ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍…അദ്ദേഹം ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്, മഞ്ജരിയുടെ പാട്ട് കേട്ടാണ് ഇഷ്ടം തോന്നിയതെന്ന് ജെറിൻ; ആദ്യ പ്രതികരണം ഇങ്ങനെ; വിവാഹത്തിൽ താരമായി സുരേഷ് ഗോപിയും കുടുംബവും; വൈറൽ ചിത്രങ്ങൾ കാണാം
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍…അദ്ദേഹം ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്, മഞ്ജരിയുടെ പാട്ട് കേട്ടാണ് ഇഷ്ടം തോന്നിയതെന്ന് ജെറിൻ; ആദ്യ പ്രതികരണം ഇങ്ങനെ; വിവാഹത്തിൽ താരമായി സുരേഷ് ഗോപിയും കുടുംബവും; വൈറൽ ചിത്രങ്ങൾ കാണാം
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍…അദ്ദേഹം ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്, മഞ്ജരിയുടെ പാട്ട് കേട്ടാണ് ഇഷ്ടം തോന്നിയതെന്ന് ജെറിൻ; ആദ്യ പ്രതികരണം ഇങ്ങനെ; വിവാഹത്തിൽ താരമായി സുരേഷ് ഗോപിയും കുടുംബവും; വൈറൽ ചിത്രങ്ങൾ കാണാം
ഇന്ന് രാവിലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ഗായിക മഞ്ജരിയുടെ വിവാഹം നടന്നത്. ബാല്യകാലസുഹൃത്ത് ജെറിനാണ് വരൻ. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചുവന്ന സാരിയിൽ അതിസുന്ദരിയായാണ് മഞ്ജരി വിവാഹവേദിയിലെത്തിയത്. ചുവന്ന നിറത്തിലുള്ള കുർത്തയും കസവ് മുണ്ടും ആണ് ജെറിൻ ധരിച്ചത്. മഞ്ജരിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
വിവാഹശേഷമുള്ള ഇവരുടെ പ്രതികരണവും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഞങ്ങള്‍ ഹാപ്പിയാണ്. മാജിക് പ്ലാനറ്റിലെ കുഞ്ഞുങ്ങളുടെ കൂടെയാണ് ഇന്നത്തെ ദിവസം. അതാണ് പ്രധാന സന്തോഷം. ഇതൊരു ചെറിയ ചടങ്ങാണ്. ഞാന്‍ അവിടത്തെ നിത്യസന്ദര്‍ശകയാണ്. ഈ കുഞ്ഞുങ്ങളെ പൊതുവെ ഇങ്ങനെയുള്ള പരിപാടികളില്‍ നിന്നൊക്കെ മാറ്റിനിര്‍ത്തുന്ന അവസ്ഥയാണ്. വിവാഹത്തിനോ മറ്റ് ചടങ്ങുകള്‍ക്കോ പോവുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരരുതെന്ന് പറഞ്ഞതായി പല പേരന്‍സും പറഞ്ഞിട്ടുണ്ട്. ആ കുഞ്ഞുങ്ങളോടുള്ള എന്റെ സ്‌നേഹം കൂടിയാണ് ഈ ചടങ്ങ് അവിടെ വെക്കാന്‍ കാരണം.
ഞാനും ജെറിനും കല്യാണം കഴിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്‌കൂള്‍ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും അതിശയമാണ്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍. ക്ലാസിലിരുന്ന് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറേയില്ല. ഞാന്‍ ഭയങ്കര ഔട്ട് സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റായതിനാല്‍ എപ്പോഴും പുറത്തായിരുന്നു, അതിനാല്‍ സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്നായിരുന്നു ജെറിന്റെ കമന്റ്. ക്ലാസിലങ്ങനെ ഒരുപാട് സംസാരിച്ച ഓര്‍മ്മകളൊന്നുമില്ല.
അദ്ദേഹം ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്. അമ്മയോടും അച്ഛനോടുമൊക്കെ സംസാരിക്കുകയായിരുന്നു. മഞ്ജരിയുടെ പാട്ട് കേട്ടാണ് എനിക്ക് ഇഷ്ടം തോന്നിയതെന്നും ജെറിന്‍ പറഞ്ഞിരുന്നു. മസ്‌കറ്റിലുള്ള സമയത്തെ മഞ്ജരി പാടുമായിരുന്നു. ഞാന്‍ കുറച്ച് പ്രാക്ടീസ് ചെയ്‌തെങ്കിലും എന്നെ റിജക്റ്റ് ചെയ്തു. സുന്ദരി കണ്ണാല്‍ എന്ന പാട്ട് എനിക്ക് പാടിത്തന്നിരുന്നുവെന്ന് മഞ്ജരി പറഞ്ഞപ്പോള്‍ പാട്ട് മഞ്ജുവിന് പറ്റിയ പണിയാണെന്നായിരുന്നു ജെറിന്റെ കമന്റ്.
ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരെല്ലാം ഇപ്പോഴും സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഇങ്ങനെയൊരു കാര്യം നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ്, സ്‌നേഹമുണ്ട് അതാണ് ജെറിനില്‍ തനിക്ക് ഇഷ്ടപ്പെട്ട കാര്യമെന്നും മഞ്ജരി പറഞ്ഞിരുന്നു. ഞങ്ങളുടെ കൂടെ എപ്പോഴും നിങ്ങളുടെ പ്രാര്‍ത്ഥന വേണമെന്നും മഞ്ജരി പറഞ്ഞിരുന്നു.
നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ ശിവ, നടി പ്രിയങ്ക, ഗായകനായ ജി വേണുഗോപാലും ഭാര്യ രശ്മിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...