Connect with us

പുതിയ ഫോറന്‍സിക് പരിശോധനയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക, പ്രതിഭാഗം ആകെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്; ദിലീപിന് വേണ്ടി കോടതിയില്‍ കസറി രാമന്‍ പിള്ള

Malayalam

പുതിയ ഫോറന്‍സിക് പരിശോധനയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക, പ്രതിഭാഗം ആകെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്; ദിലീപിന് വേണ്ടി കോടതിയില്‍ കസറി രാമന്‍ പിള്ള

പുതിയ ഫോറന്‍സിക് പരിശോധനയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക, പ്രതിഭാഗം ആകെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്; ദിലീപിന് വേണ്ടി കോടതിയില്‍ കസറി രാമന്‍ പിള്ള

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസവും കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍ ആയിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയും ജസ്റ്റിസ് ബെച്ചു കൂര്യന്‍ അധ്യക്ഷനായ ബെഞ്ച് ഫോറന്‍സിക് പരിശോധനയെ പ്രതിഭാഗം ശക്തമായ ഭാഷയില്‍ എതിര്‍ത്തപ്പോള്‍ പരിശോധന അത്യാവശ്യമാണെന്നായിരുന്നു അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക കോടതിയില്‍ വാദിച്ചത്.

അഡ്വ.ടിബി മിനിയാണ് ഹര്‍ജിയില്‍ നടിയ്ക്ക് വേണ്ടി വാദം നടത്തിയത്. ക്രൈംബ്രാഞ്ചിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജിയും ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ളയും കോടതിയില്‍ ഹാജരായി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പരിശോധനയെന്ന വാദത്തില്‍ ഉറച്ച് നിന്നുകൊണ്ടായിരുന്നു പ്രോസിക്യൂഷന്‍ ഇന്നും വാദം ആരംഭിച്ചത്. മെമ്മറി കാര്‍ഡ് എന്നുള്ളത് കേസിലെ നിര്‍ണ്ണായക തെളിവാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ ഫോറന്‍സിക് പരിശോധന ഫലം കേസില്‍ അത്യാവശ്യമാണെന്നും ഡി ജി പി വാദിച്ചു.

മെമ്മറി കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ പ്രോസിക്യൂഷനോട് ചോദിച്ചു. പ്രോസിക്യൂഷന്‍ നീക്കം വിചാരണ വൈകിപ്പിക്കാനാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ അഭിഭാഷകന്റെ വാദം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ദീപയില്‍ നിന്ന് ശാസ്ത്രീയ വിവരങ്ങള്‍ തേടി. ഓണ്‍ലൈനായിട്ടായിരുന്നു ദീപ കാര്യങ്ങള്‍ വിശദികരിച്ചത്. എഫ് എഫ് എല്‍ പരിശോധനയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തതായി കണ്ടെത്തിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കവെയാണ് മെമ്മറി കര്‍ഡ് ആക്സസ് ചെയ്തത് എന്നായിരുന്നു എഫ് എസ് എല്‍ കണ്ടെത്തല്‍. 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 18 നും ദൃശ്യങ്ങള്‍ ആക്സസ് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് വിചാരണ കോടതിയ്ക്ക് എഫ് എസ് എല്‍ കൈമാറിയെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിചാരണ കോടതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇതേ ആവശ്യവുമായി വിചാരണ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്.

ഈ ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നതാണ് ഹാഷ് വാല്യു മാറാന്‍ കാരണമായതെന്നാണ് എഫ് എസ് എല്‍ നേരത്തേ വ്യക്തമാക്കിയത്. മെമ്മറി കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വന്നാല്‍ ഹാഷ് വാല്യു ആകെ മാറുമെന്ന് ഹൈക്കോടതിയില്‍ വാദത്തിനിടെ ഫോറന്‍സിക് ലാബ് അസി ഡയറക്ടര്‍ ദീപ വിശദമാക്കി. ഹാഷ് വാല്യു സംബന്ധിച്ച് കോടതി ശാസ്ത്രീയ വിവരങ്ങള്‍ തേടിയപ്പോഴായിരുന്നു ദീപ വിശദീകരിച്ചത്. മെമ്മറി കാര്‍ഡിന്റെ മൊത്തം ഹാഷ് വാല്യു മാറിയതിനാല്‍ വിഡിയോ ആരോ കണ്ടിട്ടുണ്ടാകെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു.

അതേസമയം, പുതിയ ഫോറന്‍സിക് പരിശോധനയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ രാമന്‍പിള്ളയുടെ ചോദ്യം. ഇതോടെ കോടതി വീണ്ടും ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളെ നിയന്ത്രിക്കാന്‍ സാധിക്കുമോയെന്നും ചോദിച്ചു

സാധാരണ അന്വഷത്തിന്റെ കാര്യമല്ല ഇവിടെ സംസാരിക്കുന്നത്. ഇവിടെ നടക്കുന്നത് തുടരന്വേഷണമാണെന്നായിരുന്നു തുടര്‍ന്ന് രാമന്‍പിള്ള നടത്തിയ പ്രതികരണം. ഇതോടെ എന്തുകാണ്ടൊണ് തുടരന്വേഷണം ആരംഭിച്ചതെന്ന് കോടതി പ്രതിഭാഗത്തോടെ ചോദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ ചില വസ്തുതകള്‍ വെളിപ്പെടുത്തിയതോടെയാണ് അവര്‍ തുടരന്വേഷണം ആരംഭിച്ചതെന്നും ഇതിന്റെ സമയ പരിധി മൂന്ന് തവണ അവര്‍ നീട്ടിയിട്ടുണ്ടെന്നും രാമന്‍പിള്ള മറുപടി നല്‍കി. പ്രതിഭാഗം ആകെ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്‍ ഇവിടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് മൂല്യത്തില്‍ മാറ്റമില്ലെന്ന് ഇപ്പോള്‍ കോടതിക്ക് മുന്നിലുള്ള തെളിവുകള്‍ പറയുന്നതെന്ന് വ്യക്തമാക്കിയ കോടതി ഫയല്‍ ഹാഷില് മാറ്റമൊന്നുമില്ലെന്നും വോളിയം ഹാഷില് മാത്രമാണ് മാറ്റമെന്ന റിപ്പോര്‍ട്ട് വിശദീകരിക്കുകയും ചെയ്തു. ഏതായാലും ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍വാദം വരുന്ന ചൊവ്വാഴ്ച നടക്കും. കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന നടിയുടെ ഹര്‍ജിയും ഇതോടൊപ്പം അന്ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top