Connect with us

അച്ഛന്‍ അമ്മയെ ഒരുപാട് മര്‍ദിച്ചിരുന്നു, കൈ തല്ലി ഓടിച്ചു ; ഒരിക്കല്‍ അമ്മയെ തല്ലുന്നത് കണ്ട് നില്‍ക്കാന്‍ കഴിയാതെ അച്ഛന്റെ കയ്യില്‍ കയറി പിടിച്ചു ; ജീവിത കഥ പറഞ്ഞ് കല്യാണി !

Movies

അച്ഛന്‍ അമ്മയെ ഒരുപാട് മര്‍ദിച്ചിരുന്നു, കൈ തല്ലി ഓടിച്ചു ; ഒരിക്കല്‍ അമ്മയെ തല്ലുന്നത് കണ്ട് നില്‍ക്കാന്‍ കഴിയാതെ അച്ഛന്റെ കയ്യില്‍ കയറി പിടിച്ചു ; ജീവിത കഥ പറഞ്ഞ് കല്യാണി !

അച്ഛന്‍ അമ്മയെ ഒരുപാട് മര്‍ദിച്ചിരുന്നു, കൈ തല്ലി ഓടിച്ചു ; ഒരിക്കല്‍ അമ്മയെ തല്ലുന്നത് കണ്ട് നില്‍ക്കാന്‍ കഴിയാതെ അച്ഛന്റെ കയ്യില്‍ കയറി പിടിച്ചു ; ജീവിത കഥ പറഞ്ഞ് കല്യാണി !

പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ ചിത്രങ്ങളിലൊന്നാണ് മുല്ലവള്ളിയും തേന്‍മാവും. 2003 ല്‍ വികെ പി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു അണിനിരന്നത്. ചിത്രത്തിലെ തെന്‍മൊഴിയെ പ്രേക്ഷകർ മറക്കാൻ ഇടയില്ല . കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് പിന്നീട് നടിയെ അധികം മലയാള സിനിമയില്‍ കണ്ടിട്ടില്ല.എന്നാല്‍ ഇന്ന് കല്യാണി മലയാളത്തിലും തമിഴിലും ഒരുപോലെ സജീവാണ്. അവതാരക, അഭിനേത്രി എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ബിഗ സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമ കോളങ്ങളില്‍ വൈറല്‍ ആവുന്നത് നടിയുടെ ജീവിത കഥയാണ്.

ജോഷ് ടോക്കിലൂടെയാണ് താരം മനസ് തുറന്നത്. അമ്മയുടെ മരണം കല്യാണിയെ ഏറെ തളര്‍ത്തിയിരുന്നു. അമ്മയെ മാറ്റി നിര്‍ത്തി കെണ്ട് ജീവിതത്തെ കുറച്ച് സംസാരിക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്.ജീവിതത്തില്‍ അമ്മയെ പോലെയാവണം എന്ന് പറഞ്ഞ് കൊണ്ടാണ് ജോഷ് ടോക്കില്‍ സംസാരിച്ച് തുടങ്ങിയത്. ‘അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. എനിക്കും അമ്മയെ പോലെ ഒരു ശക്തയായ സ്ത്രീയാകണം. അമ്മ എന്നെ നോക്കിയത് പോലെ എനിക്കും എന്റെ കുഞ്ഞിനെ നോക്കണം. ജീവിതത്തില്‍ എന്തായി തീരണം എന്ന് എന്നോട് ചോദിച്ചാല്‍, എനിക്ക് എന്റെ അമ്മയുടെ മുഖത്ത് എപ്പോഴും സന്തോഷം നല്‍കാന്‍ കഴിയുന്ന മകളായാല്‍ മതി’; കല്യാണി പറഞ്ഞു തുടങ്ങി.ജീവിതത്തില്‍ അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അച്ഛന്‍ അമ്മയെ ഒരുപാട് മര്‍ദിച്ചിരുന്നു. ഒരിക്കല്‍ തല്ലി കൈ ഒടിച്ചു. പക്ഷെ ഇതൊ്ന്നും അമ്മ ആരോടും പറഞ്ഞിരുന്നില്ല. ബാത്ത് റൂമില്‍വീണെന്നാണ് എല്ലാവരോടും പറഞ്ഞത്. അമ്മ ഇതെല്ലാം സഹിച്ചിരുന്നത് എനിക്ക് വേണ്ടിയായിരുന്നു. കാരണം അച്ഛന്‍ അല്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് മറ്റൊരു ആശ്രയമില്ലായിരുന്നു.

