News
സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്ത് ആരാധകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്ത് ആരാധകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
മലയാളികളുടെ പ്രിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ സായി പല്ലവിയോടുള്ള ആരാധന മൂത്ത് നെഞ്ചില്‍ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ഒരു കടുത്ത ആരാധകന്. സായ് പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തില്‍ എത്തിയ വിരാട പര്‍വത്തിന്റെ പ്രമോഷന് എത്തിയ താരത്തിന് മുന്നിലാണ് ആരാധകന് എത്തിയത്.
തുടര്‍ന്ന് നെഞ്ചില്‍ പതിച്ച ടാറ്റൂ കാണിച്ചു. ഇതോടെ പല്ലവിയും അമ്പരന്നു. തനിക്കൊപ്പം ഒരു സെല്‍ഫിയെടുക്കണമെന്നായിരുന്നു ആരാധകന്റെ മറ്റൊരു ആവശ്യം. ആരാധകന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ച സായ് പല്ലവി അദ്ദേഹത്തിനെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയ്ക്കും പോസ് ചെയ്തു.
ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തില്‍ നെഞ്ചില്‍ താരത്തിന്റ മുഖം ടാറ്റൂ ചെയ്ത ആരാധകനേയും അടുത്ത് ചിരിച്ച് സന്തോഷവതിയായി നില്ക്കുന്ന സായ് പല്ലവിയേയും കാണാം. കമന്റുകളുമായി മറ്റ് ആരാധകരും എത്തിയിട്ടുണ്ട്.
മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ചുംബന രംഗങ്ങളില്‍ അഭിനയിക്കാനും ഗ്ലാമര്‍ പ്രകടനങ്ങള്‍ നടത്താനും തനിക്ക് താത്പര്യമില്ലെന്ന് നടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നേരത്തെ ഫെയര്‍നസ് ക്രീമിന്റെ പരസ്യവും സായ് പല്ലവി നിരസിച്ചിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്തപ്പോഴും താരം ആ അവസരം നിഷേധിക്കുകയായിരുന്നു.
