News
മമ്മൂട്ടി അക്കാര്യത്തിൽ മാതൃകയാണ്; എയർപ്പോർട്ടിൽ വച്ച് നടന്ന ആ സംഭവം ഓർത്തെടുത്തു പറഞ്ഞ് വിനീത് കുമാര്‍!
മമ്മൂട്ടി അക്കാര്യത്തിൽ മാതൃകയാണ്; എയർപ്പോർട്ടിൽ വച്ച് നടന്ന ആ സംഭവം ഓർത്തെടുത്തു പറഞ്ഞ് വിനീത് കുമാര്‍!
മലയാളികളുടെ അഹങ്കാരം ആണ് മമ്മൂട്ടി എന്ന നടൻ. താരങ്ങള്‍ക്കിടയില്‍ പോലും മമ്മൂട്ടിയുടെ ചിട്ടകളും ജീവിത രീതികളും ചർച്ച ആകാറുണ്ട്. അഭിനയവും കുടുംബജീവിതവും ഒന്നിച്ച കൊണ്ട് പോകുന്ന മെഗാസ്റ്റാര്‍ പല താരങ്ങള്‍ക്കും മാതൃകയാണ്. എത്ര സിനിമ തിരക്കുണ്ടെങ്കിലും കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാന് ശ്രമിക്കാറുണ്ട്. ഇതിന് വേണ്ടി സമയം കണ്ടെത്താറുണ്ട്. മെഗാസ്റ്റാര്‍ തന്നൈ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടും ഉണ്ട്.
ഇപ്പോഴിത അവിചാരിതമായി മമ്മൂട്ടിയെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് കണ്ട സംഭവം വെളിപ്പെടുത്തുകയാണ് നടനും സംവിധായകനുമായ വിനീത് കുമാര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയേയും മകളേയും കൂട്ടികൊണ്ട് വരാന്‍ വേണ്ടിയാണ് മെഗാസ്റ്റാര്‍ കാര്‍ ഡ്രൈവ് ചെയ്ത് എയര്‍പോര്‍ട്ടില്‍ എത്തിയത്. മമ്മൂക്കയുമായിട്ടുളള ഒരു ഓര്‍മ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അത്രയധികം ഇന്‍സ്‌പെയര്‍ ചെയ്യുന്ന കാര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് വിനീത് ഇക്കാര്യം പറഞ്ഞത് ഒപ്പം തന്നെ ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെ കുറിച്ചും പറയുന്നുണ്ട്.
നടന്റെ വാക്കുകള്‍ വായിക്കാം…..’ ഒരിക്കല്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുകായിരുന്നു. ഈ സമയത്ത് മമ്മൂക്കയുടെ കാര്‍ പുറത്തേയ്ക്ക് പോകുന്നത് കണ്ടു. ആ സമയത്ത് ഞാന്‍ എയര്‍പോര്‍ട്ടിനുള്ളിലായിരുന്നു.
പുറത്ത് ഇറങ്ങിയതിന് ശേഷം ജോര്‍ജ്ജേട്ടനെ വിളിച്ചു. മമ്മൂക്ക എയര്‍പോര്‍ട്ടിലുണ്ടോ എന്ന് തിരിക്കി. ഈ സമയം തന്നൈ അദ്ദേഹം ഫോണ്‍ വാങ്ങിയിട്ട് എന്നോട്ട് പുറത്തേയ്ക്ക് വരാന്‍ പറഞ്ഞു. ചെന്നപ്പോള്‍ മമ്മൂക്ക കാറിലുണ്ട്. വിവരം തിരക്കിയപ്പോഴാണ് മകളേയും ഭാര്യയേയും പിക് ചെയ്യാന്‍ വേണ്ടിയാണ് എത്തിയതെന്ന് അറിഞ്ഞത്.
അദ്ദേഹത്തിന് ഡ്രൈവറെ വിട്ടാല്‍ മതിയായിരുന്നു. എന്നാലും ഭാര്യയേയും മകളേയും വിളിക്കാന്‍ അദ്ദേഹം തന്നെ നേരിട്ടെത്തി. ഇത് വളരെ മാത്യകപരമായി തോന്നി എന്നാണ് വിനീത് കുമാര്‍ മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞത്.
ഫഹദ് ഫാസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിനീത്. അഭിനേതാവ് എന്നതില്‍ ഉപരി മികച്ച ഫിലിം മേക്കര്‍ കൂടിയാണ് ഫഹദ് എന്നാണ് വിനീത് പറയുന്നത്. ഇപ്പോള്‍ നടന്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ഫഹദിന് ചെയ്യാനുണ്ട്. അത് കഴിഞ്ഞ ഉറപ്പായും ഒരു സിനിമ ചെയ്യുമെന്നും വിനീത് പറഞ്ഞു.
അടുത്ത സുഹൃത്താണെങ്കിലും എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ മാത്രമേ വിളിക്കാറുള്ളൂ. അപ്പോള്‍ എടുക്കാറുമുണ്ട്. സിനിമയില്‍ തിരക്കാവും മുന്‍പ് എപ്പോഴും വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അവനെ ബുദ്ധിമുട്ടിക്കുന്നത് പോലെയാവില്ലേ; ഫഹദിനോടുള്ള സൗഹൃദത്തെ കുറിച്ച് പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
about mammootty
