ഇതൊരു ഈഗോ ക്ലാഷായി മാറിയോ? മാധ്യമങ്ങള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ ഇത് ചെയ്യുന്നത് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകന് ശ്രീജിത്ത് പെരുമന!
യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകന് ശ്രീജിത്ത് പെരുമന.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിജയ് ബാബുവിനെ എന്നല്ല ദിലീപിനെ എന്നല്ല ദേവേന്ദ്രന്റെ അപ്പന് മുത്തുപ്പട്ടര് ആയാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ അത് ആള്‍ക്കൂട്ട വിചാരണയിലൂടെയോ, പൊതുബോധത്തെ തൃപ്തിപ്പെടുത്താനോ ആകരുത് എന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇര കക്ഷി ചേര്‍ന്നിട്ടും, ഇന്റര്‍പോളിനെ ഇറക്കി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടും ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പരസപര ബന്ധം തെളിയിക്കുന്ന വാട്സപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളും, ചാറ്റുകളും നിര്‍ണ്ണായകമായതിനാല്‍..ആള്‍ക്കൂട്ടം വിചാരണയില്ലാതെ കഴുവേറ്റാന്‍ കയറെടുത്തിട്ടും, പൊതുബോധത്തെ തൃപ്തിപ്പെടുത്താതെ നീതിബോധം ഉയര്‍ത്തിപ്പിടിച്ച കോടതി പരാമര്‍ശങ്ങള്‍ ഇങ്ങനെ’ഇതൊരു ഈഗോ ക്ലാഷായി മാറിയോ? മാധ്യമങ്ങള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ ഇത് ചെയ്യുന്നത്? 2-3 ദിവസത്തേക്ക് ഇടക്കാല ജാമ്യം പോലും അനുവദിക്കുന്നതില്‍ നിങ്ങളുടെ എതിര്‍പ്പില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് അതാണ്. നിങ്ങള്‍ ശരിക്കും ഇരയുടെ താല്‍പ്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍. , അയാള്‍ തിരികെ എത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കണം, ശരിയായ അന്വേഷണ സംഘം അതാണ് ചെയ്യേണ്ടത് ,’
‘കാര്യക്ഷമവും നീതിയുക്തവുമായ അന്വേഷണം നടത്തുന്നതിന് കുറ്റാരോപിതന് അന്വേഷണ പരിധിയുടെ നിയന്ത്രണത്തിലായിരിക്കണം എന്നതാണ് ഓരോ അന്വേഷണത്തിന്റെയും അനിവാര്യമായ ആവശ്യം.അന്വേഷണത്തിന്റെയും ഇരയുടെയും താല്‍പ്പര്യം മുന്‍നിര്‍ത്തി, കുറ്റാരോപിതന് അന്വേഷണ സംഘത്തിന്റെ അധികാരപരിധിയില്‍ സ്വയം എത്തുന്നു എന്നത് ശുഭസൂചകമാണ്….ഇരയുടെയും അന്വേഷണത്തിന്റെയും ഹരജിക്കാരന്റെയും താല്‍പ്പര്യത്തിന്, അത് ആവശ്യമാണ്.
അതുകൊണ്ടുതന്നെ അപേക്ഷകന് പരിമിതമായ സമയത്തേക്ക് പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. അതനുസരിച്ച്, അടുത്ത പോസ്റ്റിംഗ് തീയതി വരെ ഹരജിക്കാരനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് നിര്‍ദ്ദേശിക്കുന്നു,’ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിജയ് ബാബുവിനെ എന്നല്ല ദിലീപിനെ എന്നല്ല ദേവേന്ദ്രന്റെ അപ്പന് മുത്തുപ്പട്ടരു് ആയാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എന്നാല്‍ അത് ആള്‍ക്കൂട്ട വിചാരണയിലൂടെയോ, പൊതുബോധത്തെ തൃപ്തിപ്പെടുത്താനോ ആകരുത് എന്നത് നിര്‍ബന്ധമാണ്.
അഡ്വ ശ്രീജിത്ത് പെരുമനവിജയ് ബാബുവിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. 27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണമെന്നും രാവിലെ 9 മുതല്‍ ആറുവരെ ചോദ്യം ചെയ്യാം തുടങ്ങിയ ഉപാധികളോടെ ആണ് കോടതിയുടെ ജാമ്യം. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നും കോടതി നിര്‍ദേശിച്ചു.
കേരളത്തില്‍ ത്തന്നെ ഉണ്ടാകണമെന്നാണ് നടനോട് കോടതി നിര്ദേശിച്ചിട്ടുള്ലത്. പെണ്‍കുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തരുതെന്നും കോടതി ഉപാധി വെച്ചു.നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. എന്ന് നടി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.വടി വിജയ് ബാബുവിനെതിരെ പരതിയുമായി രംഗത്തുവന്നകതിന് പിന്നാലെ ഇവരുടെ പേര് വെളിപ്പെടുത്ത് വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടത്.
