Malayalam
നടി ആക്രമിക്കപ്പെടുന്നതിന്റെ 8 വീഡിയോകളായിരുന്നു ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോകളുടേയൊന്നും ഹാഷ് വാല്യൂ മാറിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് ആശങ്കപ്പെടുന്നത് എന്ന് കോടതി; മെമ്മറികാര്‍ഡ് പരിശോധന കേന്ദ്രത്തിലേയ്ക്ക്, നിലപാടറിയിച്ച് ഡിജിപി
നടി ആക്രമിക്കപ്പെടുന്നതിന്റെ 8 വീഡിയോകളായിരുന്നു ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോകളുടേയൊന്നും ഹാഷ് വാല്യൂ മാറിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് ആശങ്കപ്പെടുന്നത് എന്ന് കോടതി; മെമ്മറികാര്‍ഡ് പരിശോധന കേന്ദ്രത്തിലേയ്ക്ക്, നിലപാടറിയിച്ച് ഡിജിപി
നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം കടുത്ത വാദം തന്നെയാണ് നടന്നത്. ഇതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് പ്രോസിക്യൂഷന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മെമ്മറി കാര്‍ഡ് പരിശോധന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രമാണെന്നും പരിശോധന അത്യാവശ്യമാണെങ്കില്‍ കേന്ദ്ര ലാബില്‍ പരിശോധിക്കണമെന്നുമായിരുന്നു പ്രതിഭാഗം നേരത്തെ ആവശ്യപ്പെട്ടത്.
തുടക്കത്തില്‍ കേന്ദ്ര ലാബില്‍ പരിശോധനയെന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചത്. സംസ്ഥാന ലാബില്‍ വിശ്വാസമില്ലായെന്ന തെറ്റായ സന്ദേശം നല്‍കാന്‍ ശ്രമിക്കുകയാണ് പ്രതിഭാഗമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. തുടര്‍ന്ന് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് കേന്ദ്ര ലാബില്‍ പരിശോധിക്കാമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷനും എത്തിയത്.
ഇത് സംബന്ധിച്ച് അഡ്വ. ആശ ഉണ്ണിത്താനും കേന്ദ്ര ഫോറന്‍സിക് ലാബിനെ എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുകയെന്ന് ചോദിച്ചിരുന്നു. അവിടെ സിബിഐയ്ക്കോ എന്‍ഐക്കോ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറുമായും ബി ജെ പിയുമായും ബന്ധമുള്ള ആളുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ എങ്ങനെയാണ് വിശ്വസിക്കുക. ഇന്ത്യയുടെ മൊത്തം അഴിമതിയെക്കുറിച്ച് നോക്കുമ്പോള്‍ കേരളമാണ് ഒരുപാട് ഭേദപ്പെട്ടത് എന്നാണ് എനിക്ക് തോന്നുന്നത്.
അതുകൊണ്ട് തന്നെ കേസിന്റെ പ്രാഥമികമായ അന്വേഷണത്തില്‍ വന്നിട്ടുള്ള ഒരുപാട് കുറവുകള്‍ വീണ്ടും കൃത്യമായി അന്വേഷിച്ച് വീണ്ടും അതില്‍ പ്രശ്നമുണ്ടെങ്കില്‍ അപ്പോള്‍ നമുക്ക് എല്ലാം കൂടെ പെറുക്കിയിട്ട് അവിടെ നിന്നുള്ള ഉദ്യോഗസ്ഥരേയും വിദഗ്ധരേയും ഇങ്ങോട്ട് കൊണ്ടുവന്ന് ഇവിടെ പരിശോധിപ്പിക്കാനുള്ള അത്രയും വലിയ ഒരു സംഗതിയുണ്ടാക്കണം. അതല്ലാതെ ഒരു ഏജന്‍സിയെ മൊത്തം അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നുമാണ് ആശ ഉണ്ണിത്താന്‍ പറഞ്ഞിരുന്നത്.
ഫലത്തില്‍, കേന്ദ്ര ലാബില്‍ പരിശോധനയെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെടുന്നതിന്റെ 8 വീഡിയോകളായിരുന്നു ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോകളുടേയൊന്നും ഹാഷ് വാല്യൂ മാറിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് ഇത്തരമൊരു ആശങ്കയെന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള വാദമായിരുന്നു കോടതിയില്‍ നടന്നത്.
വിചാരണക്കോടതിയുടെ അധികാരത്തിന്‍ കീഴിലിരിക്കെയാണ് ഈ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന വാദം അതിജീവിതയുടെ അഭിഭാഷക കോടതിയില്‍ ആവര്‍ത്തിച്ചു. ഈ വീഡിയോകള്‍ പുറത്താവുകയാണെങ്കില്‍ തന്റെ ജീവിതം എന്താവുമെന്ന് അതിജീവിതയും കോടതിയോട് ചോദിച്ചിരുന്നു.
അതേസമയം, മെമ്മറി കാര്‍ഡിന്റെ വീഡിയോ ഹാഷ് വാല്യൂവില്‍ മാറ്റമില്ലെന്നും വോളിയം ഹാഷ് വാല്യൂവിന് മാത്രമാണ് മാറ്റം എന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ സൈബര്‍ വിദഗ്ധന്റേയും അഭിപ്രായം കോടതി തേടിയിരുന്നു. ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ദീപയോട് ഓണ്‍ലൈനിലൂടെയായിരുന്നു കോടതി കാര്യങ്ങള്‍ അന്വേഷിച്ചത്. മെമ്മറി കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വന്നാല്‍ ഹാഷ് വാല്യൂ മാറുമെന്ന് ദീപ കോടതിയെ അറിയിച്ചു. ഇരുഭാഗങ്ങളുടേയും ഫോറന്‍സിക് വിദഗ്ധയുടേയും അഭിപ്രായം കേട്ട കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാനായി വീണ്ടും മാറ്റി
കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് അതിജീവിത നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ഹര്‍ജിയുമായി അതിജീവിതയായ നടി കോടതിയെ സമീപിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വന്ന് ഈ ഹര്‍ജി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് നടി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുന്നത് ഒന്നരമാസത്തെ സമയം കൂടി നേടിയെടുക്കുന്നത്. ഈ സാഹചര്യത്തില്‍ നടി സമര്‍പ്പിക്കപ്പെട്ട ഈ ഹര്‍ജിക്ക് വലിയ പ്രധാന്യം കല്‍പ്പിക്കുന്നില്ല.
