Malayalam
കൊച്ചുമകള്‍ പറഞ്ഞത് തന്നെയാണ് കാര്യം, ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം ഇതാണ്; ആദ്യമായി സൗഭാഗ്യയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വെളിപ്പെടുത്തൽ; വീഡിയോ വൈറൽ
കൊച്ചുമകള്‍ പറഞ്ഞത് തന്നെയാണ് കാര്യം, ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം ഇതാണ്; ആദ്യമായി സൗഭാഗ്യയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വെളിപ്പെടുത്തൽ; വീഡിയോ വൈറൽ
നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കടേഷ് ശ്രദ്ധ നേടിയത് ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ്. സീരിയലുകളിലോ സിനിമകളിലോ സൗഭാഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാകാൻ തുടങ്ങിയപ്പോഴാണ് ആളുകൾ നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യയെന്ന് തിരിച്ചറിഞ്ഞത്. അമ്മ താര കല്യാണിനൊപ്പം നൃത്ത വീഡിയോകളും സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ തന്റെ വിശേഷങ്ങങ്ങളും ദുഃഖവുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്
ഇപ്പോഴിത അമ്മൂമ്മ സുബ്ബലക്ഷ്മിയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് സൗഭാഗ്യ. യൂട്യൂബ് ചാനലിലൂടെയാണ് അമ്മൂമ്മയുടെ വിശേഷം പറഞ്ഞത്. ഒപ്പം സുബ്ബലക്ഷ്മിയുടെ വീടും വീടിനുള്ളിലെ കാഴ്ചകളും സൗഭാഗ്യ ആരാധകര്‍ക്ക് കാണിച്ച് തരുന്നുണ്ട്.
മക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നും മറി ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി താമസിക്കുന്നത്. വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണവും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്.
അമ്മൂമ്മ തനിച്ച് താമസിക്കാനുളള കാരണം വെളിപ്പെടുത്തി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം സൗഭാഗ്യയയും പിന്നീട് അമ്മൂമ്മയും കാരണം പറയുന്നുണ്ട്.
‘സ്വകാര്യതയ്ക്ക് വേണ്ടിയാണ് അമ്മൂമ്മ മാറി താമസിക്കുന്നത്. കൂടാതെ സ്വതന്ത്രയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. വളരെ ധൈര്യവതിയുമാണ്. എല്ലാവരും സ്വന്തമായി കാര്യങ്ങള്‍ ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ്. കൂടാതെ ഒരാളെ ആശ്രയിച്ച് ജീവിക്കാനും താല്‍പര്യമില്ല’; സൗഭാഗ്യ മുത്തശ്ശിയെ കുറിച്ച് ആമുഖമായി പറഞ്ഞു.
പിന്നീട് സുബ്ബലക്ഷ്മിയാണ് മാറി താമസിക്കാനുളള കാരണം വെളിപ്പെടുത്തിയത്. കൊച്ചുമകള്‍ പറഞ്ഞത് തന്നെയാണ് കാര്യമെന്ന് പറഞ്ഞു കൊണ്ടാണ് അമ്മൂമ്മയും സംസാരിച്ച് തുടങ്ങിയത്.
‘ഒറ്റയ്ക്ക് താമസിച്ചാല്‍ കൂടുതല്‍ സ്വകാര്യതയും സ്വാതന്ത്ര്യവും ലഭിക്കും. എല്ലാവര്‍ക്കും കുടുംബത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. പലരീതിയില്‍ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. അതുപോലെ എന്റെ വീടിനെ കുറിച്ച് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ പ്രായമായി എന്ന് കരുതി ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നതൊന്നും വിടാന്‍ കഴിയില്ല’; ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി കൊണ്ട് സുബ്ബലക്ഷ്മി പറഞ്ഞു.
എല്ലാത്തിനും മക്കളെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. എനിക്ക് ഇഷ്ടപ്പെടുന്നത് അവര്‍ക്കോ എന്റെ ഇഷ്ടം മക്കള്‍ക്കോ അംഗീകരിക്കാന്‍ കഴിയില്ല. അതുപോലെ അവര്‍ക്ക് എന്നെ വിട്ടിട്ട് എങ്ങും പോകാനും ബുദ്ധിമുട്ടായിരിക്കും. ചിലപ്പോള്‍ അവര്‍ക്കൊരു ഭാരമാവും’. ‘എന്നാല്‍ ഇപ്പോഴത്തെ എന്റെ അവസ്ഥ അങ്ങനെയല്ലല്ലോ. ഇപ്പോള്‍ ഞാന്‍ ആക്ടീവാണ്. അങ്ങനൊയൊരു അവസ്ഥ വരുമ്പോള്‍ മക്കളുടെ അടുത്തേയ്ക്ക് പോകും. എന്നാല്‍ തനിക്ക് അങ്ങനെയൊരു അവസ്ഥ വരില്ല’; മുത്തശ്ശി ഉറപ്പിച്ചു പറഞ്ഞു.
കൃത്യമായ അടുക്കും ചിട്ടയും പാലിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അത് മാറ്റാന്‍ പറ്റില്ല. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ചൂട് ദോശ മാത്രമേ കഴിക്കുകയുള്ളൂ. അത് നിര്‍ബന്ധമായി വേണം. അതുപോലെ ഉളള സാമ്പറും ചട്‌നിയുമൊക്കെ നല്ല വൃത്തിയ്ക്കും രുചിക്കും വേണം’; തന്റെ ചിട്ടകളെ കുറിച്ച് മുത്തശ്ശി വെളിപ്പെടുത്തി. അമ്മൂമ്മയുടെ ചില രീതികള്‍ തങ്ങള്‍ എല്ലാവരും ഫോളോ ചെയ്യുന്നുണ്ടെന്നും സൗഭാഗ്യയും കൂട്ടിച്ചേര്‍ത്തു.
