മമ്മൂക്ക പിണങ്ങിയാൽ മൂന്ന് മാസം കഴിയുമ്പോള്‍ പിണക്കമൊക്കെ മറക്കും, അങ്ങനെ സ്ഥിരമായി ആരോടു പിണക്കം മനസില്‍ കൊണ്ട് നടക്കില്ല എന്നാൽ ലാലേട്ടൻ അങ്ങനെയല്ല ; വെളിപ്പെടുത്തി ബിജു പപ്പന്‍ !
മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഒരുപോലെ ആരാധകർ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴുളള ഒട്ടുമിക്ക അഭിനേതാക്കളുടേയും ആഗ്രഹം താരരാജാക്കന്മാര്‍ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ്. ഇത് കിട്ടുന്ന അവസരങ്ങളിലെല്ലാം നേരിട്ടും അല്ലാതേയുമൊക്കെ വെളിപ്പെടുത്തുന്നുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ സഹതാരങ്ങളോടെല്ലാം വളരെ അടുത്ത ബന്ധമാണ് മോഹന്‍ലാലും മമ്മൂട്ടിയും കാത്തുസൂക്ഷിക്കുന്നത്. കൂടാതെ ആപത്ത് ഘട്ടങ്ങളില്‍ ഓടിയെത്താറുമുണ്ട്.
ഇപ്പോഴിത മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് നടന്‍ ബിജു പപ്പന്‍ പറഞ്ഞ വാക്കുകള്‍ ശ്രെധ നേടുകയാണ് . താരങ്ങളെ ആരെങ്കിലും മനപൂര്‍വ്വം വേദനിപ്പിച്ചാലുണ്ടാവുന്ന പ്രതികരണത്തെ കുറിച്ചാണ് നടന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താരങ്ങളുമായി വളരെ അടുത്ത സൗഹൃദമാണ് ബിജു പപ്പനുള്ളത്. നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത.
ആദ്യം മോഹന്‍ലാലിനെ കുറച്ചാണ് പറഞ്ഞത്. ആരേയും വേദനിപ്പിക്കാത്ത ആരോടും ദേഷ്യപ്പെടാത്ത ആളാണ് മോഹന്‍ലാല്‍. ഇതുവരെ അദ്ദേഹം ആരോടും ദേഷ്യപ്പെടുന്നതോ ചൂടായി സംസാരിക്കുന്നതോ കണ്ടിട്ടില്ല. അതുപോലെ ആരേയും വേദനിപ്പിക്കാറുമില്ല. എന്നാല്‍ അദ്ദേഹത്തെ ആരെങ്കിലും മന:പൂര്‍വ്വം വേദനിപ്പിച്ചാല്‍ പിന്നെ ആ ആളുമായി ഒരു സഹകരണത്തിനും പോകില്ല. ആ സമയത്ത് മൗനം പാലിക്കുമെങ്കിലും പിന്നെ ആയാളുമായി ഒരു സൗഹൃദത്തിനും ലാലേട്ടന്‍ പോകില്ല’; ബിജു പപ്പന്‍ പറഞ്ഞു.
കൂടാതെ ആരെങ്കിലും ആ ആളെ കുറിച്ച് ചോദിച്ചാല്‍ വളരെ നല്ല അഭിപ്രായമായിരിക്കും പറയുക. എനിക്ക് അറിയാമല്ലോ എന്ന് പറയുന്നത് അല്ലാതെ ആ ആളുമായി പിന്നൊരു ബന്ധം സൂക്ഷിക്കില്ല. വളരെ സൂക്ഷിച്ച് മാത്രമേ ആളോട് പിന്നെ ഇടപെടുള്ളൂ’; താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ലെന്നും ബിജു പറയുന്നു. ‘അദ്ദേഹം ചിലപ്പോള്‍ മൂന്ന് മാസം കഴിയുമ്പോള്‍ പിണക്കമൊക്കെ മറക്കും. അങ്ങനെ സ്ഥിരമായി ആരോടു പിണക്കം മനസില്‍ കൊണ്ട് നടക്കാത്ത ആളാണ് മമ്മൂക്ക. കൂടാതെ പിണങ്ങിയാള്‍ വല്ല സെന്റി ട്രാക്കുമായി വന്നാല്‍ അതോടെ പിണക്കം തീര്‍ന്നു’, നടന്‍ കൂട്ടിച്ചേര്‍ത്തു.
അതുപോലെ തന്നെ മോഹന്‍ലാലിനോടൊപ്പം ഫൈറ്റ് ചെയ്യുന്നതിനെ കുറിച്ചും ബിജു പപ്പന്‍ പറയുന്നുണ്ട്. കൃതൃമായ ടൈമിങ്ങില്‍ ഫൈറ്റ് ചെയ്യുന്ന ആളാണ് ലാലേട്ടന് എന്നാണ് അദ്ദേഹം പറയുന്നത്. ‘നെഞ്ചിന്റെ ആ ആഭാഗത്ത് ചവിട്ടുമെന്ന് പറഞ്ഞാല്‍ കറക്ട് സമയത്തിന് അവിടെ തന്നെ കൃത്യമായി ചവിട്ടും. കൂടാതെ ചവിട്ട് നമ്മുടെ ദേഹത്ത് കൊളളില്ല’; നടന്‍ അനുഭവം പങ്കുവെച്ച് കൊണ്ട് പറയുന്നു.
എന്നാല്‍ മറ്റള്ള താരങ്ങളുടെ അവസ്ഥ അങ്ങനെയല്ലെന്നും നടന്‍ വ്യക്തമാക്കി. നെഞ്ചില്‍ചവിട്ടുമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ തലയിലാവും ആ ചവിട്ട കൊള്ളുക. ഇത്തരത്തില്‍ നിരവധി തവണ അടി മാറി കിട്ടിയിട്ടുണ്ട്’; താരങ്ങളുടെ പേര് എടുത്ത് പറയാതെ ബിജു പപ്പന്‍ വെളിപ്പെടുത്തി.
ഇതേ അഭിമുഖത്തില്‍ തന്നെ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനെ കുറിച്ചും നടന്‍ പറയുന്നു. ‘സിനിമയുടെ നെഗറ്റീവ് കമന്‌റ് കണ്ട് സിനിമ കാണാന്‍ പോകാത്ത ഫാമിലിയുണ്ട്. പലരും കമന്‌റ് നോക്കിയാണ് ഇപ്പോള്‍ സിനിമയ്ക്ക് പോകുന്നത്. കമന്റ് കണ്ട് സിനിമയ്ക്ക് പോകാതിരുന്നിട്ട് ടിവിയില്‍ വരമ്പോള്‍ നല്ല സിനിമയാണല്ലോ എന്ന് പറഞ്ഞ് കാണുന്ന നിരവധി പേര്‍ ഉണ്ടെന്നും’ താരം കൂട്ടിച്ചേര്‍ത്തു.
