Connect with us

വേണമെങ്കില്‍ ലക്ഷ്മിയ്ക്ക് രണ്ട് പൊട്ടിച്ചിട്ട് ഇറങ്ങി പോരാം, പക്ഷെ അങ്ങനെ ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും, അതെ അവൾ കുലസ്ത്രീയാണ്, കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്…വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്ന് ലക്ഷ്മിപ്രിയയുടെ ഭർത്താവ്

TV Shows

വേണമെങ്കില്‍ ലക്ഷ്മിയ്ക്ക് രണ്ട് പൊട്ടിച്ചിട്ട് ഇറങ്ങി പോരാം, പക്ഷെ അങ്ങനെ ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും, അതെ അവൾ കുലസ്ത്രീയാണ്, കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്…വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്ന് ലക്ഷ്മിപ്രിയയുടെ ഭർത്താവ്

വേണമെങ്കില്‍ ലക്ഷ്മിയ്ക്ക് രണ്ട് പൊട്ടിച്ചിട്ട് ഇറങ്ങി പോരാം, പക്ഷെ അങ്ങനെ ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും, അതെ അവൾ കുലസ്ത്രീയാണ്, കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്…വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്ന് ലക്ഷ്മിപ്രിയയുടെ ഭർത്താവ്

ഇത്തവണത്തെ ബിഗ് ബോസ്സിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. കഴിഞ്ഞ ദിവസം റിയാസുമായുണ്ടായ വഴക്കിനിടെ റിയാസിന് ജന്മനാ തകരാറാണെന്ന ലക്ഷ്മിയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വീടിന് അകത്തും പുറത്തും ഒരുപാട് വിമര്‍ശനങ്ങള്‍ ലക്ഷ്മി പ്രിയ നേരിടുന്നുണ്ട്

ഇപ്പോഴിതാ ലക്ഷ്മിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭര്‍ത്താവ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പ്രതികരണം.

ഫേക്കായിട്ട് നില്‍ക്കരുത്. ജെനുവിനായിട്ട് നില്‍ക്കണം. ആരേയും അവളില്‍ കവിഞ്ഞ് വിശ്വസിക്കരുത് എന്നതാണ് ബിഗ് ബോസ് എന്ന ഷോയുടെ രീതിയെന്നാണ് ജയേഷ് പറയുന്നത്. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം മറ്റുള്ളവരെ മാന്തുകയും ആക്രമിക്കുകയും ചെയ്യും. തിരിച്ച് ആക്രമിച്ചാല്‍ ഷോയുടെ ഭാഗമാകുമെന്ന് പറയുമെന്നും അദ്ദേഹം പറയുന്നു. ഇതെല്ലാം വലിയ ഗെയിമിന്റെ ഭാഗമാണ്. ഗെയിമാണെന്ന് ഓര്‍ക്കാതെ, ക്യാമറയുണ്ടെന്ന് ഓര്‍ക്കാതെ സത്യസന്ധമായി പെരുമാറുന്ന സ്വഭാവമുള്ളവര്‍ കിട്ടാനുള്ള കപ്പിനെ പറ്റി ഓര്‍ക്കാതെ ജീവിതത്തില്‍ പെരുമാറുന്നത് പോലെ പെരുമാറുമെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തില്‍ നമ്മളോട് ഒരാള്‍ ഇങ്ങനെ പെരുമാറിയാല്‍ എങ്ങനെ തിരിച്ച് പെരുമാറുമോ അങ്ങനെ പെരുമാറും. കലാകാരന്മാര്‍ വളരെ ലോല ഹൃദയമുള്ളവരാണ്. ചെറിയ കാര്യത്തിന് പ്രൊവോക്ക്ഡ് ആകും. പ്ലാന്‍ ചെയ്ത് പെരുമാറാനാകില്ല. ഈ ഷോ പഠിച്ച് വരുന്നവര്‍ക്ക് അവിടെ നിലനില്‍ക്കാന്‍ പറ്റും. പക്ഷെ ലോല ഹൃദയമുള്ളവര്‍ക്ക് പറ്റിയെന്ന് വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവനെന്ന നിലയില്‍ അദ്ദേഹം വിഷമിച്ച് നില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഞങ്ങളെ അറിയുന്നവര്‍ ഇതൊന്നും ചെവി കൊള്ളില്ല. അതാണ് ഇത്രയും ദിവസം അവിടെ നില്‍ക്കാനുള്ള കാരണം. ജനങ്ങള്‍ ലക്ഷ്മിയെ ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഭാര്യയോടുള്ള എന്റെ കടമ ചെയ്യാനാണ് ഇപ്പോള്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വേണമെങ്കില്‍ ലക്ഷ്മിയ്ക്ക് രണ്ട് പൊട്ടിച്ചിട്ട് ഇറങ്ങി പോരാം, പക്ഷെ അങ്ങനെ ചെയ്താല്‍ ലക്ഷ്മി ജയിക്കണമെന്ന് ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോട് ചെയ്യുന്ന തെറ്റാകും. ചില ഓണ്‍ലൈന്‍ മീഡിയകള്‍ എത്തിക്‌സില്ലാതെ പെരുമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിശ്വസിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരല്ലെന്നും ജനങ്ങള്‍ക്ക് ലക്ഷ്മിയെ അറിയാമെന്നും അദ്ദേഹം പറയുന്നു. നമ്മളെ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ തിരിച്ച് കേറി മാന്തുമെന്നും മാന്തിയേ പറ്റൂവെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു കവിളത്ത് അടിക്കുമ്പോള്‍ മറ്റേ കവിളും കാണിച്ചാല്‍ അവിടെയും അടിച്ച് നിരപ്പാക്കുന്നവരാണ് ഇപ്പോഴത്തെ കാലത്തുള്ളതെന്നും ജയ് ദേവ് പറയുന്നുണ്ട്. ചൊറിഞ്ഞാല്‍ തിരിച്ച് മാന്തിയേ പറ്റൂ, എന്നാലേ ജീവിക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ ആര്‍ക്കും ദോഷം ചെയ്തിട്ടില്ലെന്നും നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്. നമ്മള്‍ ആരാണെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ ഒരാള്‍ ലക്ഷ്മി കുലസ്ത്രീയാണെന്ന് കമന്റ് ചെയ്തപ്പോള്‍ അതിനെതിരെ ലക്ഷ്മിയുടെ ഭര്‍ത്താവ് മറുപടിയുമായി എത്തുകയായിരുന്നു. അതെ കുലസ്ത്രീയാണ്, നിങ്ങളുടെ വീട്ടില്‍ കുലസ്ത്രീയില്ലാത്തതിന്റെ വിഷമമാണോ? കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്. ലോകത്ത് ഒരുപാട് സ്ത്രീകളുണ്ട്. പക്ഷെ ഒരു വീട്ടിലൊരു കുലസ്ത്രീയുണ്ടെങ്കില്‍ അവര്‍ ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ടാകുമെന്നും കമന്റിട്ട രാജീവ് എന്നയാള്‍ക്ക് അതില്ലാതെ പോയതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്നും ജയ് ദേവ് പറയുന്നുണ്ട്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top