Uncategorized
ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും ദീപിക പദുകോണും; പ്രതീക്ഷയോടെ ആരാധകര്‍
ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും ദീപിക പദുകോണും; പ്രതീക്ഷയോടെ ആരാധകര്‍
തമിഴ് സംവിധായകന് ആറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജവാന്. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ടീസര്‍ എത്തിയതോടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണും അഭിനയിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അതിഥി വേഷത്തിലാകും ദീപിക എത്തുക എന്നാണ് സൂചന. നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സംവിധായകന് അറ്റ്ലിയുടെയും നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്. നയന്താരയ്ക്കൊപ്പം നടി പ്രിയാ മണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.
യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. അടുത്ത വര്‍ഷം ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തും.