ഒരിക്കല്‍ അമ്മയെ തല്ലുന്നത് കണ്ട് നില്‍ക്കാന്‍ കഴിയാതെ അച്ഛന്റെ കയ്യില്‍ കയറി പിടിച്ചു. അമ്മയെ ഇനി തല്ലരുതെന്ന് ശബ്ദം കടുപ്പിച്ച് പറഞ്ഞു. അതിന് ശേഷം അമ്മയെ തല്ലിയിട്ടില്ല. ഞാന്‍ അഭിനയിച്ച് പൈസ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് അമ്മയ്ക്ക് ഒരു ധൈര്യം കിട്ടിയത്. പിന്നീട് അച്ഛന്റെ ടോര്‍ച്ചറിംഗിന് നേരെ ശക്തമായി പ്രതികരിച്ചു.

22ാം വയസിലായിരുന്നു എന്റെ വിവാഹം. അമ്മയാണ് ഡോക്ടര്‍ രോഹിത്തിന്റെ കാര്യം എന്നോട് പറഞ്ഞത്. വിവാഹത്തിന് എനിക്കൊരു എതിര്‍പ്പുമില്ലായിരുന്നു.വിവാഹം കഴിഞ്ഞ് ഞാന്‍ ബാംഗ്ലൂരിലേക്ക് പോയി. എന്നാല്‍ അമ്മയെ കാണാതെ എനിക്ക് പറ്റില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ ചെന്നൈയില്‍ തിരികെ എത്തി. അമ്മ താമസിയ്ക്കുന്ന വീടിന്റെ തൊട്ടടുത്ത് ഒരു വീട് വാങ്ങി. പിന്നീട് സന്തോഷത്തിന്റെ നാളുകളുകളായിരുന്നു. എന്റെ ഭര്‍ത്താവിനെ മകനെ പോലെയാണ് നോക്കിയിരുന്നത്.

23ാം വയസിലാണ് അമ്മ മരിക്കുന്നത്. അത് വരെ ഒന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷെ അമ്മ ഇല്ല എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതല്‍ എന്നില്‍ അറിയാത്ത ഒരു തരം ഊര്‍ജ്ജം ഉണ്ടായി. അമ്മയയുടെ ശേഷക്രിയയ്ക്ക് ശേഷം എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. അവിടത്തെ വീട് വിറ്റ് അച്ഛനെ വേറെ സെറ്റിലാക്കി. അപ്പോഴേയ്ക്കും അദ്ദേഹത്തിന് വേറെയൊരു കൂട്ട് വേണമെന്ന് പറഞ്ഞു.

അതിന് ഞാന്‍ എതിര് പറഞ്ഞില്ല. പക്ഷെ പിന്നീടും എന്റെ ജീവിതത്തില്‍ വന്ന് ഓരേ പ്രശ്നങ്ങളുണ്ടാക്കി. പ്രശ്‌നങ്ങള്‍ കൂടിയതോടെ ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. പിന്നെ അച്ഛനോട് ഞാന്‍ മിണ്ടിയിട്ടില്ല.അമ്മ ജീവനൊടുക്കുമ്പോള്‍ അച്ഛന്‍ നാട്ടില്‍ ഇല്ലായിരുന്നു. അന്ന് അമ്മ രാത്രി കിടക്കാന്‍ എന്നെ ഒപ്പം കൂട്ടിയില്ല. ഒപ്പം കിടക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഇന്നെനിക്ക് സ്വസ്തമായി കിടന്ന് ഉറങ്ങണം എന്നായിരുന്നു പറഞ്ഞത്. പിറ്റേന്ന് രാവിലെ ഭര്‍ത്താവ് ചെന്ന് നോക്കിയപ്പോള്‍ അമ്മ ക്ഷീണിതയായിരുന്നു.

ഞാന്‍ പോയി നാരങ്ങ വെള്ളം എല്ലാം കൊടുത്ത് അമ്മയോട് പെട്ടന്ന് റെഡിയാവാന്‍ ആവശ്യപ്പെട്ടു. 20 മിനിറ്റിന് ശേഷം അമ്മയെ വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. എന്തോ അരുതാത്തത് സംഭവിച്ചു എന്ന് എനിക്ക് അറിയാമായിരുന്നു. വാതില്‍ തള്ളി തുറന്ന് അകത്ത് നോക്കിയപ്പോള്‍ കണ്ടത് അമ്മയുടെ ജീവനില്ലാത്ത ശരീരം സീലിങ്ങില്‍ തൂങ്ങി നില്‍ക്കുന്നതാണ്, കല്യാണി പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

More in Movies

Trending