Malayalam
താനണ് ദുബായിലെ മമ്മൂട്ടി.., അത് മമ്മൂക്കയോട് പറഞ്ഞിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് നൈല ഉഷ
താനണ് ദുബായിലെ മമ്മൂട്ടി.., അത് മമ്മൂക്കയോട് പറഞ്ഞിട്ടുമുണ്ട്; തുറന്ന് പറഞ്ഞ് നൈല ഉഷ
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കി മുന്നേറുന്ന നടിയാണ് നൈല ഉഷ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ നൈല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താനണ് ദുബായിലെ മമ്മൂട്ടി എന്നും മമ്മൂക്കയോട് അത് പറഞ്ഞിട്ടുണ്ടെന്നുമാണ് നൈല പറഞ്ഞത്. പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
അഭിനയരംഗത്തേയ്ക്ക് മമ്മൂട്ടി നായകനായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ എത്തിയ നടിയാണ് നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്നതിനിടെയാണ് ഇത്. ഗ്യാങ്സ്റ്റര്‍, പത്തേമാരി, ഫയര്മാന്, പുണ്യാളന് അഗര്‍ബത്തീസ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
നൈല ഉഷയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ സുരേഷ് ഗോപി നായകനാകുന്ന പാപ്പന്, ഷറഫുദ്ദീന് കേന്ദ്രകഥാപാത്രത്തിലെത്തുന്ന പ്രിയന് ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളാണ്.
