Connect with us

വിവാഹത്തിന് മുമ്പ് തീര്‍ച്ചയായും ഈ 9 കാര്യങ്ങളെ കുറിച്ച് പരസ്പരം സംസാരിച്ചിരിക്കണം!; അശ്വതി ശ്രീകാന്ത് പറയുന്നു

Malayalam

വിവാഹത്തിന് മുമ്പ് തീര്‍ച്ചയായും ഈ 9 കാര്യങ്ങളെ കുറിച്ച് പരസ്പരം സംസാരിച്ചിരിക്കണം!; അശ്വതി ശ്രീകാന്ത് പറയുന്നു

വിവാഹത്തിന് മുമ്പ് തീര്‍ച്ചയായും ഈ 9 കാര്യങ്ങളെ കുറിച്ച് പരസ്പരം സംസാരിച്ചിരിക്കണം!; അശ്വതി ശ്രീകാന്ത് പറയുന്നു

അവതാരകയായും നടിയായുമെല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ അവതാരകയായി എത്തി, ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ ആശ ഉത്തമനായും തിളങ്ങി നിന്നിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത് അശ്വതി പങ്കുവെച്ച വീഡിയോയാണ്. വിവാഹിതരാവാന്‍ പോകുന്നവര്‍ കല്യാണത്തിന് മുന്‍പേ സംസാരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അശ്വതി പറയുന്നത്. പ്രധാനമായും 9 കാര്യങ്ങളാണ് അശ്വതി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്.

ജോലിയും കരിയറും ഏതൊരാളുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പുതന്നെ അതേക്കുറിച്ച് സംസാരിക്കണം. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പലപ്പോഴും ജോലിക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുന്നത് സ്ത്രീകളാണ്. രണ്ടാമത് കുട്ടികള കുറിച്ചും പേരന്റിംഗ് രീതിയെ കുറിച്ചുമാണ് സംസാരിക്കേണ്ടത്. കുട്ടികള്‍ വേണോ വേണ്ടയോ എന്നതിനെ കുറിച്ച് ജീവിത പങ്കാളിയുമായി തുറന്ന് സംസാരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അത് വലിയ ദോഷം ചെയ്യും. അതുപോലെ തന്നെ പേരന്റിംഗ് രീതിയെ കുറിച്ചു വിവാഹത്തിന് മുന്‍പ സംസാരിച്ചിരിക്കണം. കുട്ടിയുടെ മുന്നില്‍ വെച്ച് ഭാവിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്.

പണത്തിന്റെ ചെലവുമായി ബന്ധപ്പെട്ടും സംസാരിച്ചിരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അതൊരു പ്രശ്‌നമാവാം. പണം ചെലവാക്കുന്ന കാര്യത്തില്‍ ഒരാള്‍ വീക്കും ഒരാള്‍ സ്റ്റേബിളുമാണെങ്കില്‍ പരസ്പരം സഹായിക്കാന്‍ സാധിക്കും. പണം ചെലവാക്കുന്നതിനെ കുറിച്ച് മുന്‍ക്കൂട്ടി സംസാരിക്കുന്നത് നല്ലതായിരിക്കും. വീടിനെ കുറിച്ചുള്ള കാര്യങ്ങളും വിവാഹത്തിന് മുന്‍പ് സംസാരിച്ചിരിക്കണം ചിലര്‍ക്ക് പുറംനാടുകളില്‍ താമസിക്കാനാണ് ഇഷ്ടം ചിലര്‍ക്ക് നാട്ടില്‍ സെറ്റിലാവാനായിരിക്കും താല്‍പര്യം. ഇത്തരം കര്യം തുറന്ന് സംസാരിക്കേണ്ടതുണ്ട്. അതുപോലെ വീടിനെ കുറിച്ചു സങ്കല്‍പ്പങ്ങളും തുറന്ന് സംസാരിക്കേണ്ടതുണ്ട്.

വീട്ടുജോലി ചെയ്യുന്നനെ കുറിച്ചും പരസ്പരം സംസാരിക്കണം. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. എന്തൊക്കെ ജോലികള്‍ താല്‍പര്യമില്ല ഇതിനെയൊക്കെ കുറിച്ച് നേരത്തെ സംസാരിക്കണം. വീട്ടിലെ ജോലികള്‍ ഭാര്യയും ഭര്‍ത്താവും ഷെയര്‍ ചെയ്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തങ്ങളുടെ ജീവിതത്തിലെ പ്രധാന വ്യക്തികളെ കുറിച്ച് പങ്കാളിയാവാന്‍ പോകുന്ന ആളോട് തുറന്ന് സംസാരിക്കണം. അവര്‍ തങ്ങളുടെ ആരാണന്നും ബന്ധവും പറഞ്ഞു കൊടുക്കണം. കൂടാതെ ശീലങ്ങളെ കുറിച്ചും സംസാരിക്കണം. നിങ്ങള്‍ക്ക് മദ്യപിക്കുന്ന അല്ലെങ്കില്‍ നന്നായി വൃത്തി നോക്കുന്ന അങ്ങിനെ എന്തെങ്കിലും തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി തുറന്ന് പറയുന്നതായിരിക്കും നല്ലത്.

വിവാഹത്തിന് മുന്‍പ് സ്വകാര്യതയെ കുറിച്ച് സംസാരിച്ചിരിക്കണം. ചിലര്‍ വളരെയധികം ഇന്റിമസി ആഗ്രഹിക്കുന്നവരാകാം. ചിലരാകട്ടെ പേഴ്സണല്‍ സ്പേയ്സിന് പ്രധാന്യം നല്‍കന്നവരായിരിക്കാം ഇത്തരം കാര്യങ്ങള്‍ വിവാഹത്തിന് മുന്‍പ് പരസ്പരം സസാരിക്കുന്നത് നല്ലതായിരിക്കും അതുപോലെതന്നെ സെക്ഷ്വല്‍ റിലേഷന്റെ കാര്യമായാലും താല്‍പര്യങ്ങള്‍ തുറന്ന് പറയുന്നത് നല്ലതായിരിക്കും. എന്തൊക്കെ കാര്യങ്ങളുടെ അഭാവമാണ് നിങ്ങളെന്ന വ്യക്തിയെ ഒരു ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരകുവാന്‍ പ്രേരിപിക്കുന്നത് എന്ന് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അത് വിവാഹത്തിന് മുന്‍പ് പങ്കാളിയോട കൃത്യമായി പറയണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top