Connect with us

‘ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാന്‍ തോന്നും, യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തേക്ക്,’; ചിത്രവുമായി ഭാവന

Malayalam

‘ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാന്‍ തോന്നും, യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തേക്ക്,’; ചിത്രവുമായി ഭാവന

‘ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാന്‍ തോന്നും, യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തേക്ക്,’; ചിത്രവുമായി ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. പ്രിയനടിയുടെ തിരിച്ചുവരവിനെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്.

‘ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാന്‍ തോന്നും, കാലത്തെ നിശ്ചലമാക്കാനും, ലോകത്തെ കുറിച്ച് യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തേക്ക്,’ എന്നാണ് ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത്.

ഭാവന നായികയാവുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന മലായാള ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ധീനാണ് നായകന്‍. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് . ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹന്‍’ എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

More in Malayalam

Trending

Recent

To Top