Malayalam
ടൊവീനോ- കീര്‍ത്തി സുരേഷ് ചിത്രം വാശിയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്
ടൊവീനോ- കീര്‍ത്തി സുരേഷ് ചിത്രം വാശിയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്
തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വാശി എന്ന സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്. ടൊവീനോ തോമസും കീര്‍ത്തി സുരേഷും വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കഴിഞ്ഞ ദിവസം ജൂണ്‍ 17നാണ് തിയറ്ററുകളിലെത്തിയത്. നടനായ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി.
അഡ്വക്കേറ്റുമരായ എബിന്‍, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സിരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. സഹനിര്‍മ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല. സംവിധായകന്‍ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുന്‍നിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.