റിയാസ് നോര്‍മലല്ലെന്ന് ലഷ്മി പ്രിയ; വായടപ്പിക്കുന്ന മറുപടി കൊടുത്ത് ബ്ലെസ്സലി !
ബിഗ് ബോസ്സിൽ ഇപ്പോൾ റിയാസും ലക്ഷ്മിപ്രിയയും തമ്മിലുള്ള വാക്ക് തര്‍ക്കവും വഴക്കും തുടരുകയാണ്. മത്സരാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും തര്‍ക്കം തുടരുകയാണ്. അതേ സമയം റിയാസിനെ കുറിച്ച് വീണ്ടും മോശം വര്‍ത്തമാനം പറഞ്ഞ ലക്ഷ്മിയെ ബ്ലെസ്ലി തിരുത്താന്‍ ശ്രമിച്ചിരിക്കുകയാണ്.
അവന് നോര്‍മല്‍ അല്ലെന്നാണ് റിയാസിനെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞത്. ദില്‍ഷയുമായി സംസാരിക്കുമ്പോഴാണ് ലക്ഷ്മിയുടെ ഈ പ്രസ്താവന. ഇത് കേട്ട് വന്ന ബ്ലെസ്ലി അതെന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. എന്നാല്‍ ബ്ലെസ്ലിയോട് സംസാരിക്കാന്‍ താല്പര്യമില്ലെന്നും ദില്‍ഷയോട് പറയുന്ന കാര്യത്തില്‍ ഇടപെടാന്‍ നില്‍ക്കേണ്ടെന്നും പറഞ്ഞു. എന്നാല്‍ പറയാന്‍ ഉദ്ദേശിച്ച് വന്ന കാര്യം ലക്ഷ്മിപ്രിയയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടാണ് ബ്ലെസ്ലി പോയത്.
നമ്മളെല്ലാവരും നോര്‍മലാണ്, ഒരു വ്യക്തി മാത്രം നോര്‍മല്‍ അല്ലെന്ന് പറയുന്നു. അതെന്ത് സംസാരം ആണെന്നാണ് ബ്ലെസ്ലി ചോദിക്കുന്നത്. എന്നിട്ട് ആ വ്യക്തിയെ മാനുഫാക്ടചറിങ് ഡിഫെക്ട് എന്ന് പറയുകയും ചെയ്യുന്നു. ചേച്ചി തന്നെ ഇവിടെ കാഞ്ഞിരത്തിന്റെ കാര്യം പറഞ്ഞു. അത് വലിയൊരു വിഷമാണ്. അത് നിങ്ങളുടെ സ്വഭാവത്തെ കുറിച്ചാണ് പറഞ്ഞത്. അത് കൃത്യമായ കാര്യമാണെന്നും ബ്ലെസ്ലി ആരോപിച്ചു.
എന്നാല്‍ ഈ വീട്ടിലെ ഏറ്റവും വലിയ വിഷം നീയാണ്, ഇതിന് അപ്പുറത്തേക്ക് മറ്റൊരാള്‍ ഇല്ലെന്നും ലക്ഷ്മിയും പറയുന്നു.ഇനി നിങ്ങള്‍ക്ക് എന്തും പറയാം. ലക്ഷ്മി ചേച്ചിയ്ക്ക് ഒരുപാട് നല്ല ഗുണങ്ങളുണ്ട്. പക്ഷേ ആരോടും ഇങ്ങനെ ഒന്നും പറയാന്‍ പാടില്ല. അതേ സമയം ദില്‍ഷയും ഈ വിഷയത്തില്‍ ഒരു ക്ലാരിറ്റി വരുത്തിയിരിക്കുകയാണ്.
ഇതോടെ ബിഗ് ബോസിലെ ഗെയിമര്‍ ബ്ലെസ്ലിയും ദില്‍ഷയും ആണെന്ന് ആരാധകരും പറയുന്നു. റിയാസ് ഏറ്റവുമധികം വെറുപ്പിച്ചിട്ടുള്ള ദില്‍ഷയാണ് അവന് വേണ്ടി മറ്റൊരാളുടെ അടുത്ത് സംസാരിക്കുന്നത്. ഇതിന് വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.ഈ വിഷയത്തില്‍ പ്രചരിക്കുന്ന ചില കമന്റുകളിങ്ങനെയാണ്.. ‘ലക്ഷ്മിപ്രിയയുടെ റിയാസിനെതിരെയുള്ള ചില പ്രയോഗങ്ങള്‍ അതിരു കടന്ന് പോയി എന്നത് വാസ്തവമാണ്. അതിനെതിരെ ബ്ലെസ്ലി ഒന്നും സംസാരിച്ചില്ല എന്നും, മൗനമായി ലക്ഷ്മിപ്രിയയെ സപ്പോര്‍ട്ട് ചെയ്തു എന്നും ചിലര്‍ ആരോപിക്കുന്നത് കണ്ടിരുന്നു.
അവര്‍ക്കു കൂടിയുള്ള ഒരു മറുപടിയാണിത്.റിയാസും ബ്ലെസ്ലിയും ഗെയിമില്‍ എതിരാളികള്‍ ആണ്. പക്ഷേ ഒരു അന്യായം അവന്റെ എതിരാളിക്ക് നേരെ ഉണ്ടായാല്‍ പോലും അവന് പ്രതികരിക്കും.മുന്‍പ് റോബിന്റെ കാര്യത്തിലും ഇത് തന്നെയാണ് ഉണ്ടായത്. റോബിന് റിയാസിനെ അടിച്ചുവെന്ന് ദില്ഷയടക്കം എല്ലാവരും പറഞ്ഞപ്പോഴും ബ്ലെസ്ലി മാത്രമാണ് വാദിച്ചത്. പ്രകോപനമുണ്ടായാല്‍ ആരും ശാരീരികമായി ഉപദ്രവിക്കുമെന്ന് വിനയിലൂടെ കാണിച്ച് കൊടുക്കാനും ബ്ലെസ്ലിയ്ക്ക് സാധിച്ചിരുന്നു. അതിനര്‍ഥം ശത്രുക്കള്‍ ആണെങ്കിലും ന്യായത്തിന്റെ ഭാഗത്തെ ബ്ലെസ്ലി ഉണ്ടാവുകയുള്ളു എന്നതാണ്’.
