Malayalam
തന്റെ ഡയറി കാരണം ധര്‍മജനെ ഒരു കേസില്‍ നിന്നും രക്ഷപ്പെടുത്തി; തുറന്ന് പറഞ്ഞ് രമേശ് പിഷാരടി
തന്റെ ഡയറി കാരണം ധര്‍മജനെ ഒരു കേസില്‍ നിന്നും രക്ഷപ്പെടുത്തി; തുറന്ന് പറഞ്ഞ് രമേശ് പിഷാരടി
മലയാള സിനിമയില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജനും. ഡയറി എഴുതുന്ന തന്റെ ശീലത്തെക്കുറിച്ചും ആ ഡയറി കാരണം തന്റെ സുഹൃത്ത് ധര്മജന് ഒരു കേസില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചും തുറന്ന് പറയുകയാണ് രമേഷ് പിഷാരടി. 90 കള്‍ മുതലാണ് താന്‍ ഡയറി എഴുതാന്‍ തുടങ്ങിയതെന്നും മനസ്സില്‍ തോന്നുന്നതെന്തും കുത്തിക്കുറിച്ചിടുന്ന സ്വഭാവം തനിക്കുണ്ടെന്നും രമേഷ് പിഷാരടി പറയുന്നു.
പണ്ടൊരു കേസുമായി ബന്ധപ്പെട്ട് ധര്‍മജനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്. അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രമേഷ് പിഷാരടി പറയുന്നു.എവിടെ പോവുമ്ബോഴും ആ ഡയറി കൈവശം വെയ്ക്കുമെന്നും അത് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് കാലത്ത് ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവവും രമേഷ് പിഷാരടി അഭിമുഖത്തില്‍ പങ്കുവെച്ചു.
