Malayalam
”പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി” ; മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രവുമായി ഷറഫുദ്ദീന്‍
”പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി” ; മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രവുമായി ഷറഫുദ്ദീന്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഷറഫുദ്ദീന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. ജൂണ്‍ 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രമാണിത്. മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന പ്രിയന്‍ എന്ന കഥാപാത്രമായിട്ടാണ് ഷറഫുദ്ദീന്‍ ചിത്രത്തിലെത്തുന്നത്.
”പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി” എന്ന് കുറിച്ച് കൊണ്ടാണ് ഷറഫുദ്ദീന്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
അപര്‍ണ ദാസ്, നൈല ഉഷ, ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആര്‍ ജെ, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി നിരവധി പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
wow സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് നിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം പി. എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. പ്രജീഷ് പ്രേമിനെ കൂടാതെ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍ തുടങ്ങിയവരും ചിത്രത്തിനായി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.
