എനിക്ക് വിവരമില്ലാത്തതാണോ ബുദ്ധിയില്ലായ്മയാണോ എന്താണന്നറിയില്ല..മഞ്ജുചേച്ചിയുടെ എല്ലാസിനിമകളും കാണുന്ന ഞാൻ പെട്ടുപോയി, എന്തായിരുന്നു അതിലെ കഥ ആരായിരുന്നു വില്ലൻ; ജാക്ക് ആൻഡ് ജില്ലിനെ വലിച്ച് കീറി ഒട്ടിച്ചു, കുറിപ്പ്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രം മേയ് 20 നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. തിയേറ്റർ റിലീസിന് പിന്നാലെ ചിത്രം ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്തിരിക്കുകയാണ്. മഞ്ജു വാര്യരുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം എന്നാണ് പൊതുവെയുള്ള അഭിപ്രായം. കഴിഞ്ഞ ദിവസം നടി അശ്വതി സിനിമ കണ്ടതിന് ശേഷം തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ദുരന്തമായ സിനിമയാണെന്നാണ് അശ്വതി കുറിച്ചത്
ഇപ്പോഴിതാ ജാക്ക് ആന്‍ഡ് ജില്ലിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് രശ്മി അനില്‍. സിനിമ കണ്ടെങ്കിലും തനിക്കൊന്നും മനസിലായില്ലെന്നാണ് രശ്മി പറയുന്നത്.
എനിക്ക് വിവരമില്ലാത്തതാണോ ബുദ്ധിയില്ലായ്മയാണോ എന്താണന്നറിയില്ല എന്റെ പൊന്നോ ഇന്നലെ ഒരുസിനിമകണ്ടു ജാക്ക് ആൻഡ് ജിൽ. പൊന്നമ്മച്ചി എനിക്കൊന്നും മനസിലായില്ല. മഞ്ജുചേച്ചിയുടെ എല്ലാസിനിമകളും കാണുന്ന ഞാൻ പെട്ടുപോയി മഞ്ജു ചേച്ചി. എന്തായിരുന്നു അതിലെ കഥ ആരായിരുന്നു വില്ലൻ. അവരെ തെറ്റ് പറയാൻ പറ്റില്ല. മനസിലാകാത്തത് എൻ്റെ മാത്രം തെറ്റ് എന്റെ മാത്രംതെറ്റ് എന്നായിരുന്നു രശ്മി അനിലിന്റെ കുറിപ്പ്.
സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം കൂടിയായിരുന്നു ജാക്ക് ആന്റ് ജിൽ. ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ആദ്യമായാണ് മഞ്ജു വാര്യർ സന്തോഷ് ശിവന്റെ സംവിധാനത്തിൽ അഭിനയിച്ചത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം.പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...