Malayalam
പറഞ്ഞ വാക്ക് വീണ്ടും പാലിച്ച് സുരേഷ് ഗോപി; മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ കൈമാറി നടന്‍
പറഞ്ഞ വാക്ക് വീണ്ടും പാലിച്ച് സുരേഷ് ഗോപി; മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ കൈമാറി നടന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പറഞ്ഞ വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ വീണ്ടും മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറിയിരിക്കുകയാണ് നടന്‍.
ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ഗോപി തന്നെ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ്(എംഎഎ) സുരേഷ് ഗോപി തുക കൈമാറിയത്. നാദിര്‍ഷയ്ക്കാണ് ചെക്ക് കൈമാറിയത്. ചെക്കിന്റെ ഫോട്ടോയും സുരേഷ് ഗോപി പങ്കുവച്ചു.
ഇക്കഴിഞ്ഞ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സും സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കിയിരുന്നു.
അതേസമയം, ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മകന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
