TV Shows
റിയാസിനോട് സഹമത്സരാർത്ഥികൾ കാണിച്ച വിരോധാഭാസത്തിനെതിരെ ശബ്ദിച്ച് ബിഗ് ബോസ്; അവസാനം അതിക്രൂരമായ ജയിൽ ടാസ്ക് ; രക്ഷപെട്ടത് ബ്ലെസ്ലി !
റിയാസിനോട് സഹമത്സരാർത്ഥികൾ കാണിച്ച വിരോധാഭാസത്തിനെതിരെ ശബ്ദിച്ച് ബിഗ് ബോസ്; അവസാനം അതിക്രൂരമായ ജയിൽ ടാസ്ക് ; രക്ഷപെട്ടത് ബ്ലെസ്ലി !
ബിഗ് ബോസ് സീസൺ ഫോർ തീരാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമേയുള്ളൂ. മത്സരം അതിന്റെ അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോള്‍ ബിഗ് ബോസും മത്സരര്ത്ഥികളും തങ്ങളുടെ മത്സരം കടുപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്ത് 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് മത്സരാര്‍ത്ഥികളുടെ ആഗ്രഹം. ടൈറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി ഷോ പൂര്‍ത്തിയാക്കുക എന്നതാണ് ഇവരുടെ ആഗ്രഹം.
എവിക്ഷന് പോലെ ഷോയില്‍ പ്രധാനപ്പെട്ടതാണ് ക്യാപ്റ്റന്‍സി ടാസ്ക്കും ജയില്‍ നോമനേഷനും. മികച്ച പ്രകടന കാഴ്ച വയ്ക്കുന്നവര്‍ ക്യാപ്റ്റന്സിലേയ്ക്കും മോശം പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ ജയിലേയ്ക്കു പോകും. പലപ്പോഴും ഇതിനെ ചൊല്ലി ഹൗസില്‍ വലിയ പ്രശ്നങ്ങള്‍ നടക്കാറുണ്ട്.
ഇപ്പോഴിത ജയില്‍ നോമിനേഷന് വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ബിഗ് ബോസ് എത്തിയിട്ടുണ്ട്.
വീക്കിലി ടാസ്ക്കിന്റെയും ഒരാഴ്ചയിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ക്യാപ്റ്റന്‍സി ടാസ്ക്കിലേക്ക് മത്സരാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യേണ്ടത്. മോശം പ്രകടനം കാഴ് വെച്ച മൂന്ന് പേരേയാകും ജയിയില്‍ ടാസ്ക്കിനായി നോമിനേറ്റ് ചെയ്യുക.
ഇതില്‍ രണ്ടിലും ഒരാള്‍ വരുക എന്നത് വളരെ അപൂര്‍വ്വമാണ്. ബിഗ് ബോസിന്റെ നിയമത്തിന് വിപരീതമാണെങ്കിലും പല അവസരങ്ങളിലും ഇത് സഭവിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ വഴക്കും നടന്നിട്ടുണ്ട്.
വീണ്ടും ഹൗസില്‍ ഈ സംഭവം തന്നെ അവർത്തിക്കപ്പെടുകയാണ് . എന്നാല്‍ ഇക്കുറി ബിഗ് ബോസ് ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍സിയിലും ജയില്‍ നോമിനേഷനിലും റിയാസിന്റെ പേര് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ജയില്‍ നോമിനേഷനില്‍ റിയാസ്, റോണ്സണ്, സൂരജ്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി എന്നിവരുടെ പേരാണ് കൂടുതല്‍ വന്നത്. ഇതില്‍ നിന്നും റിയാസ്, റോണ്സണ്, സൂരജ് എന്നിവരുടെ പേരുകള്‍ മാത്രമായി.
പേരുകള്‍ ബിഗ് ബോസിനോട് ക്യാപ്റ്റനായ ധന്യയായിരുന്നു വെളിപ്പെടുത്തിയത്. എന്നാല്‍ ഉടനെ തന്നെ ഇതെന്ത് വിരോധാഭാസമാണെന്ന് ബിഗ് ബോസ് ചോദിക്കുകയായിരുന്നു. ക്യാപ്റ്റന്‍സിക്ക് വേണ്ടിയും ജിയില്‍ നോമിനേഷനിലും ഒരേ മത്സരാര്ത്ഥിതന്നെ പങ്കെടുക്കുന്നത് ശരിയല്ലെന്നായിരുന്നു ബിഗ് ബോസ് വ്യക്തമാക്കി. ഇതോടെ ബ്ലെസ്ലിയുടെ പേര് എല്ലാവരും ചേര്‍ന്ന് നിര്‍ദ്ദേശിച്ചു.
ഇതുവരെ കണ്ടതില്‍ വെച്ച ഏറ്റവും കഠിനമായ ജയില്‍ ടാസ്ക്കായിരുന്നു നല്‍കിയത്. ക്ലിംഗ് ഫിലിം റോളുകള്‍ കൊണ്ട് ശരീരം ആസകലം വരിഞ്ഞതിനു ശേഷം ട്രാക്കിലൂടെ തല കൊണ്ട് തട്ടി ഒരു ബോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു ടാസ്ക്. മൂന്ന് ബോളുകളാണ് എത്തിക്കേണ്ടിയിരുന്നത്. പതിവ് പോലെ മികച്ച പ്രകടനം കാഴ്ചവെച്ച് ബ്ലെസ്ലി ജയില്‍ വാസത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതോടെ റോണ്‍സണും സൂരജും ജയിലിലേക്ക് പോയി.
about biggboss
