വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ യുവതാരം ടൈലര്‍ സാന്‍ഡേര്‍സ്(18)അന്തരിച്ചു. ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ ‘ജസ്റ്റ് ആഡ് മാജിക്: മിസ്റ്ററി സിറ്റി’ എന്ന സീരീസിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വെച്ചാണ് മരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതുവരെയും മരണ കാരണം വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
9-1-1:ലോണ്‍ സ്റ്റാര്‍, ഫിയര്‍ ദി വാക്കിങ് ഡെഡ്, ദി റൂക്കി തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയനാണ് സാന്‍ഡേര്‍സ്. ‘ജസ്റ്റ് ആഡ് മാജിക്: മിസ്റ്ററി സിറ്റി’ എന്ന സീരീസില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് എമ്മി നോമിനേഷനും നേടിയിരുന്നു.
പത്താമത്തെ വയസ്സിലാണ് സാന്‍ഡേര്‍സ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അക്കാലത്ത് ഭാഗമായിരുന്നു. 2017 ല്‍ ഫിയര്‍ ഓഫ് ദി വാക്കിങ് ഡെഡ് എന്ന ടിവി പ്രോഗ്രാമില്‍ ബാലതാരമായിട്ടാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....