Connect with us

നാല് പേരെ ബ്ലൂ ഫിലിം എടുത്തതിന് പുറത്താക്കി…. അതിലൊരാൾ ജിയോ ബേബി ആയിരുന്നു; വൈറൽ കുറിപ്പ്

Malayalam

നാല് പേരെ ബ്ലൂ ഫിലിം എടുത്തതിന് പുറത്താക്കി…. അതിലൊരാൾ ജിയോ ബേബി ആയിരുന്നു; വൈറൽ കുറിപ്പ്

നാല് പേരെ ബ്ലൂ ഫിലിം എടുത്തതിന് പുറത്താക്കി…. അതിലൊരാൾ ജിയോ ബേബി ആയിരുന്നു; വൈറൽ കുറിപ്പ്

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’  കഴിഞ്ഞ ദിവസമായിരുന്നു റീലിസ് ചെയ്തത്. കേരളത്തിൽ നിന്നുള്ള മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് സിനിമ വഴിവച്ചിരിക്കുന്നത്. കുടുംബത്തിലെ രാഷ്ട്രീയം വ്യക്തവും സ്പഷടവുമായി തരിപോലും വെള്ളം ചേര്‍ക്കാതെ അവതരിപ്പിച്ച സംവിധാന മികവിനെയാണ് പലരും പുകഴ്ത്തുന്നത്.

ഇതിനിടയിലാണ് സംവിധായകന്‍ ജിയോ ബേബിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും നോണ്‍സെന്‍സ് സിനിമയുടെ സംവിധായകനുമായ എം സി ജിതിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ എത്തിയപ്പോള്‍ ക്യാംപസിലെ വൈറല്‍ ഹോട്ട് ന്യൂസ് ആയിരുന്നു എം എ സിനിമ ആന്‍ഡ് ടെലിവിഷന്‍ പഠിച്ചു കൊണ്ടിരുന്ന നാല് സീനിയേഴ്‌സിനെ ബ്ലൂ ഫിലിം എടുത്തതിന് ഡിസ്മിസ് ചെയ്തു എന്നതായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് ജിതിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

എം സി ജിതിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്,

‘പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ SJCC (St. Joseph College of Communication) യില്‍ 2007 ല്‍ ഞാൻ എത്തുമ്പോൾ  ക്യാംപസിലെ വൈറല്‍ ഹോട്ട് ന്യൂസ് ആയിരുന്നു M.A Cinema and Television പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്‌സിനെ Blue film എടുത്തതിന് ഡിസ്മിസ് ചെയ്തത് ! അത് കോളേജില്‍ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടന്‍ മുതല്‍ നാട്ടുകാരു വരെ നമ്മുടെ കോളേജിനെ അങ്ങെയനാണന്ന് അഡ്രസ് ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം.

Arts & Visual Perception പഠിപ്പിയ്ക്കുമ്പോഴും Art ന് ‘അതിര്‍വരമ്പുകള്‍’ ഉണ്ടെന്ന default ചിന്താഗതി സ്റ്റുഡന്റസില്‍ ഇന്‍ജെക്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു ! അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ ‘അമര്‍ഷം’ പിന്നീട് എപ്പഴോ ആ ഷോര്‍ട്ട് ഫിക്ഷന്‍ കാണാനിടയായപ്പോള്‍ Homosexuality ആണ് content എന്നും അന്ന് Jeo Baby യും ഫ്രണ്ട്‌സും ഒരു cult item ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന മൊമന്റില്‍ അതൊരു റെസ്‌പെക്ട് ആയി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം The Great Indian Kitchen കണ്ടു കഴിഞ്ഞപ്പോള്‍ അതേ ബ്രേക്കിംഗ് ആണെനിക്ക് ഫീല്‍ ചെയ്തത്. അന്ന് ക്യാംപസിലെ അതിർവരരമ്പുകളെ  ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്‌സണ്‍ ഇന്ന് സൊസൈറ്റിയിലെ പാട്രിയാര്‍ക്കിയും റീലിജിസ് ബ്ലൈന്റ്‌നസ്സുമാണ് ബ്രേക്ക് ചെയ്തത്

അന്നതിന്റെ പേരില്‍ നാലു വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ.. ആര്‍ട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ ! മാറിവരുന്ന കാലഘട്ടത്തില്‍ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തും !

More in Malayalam

Trending

Recent

To Top