Connect with us

സാന്ത്വനം 500 ല്‍ ; മെഗാസീരിയൽ 500 എപ്പിസോഡ് പിന്നിടുന്നു എന്നതിൽ അത്ഭുതമില്ല; പക്ഷെ ശിവാഞ്ജലി പ്രണയകഥ 500 ലും വിജയം തന്നെ; പ്രേക്ഷകർ ആഘോഷമാക്കിയ കലിപ്പനും കാന്താരിയും!

serial story review

സാന്ത്വനം 500 ല്‍ ; മെഗാസീരിയൽ 500 എപ്പിസോഡ് പിന്നിടുന്നു എന്നതിൽ അത്ഭുതമില്ല; പക്ഷെ ശിവാഞ്ജലി പ്രണയകഥ 500 ലും വിജയം തന്നെ; പ്രേക്ഷകർ ആഘോഷമാക്കിയ കലിപ്പനും കാന്താരിയും!

സാന്ത്വനം 500 ല്‍ ; മെഗാസീരിയൽ 500 എപ്പിസോഡ് പിന്നിടുന്നു എന്നതിൽ അത്ഭുതമില്ല; പക്ഷെ ശിവാഞ്ജലി പ്രണയകഥ 500 ലും വിജയം തന്നെ; പ്രേക്ഷകർ ആഘോഷമാക്കിയ കലിപ്പനും കാന്താരിയും!

ഇന്നോളം കണ്ടിട്ടില്ലാത്ത പ്രേക്ഷക പിന്തുണയാണ് ‘സാന്ത്വന’ത്തിന് . ഒരു സീരിയൽ ആയിരുന്നിട്ട് കൂടി
എല്ലായിപ്പോഴും ശിവേട്ടനും അഞ്ജുവും സോഷ്യൽ മീഡിയ കയ്യടക്കാറുണ്ട്. സാന്ത്വനം സീരിയലിനു പകരം വെയ്ക്കാന്‍ ഇന്ന് മലയാള ടെലിവിഷന് സീരിയലുകളില്‍ മറ്റൊരു പരമ്പരയില്ല എന്ന് പറയുന്നവരും ഉണ്ട് .

പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളും ഇണക്കവും പിണക്കവുമെല്ലാം സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ടെലിവിഷന്‍ പരമ്പരകള്‍ 500 എപ്പിസോഡ് പിന്നിടുന്നു എന്ന് പറയുമ്പോള്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ആവേശം കൊളളിച്ചുകൊണ്ട് മുന്നേറുന്ന പരമ്പര അതിന്റെ അഞ്ചൂറാം എപ്പിസോഡിലും ഇതേ ആകാംക്ഷ കാണികളില്‍ നിറയ്ക്കുന്നു എന്ന് പറയുന്നത് അതിശയിപ്പിക്കുന്ന സംഗതിയാണ്.

ശിവാഞ്ജലിയുടെ പ്രണയത്തില്‍ ചുറ്റുമുള്ളതിനെ കാണാതം പോയ പ്രേക്ഷകരുടെ കണ്ണവെട്ടിച്ച് ഒരു കള്ളക്കളിയിലാണ് നമ്മുടെ കണ്ണനും മുറപ്പെണ്ണും. പക്ഷേ വീട്ടുകാരെ പറ്റിച്ചോളൂ, ഞങ്ങള്‍ കയ്യോടെ പിടിച്ചു എന്നാണ് സാന്ത്വനം ആരാധകര്‍ പറയുന്നത്. ചെറിയ ചില ചുറ്റിക്കളികളിലാണ് ഇപ്പോള്‍ കണ്ണനും.

ആദ്യം കണ്ടാല്‍ കടിച്ചുകീറാന്‍ നിന്നവരാണെങ്കിലും ഇപ്പോള്‍ ചെറിയ ഒരിഷ്ടമൊക്കെ ഇരുവരുടേയും മനസ്സില്‍ മൊട്ടിട്ട് തുടങ്ങിയിട്ടുണ്ട്. ശിവേട്ടന്റെയല്ലേ ഈ അനിയനും. പിന്നെ കണ്ണനും റൊമാന്റിക്കായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പ്രണയത്തിന്റെ വളരെ മനോഹരമായ നിമിഷങ്ങളിലൂടെയാണ് ശിവനും അഞ്ജുവും കടന്നുപോകുന്നത്. ഈ കാന്താരിയെ കിട്ടിയില്ലായിരുന്നു എങ്കില്‍ ഇന്ന് ഈ കാണുന്ന ശിവനില്ല. എന്നാണ് അഞ്ജലിയെ ചേര്‍ത്തുപിടിച്ച് ശിവന്‍ പറഞ്ഞത്. മാത്രവുമല്ല തങ്ങളഉടെ മാത്രമായ ചില നിമിഷങ്ങളും ചിലവിടുകയാണ് ഇവര്‍. നിറയെ പ്രണയ മുഹൂര്‍ത്തങ്ങളുമായാണ് ഈ അഞ്ഞൂറാം എപ്പിസോഡില്‍ ശിവനും അഞ്ജലിയും പ്രേക്ഷകരെ കാത്തിരിുവെച്ചിരിക്കുന്നത്. ഒപ്പം കട്ടയ്ക്ക് പിടിക്കാനുള്ള ശ്രമത്തിലാണ് അപ്പുവും ഹരിയും കണ്ണനുമെല്ലാം.

തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്.

about santhwanam

More in serial story review

Trending

Recent

To Top