serial story review
ഞാന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ രാജുവിന് പാത്തുവിന്റെ പ്രായം; പതിനെട്ടു വയസ്; പക്ഷെ ആ യാത്ര എളുപ്പമായിരുന്നില്ലെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്!
ഞാന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ രാജുവിന് പാത്തുവിന്റെ പ്രായം; പതിനെട്ടു വയസ്; പക്ഷെ ആ യാത്ര എളുപ്പമായിരുന്നില്ലെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്!
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും. കുഞ്ഞുങ്ങൾ ഉൾപ്പടെ എല്ലാവരും മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്.
പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം കമന്റുകളും ഇവരെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ, പൃഥ്വിരാജിനെക്കുറിച്ച് പൂര്‍ണിമ മനസ് തുറക്കുകയാണ്.
“താന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ പാത്തുവിന്റെ ഇപ്പോഴത്തെ പ്രായമാണ് രാജുവിന്. 18 വയസ്. ചേച്ചിയെന്ന രീതിയില്‍ ആ വളര്‍ച്ചയാണ് താനും നോക്കി കാണുന്നതെന്നാണ് പൂര്‍ണിമ പറയുന്നത്. ഏറ്റവും സ്‌നേഹിക്കുന്നയാള്‍ക്കാരുടെ ഉയര്‍ച്ച നമ്മുടെ ഉയര്‍ച്ച കൂടിയാണെന്നും പൂര്‍ണിമ പറയുന്നു. സ്മാര്‍ട്ട് വര്‍ക്കിംഗ് ആണ് പൃഥ്വിരാജിന്റേതെന്നും താരം പറയുന്നു.
അതേസമയം പൃഥ്വിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും പൂര്‍ണിമ പറയുന്നു. തുടക്കത്തില്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അവിടെ നിന്നും ഇപ്പോഴുള്ള പൃഥ്വിരാജിലേക്കുള്ള യാത്ര കഠിനാധ്വാനം കൊണ്ട് കിട്ടിയതാണെന്ന് പൂര്‍ണിമ പറയുന്നു. ജീവിതം കുറേ പിന്നിട്ട ശേഷമായിരിക്കും പലരും സ്വയം തിരിച്ചറിയുക, എന്നാല്‍ താന്‍ എന്താണെന്ന് 20-ാം വയസില്‍ തന്നെ പൃഥ്വിരാജ് തിരിച്ചറിഞ്ഞിരുന്നുവെന്നും പൂര്‍ണിമ പറയുന്നു.
സിനിമയില്‍ നിന്നും താന്‍ ഇടവേളയെടുത്തിനെക്കുറിച്ചും പൂര്‍ണിമ സംസാരിക്കുന്നുണ്ട് താന്‍ അന്നെടുത്ത തീരുമാനം ശരിയായിരുന്നുവെന്നതിന്റെ തെളിവ് തന്റെ കയ്യില്‍ ഉണ്ടെന്നാണ് പൂര്‍ണിമ പറയുന്നത്. അതേസമയം പ്രേക്ഷകരുടെ മനസില്‍ നിന്നും മാറി നിന്നിട്ടില്ലെന്നും പൂര്‍ണിമ പറയുന്നുണ്ട്.
ഓരോരുത്തര്‍ക്കും ജീവിതത്തില്‍ മുന്‍ഗണനകള്‍ ഉണ്ടാകും. തനിക്ക് ആ പ്രായത്തില്‍ കുടുംബത്തിനായിരുന്നു മുന്‍ഗണന. ഒപ്പം ജോലിയും ചെയ്തു. സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും സംരംഭകയായും ചാനല്‍ ഷോകളിലൂടേയും ഒരേ സമയം രണ്ട് പ്രൊഫഷനിലൂടെ മുന്നോട്ടു പോയി. ഇപ്പോള്‍ മക്കള്‍ കൗമാരത്തില്‍ എത്തി. ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിന് സമയമായെന്ന് തോന്നി. അങ്ങനയൊണ് തിരിച്ചുവരുന്നതെന്നും താരം പറയുന്നു.
വൈറസിലൂടെയായിരുന്നു നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ തിരികെ വന്നത്. ഇപ്പോഴിതാ പൂര്‍ണിമയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നിവിന്‍ പോളി നായകനായ തുറമുഖാണ് പുതിയ സിനിമ. ഇന്ദ്രജിത്തും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം.
about mounargam
