News
മഹേഷ് ബാബുവിന്റെ സഹോദരന് നരേഷ് ബാബു നാലാമതും വിവാഹിതനാകുന്നു; വധു പ്രമുഖ നടി
മഹേഷ് ബാബുവിന്റെ സഹോദരന് നരേഷ് ബാബു നാലാമതും വിവാഹിതനാകുന്നു; വധു പ്രമുഖ നടി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് മഹേഷ് ബാബു. ഇപ്പോഴിതാ നടന്റെ സഹോദരന് നരേഷ് ബാബുവിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തെത്തുന്നത്. നരേഷ് ബാബു അദ്ദേഹത്തിന്റെ കാമുകി പവിത്ര ലോകേഷും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. നരേഷ് ബാബു നാലാം തവണയും വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ മൂന്ന് തവണ വിവാഹിതനായെങ്കിലും വേര്‍പിരിഞ്ഞിരുന്നു. ഇപ്പോള്‍ ഭാര്യയില്ലാതെ ജീവിക്കുകയാണ് നരേഷ്. ഇതിനിടെയാണ് കന്നട നടിയായ പവിത്ര ലോകേഷുമായി നരേഷ് പ്രണയത്തിലെന്ന വിവരം പുറത്തെത്തിയത്. വിവാഹിതയായ പവിത്ര ഭര്‍ത്താവായ സുചേന്ദ്ര പ്രസാദില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയാണ്.
എന്നാല്‍ ഇതുവരെ നടി വിവാഹമോചനം നേടിയിട്ടില്ല. 2007ലായിരുന്നു പവിത്രയുടെ വിവാഹം. എന്നാല്‍ നരേഷ് ബാബുവും പവിത്ര ലോകേഷും ഇപ്പോള്‍ ലിവ്-ഇന്‍ റിലേഷനില്‍ ആണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ആദ്യമായിട്ടല്ല പവിത്രയുടെയും നരേഷിന്റെയും വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുതിയ വിവരം പ്രകാരം പവിത്രയും നരേഷും മഹാബലേശ്വറി എന്ന പ്രശസ്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അത് വിവാഹത്തിന് മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന അഭ്യൂഹത്തിനും കാരണമായി.
