Connect with us

നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് രണ്ട് ഹര്‍ജികള്‍, ഒന്ന് ക്രൈംബ്രാഞ്ച് ഹര്‍ജിയും ഒന്ന് അതിജീവിതയുടെ ഹര്‍ജിയും

Malayalam

നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് രണ്ട് ഹര്‍ജികള്‍, ഒന്ന് ക്രൈംബ്രാഞ്ച് ഹര്‍ജിയും ഒന്ന് അതിജീവിതയുടെ ഹര്‍ജിയും

നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് രണ്ട് ഹര്‍ജികള്‍, ഒന്ന് ക്രൈംബ്രാഞ്ച് ഹര്‍ജിയും ഒന്ന് അതിജീവിതയുടെ ഹര്‍ജിയും

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും മൊഴിയെടുക്കുവാനും സമയം ആവശ്യമാണെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് ഒന്ന്. ഈ ഹര്‍ജിയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ദിലീപ് ഇന്ന് കക്ഷി ചേരാന്‍ അനുമതി തേടുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാനകാര്യം.

ഭരണമുന്നണിയിലെ ഉന്നതരുടെ സ്വാധീനത്താല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാട്ടി അതിജീവിത നല്‍കിയ ഹര്‍ജിയാണ് മറ്റൊന്ന്. നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് പ്രോസിക്യൂഷനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

അതേ സമയം ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ദിലീപ് ഇന്ന് കക്ഷി ചേരാനനുമതി തേടുന്നുണ്ട്. പ്രതിഭാഗം വാദം കൂടി കേള്‍ക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാട് എടുത്തിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നല്‍കിയ ഹര്‍ജിയും ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയ്‌ക്കൊപ്പം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഭരണമുന്നണിയിലെ ഉന്നതര്‍ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ളന്ന ആരോപണങ്ങളാണുള്ളത്.

എന്നാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും, അതിജീവിതയ്‌ക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. നീതിയുക്തമായ അന്വേഷണമുണ്ടാകുമെന്നും സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഈ മാസം 28 ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങളും കോടതിയ്ക്ക് മുന്‍പാകെ പ്രോസിക്യൂഷന്‍ എത്തിച്ചിരിന്നു.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. കേസിലെ മൊഴികള്‍ വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരികയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനവും പ്രതിഭാഗം നടത്തി.

ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതി പലരെയും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങി ഒരുപിടി നിബന്ധനകള്‍ ഹൈക്കോടതി മുന്നോട്ട് വച്ചിരുന്നു. വിദേശയാത്രയ്ക്കുള്ള നിയന്ത്രണത്തില്‍ കോടതി പിന്നീട് ദിലീപിന് ഇളവ് അനുവദിച്ചു. വിചാരണ നടപടികളിലേക്ക് കോടതി കടന്ന വേളയില്‍ സാക്ഷികളില്‍ ചിലര്‍ കൂറുമാറി. പോലീസിന് മുമ്പാകെ നല്‍കിയ മൊഴിയല്ല ഇവര്‍ കോടതിയില്‍ പറഞ്ഞത്. പ്രതിഭാഗത്തെ സഹായിക്കുന്ന മൊഴിയാണ് നല്‍കിയത്. ഇതോടെ കേസ് പൊളിയുമെന്ന ആശങ്കയുണ്ടായി. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

More in Malayalam

Trending

Recent

To Top