Connect with us

ലൂസിഫര്‍ തെലുങ്ക് റീമേക്ക്, പ്രിയാമണിയല്ല, പ്രിയദര്‍ശിനി രാംദാസ്’ ആകാന്‍ നയന്‍താര

Malayalam

ലൂസിഫര്‍ തെലുങ്ക് റീമേക്ക്, പ്രിയാമണിയല്ല, പ്രിയദര്‍ശിനി രാംദാസ്’ ആകാന്‍ നയന്‍താര

ലൂസിഫര്‍ തെലുങ്ക് റീമേക്ക്, പ്രിയാമണിയല്ല, പ്രിയദര്‍ശിനി രാംദാസ്’ ആകാന്‍ നയന്‍താര

ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ മഞ്ജു വാര്യരുടെ അവതരിപ്പിച്ച വേഷത്തില്‍ നയന്‍താര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ മോഹന്‍ രാജ നയന്‍താരയെ സമീപിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ താരം തയാറായി എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രം ജനുവരി 21 മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പ്രിയാമണി, സുഹാസിനി, തൃഷ തുടങ്ങിയ താരങ്ങളുടെ പേര് ഈ വേഷത്തിനായി ഉയര്‍ന്നിരുന്നു. വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു തുടങ്ങിയ താരങ്ങളെയും ഈ വേഷത്തിനായി പരിഗണച്ചതായും റിപ്പോര്‍ട്ടകളുണ്ട്.

ചിരഞ്ജീവി നായകനാകുന്ന ചിത്രം മകനും നടനുമായ രാം ചരണ്‍ ആണ് നിര്‍മ്മിക്കുന്നത്.സംവിധായകന്‍ മോഹന്‍രാജ ആണ് തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.

വിവേക് ഓബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹമാന്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെലുങ്ക് റീമേക്കില്‍ ഏതൊക്കെ താരങ്ങള്‍ വേഷമിടുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.

Continue Reading

More in Malayalam

Trending

Recent

To Top