.

പല കാര്യങ്ങളും അട്ടിമറിക്കാന്‍ മനുഷ്യന് സാധിക്കും. മനുഷ്യരെ കുറിച്ച് നമ്മള്‍ പല പ്രവചനങ്ങള്‍ നടത്താറുണ്ടെങ്കിലും അത് മാറിപ്പോവുന്നതിന്റെ കാരണം എന്ന് പറയുന്നത് ഇത്തരം അട്ടിമറികളാണ്. നേരേ മറിച്ച് പ്രകൃതിയില്‍ നിന്നുണ്ടാവുന്ന ഒരു കാര്യങ്ങളും നമുക്ക് അട്ടിമറിക്കാന്‍ സാധിക്കില്ല. അതിജിവീതയെ സംബന്ധിച്ച് അവര്‍ മുന്നോട്ട് സഞ്ചരിക്കണം. അവര്‍ക്ക് നല്ല കാലമാണ്. ആകെയൊരു പ്രയാസം എന്ന് പറയുന്നത് ഈ ശത്രുഭാവത്തിന്റെ കാഠിന്യമാണെന്നും അദ്ദേഹം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top