Malayalam
വീട്ടില്‍ തിരികെയെത്തി; വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
വീട്ടില്‍ തിരികെയെത്തി; വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. തന്റെ ആടുജീവിതം എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. പരസ്പരം തോളില്‍ കൈയിട്ട് നില്‍ക്കുന്ന തങ്ങള്‍ ഇരുവരുടെയും ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ തിരികെയെത്തി എന്നാണ് ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വിടേണ്ട, ഏട്ടനെ മുറുകെ പിടിച്ചോ…! എന്നും തുടങ്ങി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിന്റെ ആടുജീവിതമാണ് അതേ പേരില്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.
റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. കെ യു മോഹനന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വലിയ ഇടവേളയ്ക്കു ശേഷം എ ആര്‍ റഹ്മാന്‍ ഒരു മലയാള ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ‘നജീബ്’ എന്ന കഥാപാത്രമാകാന്‍ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
‘ആടുജീവിത’ത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജ് കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ഇപ്പോള്‍ പുതിയ ചിത്രമായ കടുവയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പൃഥ്വിരാജ്.
