ഷോയില്‍ വിശ്വാസമുള്ളത് ദില്‍ഷയെ; ബിഗ് ബോസിന് പുറത്തുപോയാലും ഈ ബന്ധം തുടരും ; ബ്ലെസ്സലി പറയുന്നു
ബിഗ് ബോസ് വീട്ടിലെ മത്സരം കഴിഞ്ഞ് പുറത്തുപോയിട്ടും ഏറെ ചര്‍ച്ച ചെയ്യുന്ന പേരാണ് പേളിയുടേയും ശ്രീനിഷിന്റേയും ബിഗ് ബോസ് വീട്ടില്‍ വെച്ച് പ്രണയത്തില്‍ ആയ ഇവര്‍ പിന്നീട് വിവാഹിതരാവുകയായിരുന്നു. പേളിക്കും ശ്രീനിഷിനും ശേഷം ബിഗ് ബോസില്‍ അതുപോലൊരു പ്രണയം ഉണ്ടായിട്ടില്ല. പക്ഷേ സീസണ് നാലില്‍ എത്തിയപ്പോള്‍ വീണ്ടും ഒരു പ്രണയകാലത്തിന് കൂടിയാണ് പ്രേക്ഷര്‍ സാക്ഷ്യം വഹിച്ചത്.പക്ഷേ ത്രികോണ പ്രണയമായിരുന്നു. അത് ദില്‍ഷ-ബ്ലെസ്ലി-റോബിന്. റോബിനും ബ്ലെസ്ലിയും ദില്‍ഷയോട് തങ്ങളുടെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. റോബിന് ദില്‍ഷയ്ക്ക് ാെരു ഇഷ്ടമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും അത് ദില്‍ഷ വ്യക്തമാക്കിയിരുന്നില്ല. ദില്‍ഷയ്ക്ക് ഏറ്റവും അടുപ്പം രോബിനോടായിരുന്നു. ബ്ലെസ്ലിയോട് തന്നെ ചേച്ചിയാണ് കാണണമെന്നാണ് ദില്‍ഷ പറഞ്ഞത്. ബ്ലെസ്ലിയോട് ദില്‍ഷ വ്യക്തമായ അകലം പാലിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മത്സരത്തില്‍ നിന്ന് റോബിന് പുറത്തുപോയതോടെ ദില്‍ഷ ബ്ലെസ്ലിയോട് വീണ്ടും സംസാരിക്കാന്‍ തുടങ്ങി. അതിനിടയില്‍ പലപ്പോഴും ബ്ലെസ്ലി തന്റെ പ്രണയം പറഞ്ഞുകൊണ്ടിരുന്നു. മോഹന്‍ ലാല്‍ എത്തിയ എപ്പിസോഡിലും ബ്ലെസ്ലി ദില്‍ഷയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞു. ഇവിടെ നിന്ന് പോകുമ്പോള്‍ എന്തെങ്കിലും അടിച്ചുകൊണ്ടുപോകുമോ എന്ന് ബ്ലെസ്ലിയോട് മോഹന്‍ലാല്‍ തമാശയായി ചോദിച്ചിരുന്നു. അപ്പോള്‍ അടിച്ചുകൊണ്ടുപോകില്ല ലാലേട്ടാ നിയമപരമായി കൊണ്ടുപോയിക്കോളാംമെന്നാണ് ബ്ലെസ്ലി പറഞ്ഞത്. ദില്‍ഷയെ ായിരുന്നു ബ്ലെസ്ലി ഉദ്ദേശിച്ചത്.
ഇപ്പോള്‍ മോഹന്‍ലാല്‍ എത്തിയ കഴിഞ്ഞദിവസത്തെ എപ്പിസോഡിലും
ബിഗ് ബോസിന് പുറത്തുപോയാലും ദില്‍ഷയുമായുള്ള ബന്ധം വിടില്ലെന്ന സൂചന ബ്ലെസ്ലി നല്കി. ഷോയില്‍ വിശ്വാസമുള്ളതും ഇല്ലാത്തതും ആയ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട് ബ്ലെസ്ലി- വിശ്വാസമുള്ളത് ദില്‍ഷയെ ആണെന്നും ഇല്ലാത്തത് ലക്ഷ്മി പ്രിയയെ ആണെന്നും പറയുന്നു. ദില്‍ഷ- വിശ്വാസമുള്ളത് ബ്ലെസ്ലിയെ ആണെന്നും ഇല്ലാത്തത് വിനയ്യിയെ ആണെന്നും പറയുന്നു.
ഇതിന് പിന്നാലെ മോഹന്‍ലാല്‍ ചോദിക്കുന്നു നിങ്ങള്‍ രണ്ട് പേരും ഭയങ്കര പ്ലാനിംഗ് ഒക്കെ നടത്താറുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ പുറത്തുപോയി പാട്ട് ഒക്കെ ചെയ്യണമെന്നാണ് ഉള്ലതെന്ന് ബ്ലെസ്ലി പറഞ്ഞി. ആരുടെതാണ് കൂടുല്‍ പ്ലാനിംഗ് ബ്ലെസ്ലിയുടെതാണോ എന്ന് തചോദിച്ചപ്പോള് അതേ എന്ന് ബ്ലെസ്ലി പറയുന്നു. ഇതോടെയാണ് പുറത്തുപോയാലും ഇവര്‍ തമ്മില്‍ സൗഹൃദം സൂക്ഷിക്കുമെന്ന കാര്യം വ്യക്തമായത്. എന്നാല്‍ ഇതിന് പിന്നാലെ റോബിന് ഫാന്‍സ് ചെറിയ രീതിയില്‍ നീരസം പ്രകടിപ്പിക്കുന്നുണ്ട്.
ബ്ലെസ്ലി ടാസ്കില് ഉഴപ്പിയത് എന്ത് കൊണ്ടാണെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. നോമിനേഷനില്‍ കൂടി പോകുന്നതാണ് നല്ലത് എന്നും അതുകൊണ്ടാണ് അങ്ങനെ കളിച്ചതെന്നും ആണ് ബ്ലെസ്ലി പറയുന്നത്.
എന്നാല്‍ കഴിഞ്ഞ ടാസ്കില് ബ്ലെസ്ലി ദില്‍ഷയ്ക്ക് വേണ്ടി വിട്ടുകൊടുത്തെന്നും ആരോപണം ഉണ്ട്.ബ്ലെസ്ലിയെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്തു. ‘ചന്ദ്ര കലഭം ചാര്‍ത്തി..’ എന്ന ഗാനമാണ് ബ്ലെസ്ലി പാടിയത്. പിന്നാലെയാണ് രകസകരമായൊരു ചോദ്യം മോഹന്‍ലാല്‍ ചോദിച്ചത്.
ബിഗ് ബോസ് വീട്ടില്‍ ഒരവസരം കൂടി കിട്ടിയാല്‍ വരുമോ എന്ന് ബ്ലെസ്ലിയോട് മോഹന്‍ലാല്‍ ചോദിക്കുന്നു. ഉറപ്പായും വരും എന്നാണ് ബ്ലെസ്ലി മറുപടി പറയുന്നത്.
ബിഗ് ബോസ് മലയാളം സീസണ് 4 നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഫൈനലില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെ ഫൈനലില്‍ ഉണ്ടാകും ആര് വിജയം നേടും എന്നറിയാനുള്ള കാത്തരിപ്പിലാണ് പ്രേക്ഷകര്‍.
