Connect with us

പ്രിയന്റെ അവിഹിതം എന്നുള്ള തരത്തിലൊക്കെയാണ് പ്രേക്ഷകർ പറയുന്നത്; പക്ഷെ ഞാൻ പ്രിയന്റെ കുടുംബം തകർക്കാൻ വരുന്നയാളല്ല ; ആ വിശേഷം പങ്കിട്ട് നൈല ഉഷ!

News

പ്രിയന്റെ അവിഹിതം എന്നുള്ള തരത്തിലൊക്കെയാണ് പ്രേക്ഷകർ പറയുന്നത്; പക്ഷെ ഞാൻ പ്രിയന്റെ കുടുംബം തകർക്കാൻ വരുന്നയാളല്ല ; ആ വിശേഷം പങ്കിട്ട് നൈല ഉഷ!

പ്രിയന്റെ അവിഹിതം എന്നുള്ള തരത്തിലൊക്കെയാണ് പ്രേക്ഷകർ പറയുന്നത്; പക്ഷെ ഞാൻ പ്രിയന്റെ കുടുംബം തകർക്കാൻ വരുന്നയാളല്ല ; ആ വിശേഷം പങ്കിട്ട് നൈല ഉഷ!

അവതാരികയായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല ഉഷ. യുഎഇയിൽ ജോലി ചെയ്യുമ്പോഴാണ് കുഞ്ഞനന്തന്റെ കട എന്ന മലയാള സിനിമയിൽ മമ്മൂട്ടിയുടെ നായികയായി നൈല അരങ്ങേറ്റം കുറിച്ചത്.

പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്ങ്‌സ്റ്റർ, വമ്പത്തി, ഫയർമാൻ, പത്തേമാരി, പ്രേതം, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിലും മികച്ച വേഷത്തിൽ തിളങ്ങി. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എആർഎൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം.

അതേസമയം, സിനിമയുമായുള്ള ബന്ധവും താരം കൈവിട്ടിട്ടില്ല. പുതിയ ചിത്രത്തിൽ നടൻ ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി അഭിനയിക്കുന്ന അപർണ ദാസും സിനിമാ അനുഭവങ്ങൾ പങ്കുവെച്ചു. ‘കുറച്ചുനാളുകൾക്ക് ശേഷം ചെയ്യുന്ന മലയാള സിനിമ കൂടിയാണ് പ്രിയൻ ഓട്ടത്തിലാണ്.’

പ്രിക്സില്ല എന്നാണ് കഥാപാത്രത്തിന്റെ പേര്. ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ കഥാപാത്രമാണ്. പലരും ട്രെയിലർ പുറത്തിറങ്ങിയ ശേഷം എന്റെ കഥാപാത്രം എന്തായിരിക്കും എന്നതിനെ കുറിച്ച് ഊഹിക്കുന്നുണ്ട്. പ്രിയന്റെ അവിഹിതം എന്നുള്ള തരത്തിലൊക്കെയാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.

പക്ഷെ ഞാൻ പ്രിയന്റെ കുടുംബം തകർക്കാൻ വരുന്ന കഥാപാത്രമൊന്നുമല്ല. ലൈറ്റ് ഹാർട്ടഡായ സിനിമയാണ്. പിന്നെ പാപ്പനാണ് വരാനുള്ള മറ്റൊരു സിനി. വലിയ പ്രാധാന്യമുള്ള മുഴുനീള കഥാപാത്രമൊന്നുമല്ല.’

പക്ഷെ ജോഷി സാർ വിളിച്ചാൽ പാസിങ് സീനായാലും ഞാൻ ചെയ്യും. മറിയം എന്നുള്ള അത്രയും ശക്തമായ ഒരു സ്ത്രീ കഥാപാത്രം എനിക്ക് സമ്മാനിച്ച സംവിധായകനാണ് ജോഷി സാർ. അദ്ദേഹം വളരെ കാർക്കശക്കാരനാണെന്ന് എല്ലവരും പറയുന്നത് കേട്ടിട്ടുണ്ട്.

പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പലപ്പോഴും റേഡിയോ ജോക്കി ലൈഫ് ഒഴിവാക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അതേസമയം ആ റേഡിയോ ലൈഫ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലമാണ്. നമ്മളെ ആളുകൾ എപ്പോഴും കേൾക്കുന്നുണ്ടാകും. നമ്മൾ ആശയങ്ങൾ പങ്കുവെക്കുമ്പോൾ അവർ നമ്മളോട് തിരിച്ച് പ്രതികരിക്കും. ചിലപ്പോഴൊക്കെ പലരുടേയും ജീവിതത്തോട് എനിക്ക് എന്റെ ലൈഫ് സാമ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. മകനൊപ്പം ചിലവഴിക്കാനുള്ള സമയം കുറയുന്നുവെന്ന് തോന്നിയിട്ടില്ല.’ ‍

‘ഞാൻ അവനെ അധികം സ്നേഹിക്കുന്നതിനോട് അവനും താൽപര്യമില്ല. എന്റെ കുട്ടിക്കാലത്ത് എന്റെ മാതാപിതാക്കൾ എന്നെ അധികം സ്നേഹിക്കുകയോ അങ്ങനൊന്നും ചെയ്തിട്ടില്ല. സ്ട്രിക്ടായിരുന്നു. അതുകൊണ്ട് എന്റെ മകനെ സ്നേഹിക്കണം അവനെ എപ്പോഴും കൊഞ്ചിക്കണം എന്നൊക്കെ തോന്നും അവന് പക്ഷെ അതൊന്നും ഇഷ്ടമല്ല എന്ന് നൈല ഉഷ പറയുന്നു.

about naila usha

More in News

Trending

Recent

To Top