‘എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്. കുറച്ച് നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെ. നീ നന്നായി ഡ്രസ്സ് ധരിച്ചാലാണ് എനിക്കും നല്ല അഭിമാനം തോന്നുന്നത്’ എന്നൊക്കെ പറയും’, ഏത് ഡ്രസ്സ് ഇടുമ്പോഴും ഭര്‍ത്താവിനോട് അഭിപ്രായം ചോദിക്കുമെന്ന് പ്രിയ മണി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ മണി. മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ഫാമിലി മാന്‍ എന്ന വെബ്സീരീസിലൂടെ ബോളിവുഡില്‍ വരെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
കല്യാണത്തിന് ശേഷമാണ് തനിയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വരുന്നത് എന്നാണ് പ്രിയ മണി പറയുന്നത്. എല്ലാകാര്യത്തിലും ഭര്‍ത്താവ് മുസ്തഫയുടെ അഭിപ്രായം താന്‍ തേടാറുണ്ടെന്നും ഡ്രെസ്സ് ധരിക്കാന്‍ വരെ അതുണ്ടെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കില്‍ ഇല്ല.
ഇപ്പോഴും അങ്ങനെ തന്നെയാണ്. ഏത് ഡ്രസ്സ് ഇടുമ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കും. അല്ലെങ്കില്‍ ഫോട്ടോയില്‍ എല്ലാം കണ്ടാല്‍, ‘എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്. കുറച്ച് നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെ. നീ നന്നായി ഡ്രസ്സ് ധരിച്ചാലാണ് എനിക്കും നല്ല അഭിമാനം തോന്നുന്നത്’ എന്നൊക്കെ പറയും.
ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്. തിരഞ്ഞെടുക്കുന്ന സിനിമകളില്‍ സംതൃപ്തയാണ്. ഭാഗ്യം എന്ന് പറയട്ടെ, അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിയ്ക്കും, എന്റെ കല്യാണത്തിന് ശേഷമാണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നു തുടങ്ങിയത്. ഒരുപാട് ഭാഷകളില്‍ നിറയെ സിനിമകള്‍. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം അങ്ങനെ എല്ലാ ഭാഷകളിലും ഞാന്‍ തിരക്കിലാണ്. എന്റെ ലക്കി ചാം ആണ് മുസ്തഫ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് മുസ്തഫയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വിദേശത്താണെങ്കിലും ദിവസവും സംസാരിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്. പരസ്പരം തുറന്ന് സംസാരിക്കാറുണ്ടെന്നും കമ്മ്യൂണിക്കേഷനാണ് തങ്ങളുടെ ബന്ധത്തിന്റെ താക്കോല്‍. മുസ്തഫയോടൊപ്പം താന്‍ വളരെ സുരക്ഷിതയാണ്. ഇപ്പോള്‍ അദ്ദേഹം യുഎസിലാണ് ജോലി ചെയ്യുന്നത്.
എല്ലാ ദിവസവും പരസ്പരം സംസാരിക്കാറുണ്ട്. ഒന്നും സംസാരിക്കാന്‍ ഇല്ലെങ്കില്‍ പോലും തങ്ങള്‍ എന്തെങ്കിലും സാധാരണ വിഷയം സംസാരിക്കാറുണ്ട്. ജോലി തിരക്കിനിടയിലും സംസാരിക്കാനുള്ള സമയം കണ്ടെത്താറുണ്ട്. പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും പ്രിയാമണി പറയുന്നു.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...