Connect with us

രാവിൽ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നി ല്ല, സുമേഷേട്ടൻ പോയികളഞ്ഞു, മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്; വേദന അടക്കിപ്പിടിച്ച് സ്നേഹ ശ്രീകുമാര്‍

Malayalam

വി പി ഖാലിദിന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകരും സഹതാരങ്ങങ്ങളും ശ്രവിച്ചത്. ടൊവിനോയെ നായകമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം. ഇപ്പോഴിതാ പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിയ വിയോഗം ഉണ്ടാക്കുന്ന വേദന പങ്കുവെക്കുകയാണ് നടി സ്നേഹ ശ്രീകുമാര്‍.

സ്നേഹയുടെ കുറിപ്പ്

ഞങ്ങടെ സുമേഷേട്ടൻ പോയി… മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു… രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു… മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്… എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്.

മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. പരമ്പരയിൽ ഖാലിദിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു സ്നേഹ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top