Connect with us

ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്‌ബോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല; പോസ്റ്റുമായി സുരഭി ലക്ഷ്മി

Malayalam

ഇന്ന് ഫാഗേഴ്‌സ് ഡേയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ അച്ഛന്മാരെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്. സിനിമാ താരങ്ങളും ഫാദേഴ്സ് ഡേ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി സുരഭി പങ്കുവച്ച ഫാദേഴ്സ് ഡെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്.

ഒരു അഭിനേത്രിയെന്ന നിലയില്‍ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്‌ബോഴും മനസ്സില്‍ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്. നാല് വയസ്സില്‍ ഒരു തയ്യാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛന്‍. ഇന്ന് എന്റെ സിനിമകള്‍ കാണാന്‍, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാന്‍ പപ്പ കൂടെയില്ല.

ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്‌ബോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. സ്റ്റീയറിങ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചതും, ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും, ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും, എല്ലാം ഓര്‍മച്ചെപ്പില്‍ ഭദ്രമാണെന്നും സുരഭി പറയുന്നു.

സിനിമകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയുമാണ് സുരഭി മലയാളികള്‍ക്ക് സുപരിചിതയായി മാറുന്നത്. എം80 മൂസ എന്ന സൂപ്പര്‍ ഹിറ്റ് കോമഡി പരമ്ബരയിലൂടെ താരമായി മാറി സുരഭി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി ദേശീയ പുരസ്‌കാരം എത്തുന്നത്. ചെറുതും പലതുമായി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് സുരഭി സിനിമാലോകത്ത് സജീവ സാന്നിധ്യമായി മാറുന്നത്.

Continue Reading
You may also like...

More in Malayalam

Trending