വിവാഹമോചിതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു; വിവാഹ വാര്‍ഷികത്തിൽ പുതിയ പോസ്റ്റുമായി പ്രിയ രാമൻ ; ആശംസകളുമായി ആരാധകർ !
മലയാള ചിത്രം കശ്മീരത്തിൽ ‘പോരു നീ വാരിളം ചന്ദ്രലേഖേ’, അതുമല്ലെങ്കിൽ സൈന്യത്തിലെ ‘ബാഗി ജീൻസും ഷൂസും അണിഞ്ഞ്’ തുടങ്ങിയ ഗാനരംഗങ്ങളിൽ നിറഞ്ഞാടിയ പ്രിയ രാമൻ അന്യഭാഷാ നടിയാണെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് സിനിമയില്‍ മാത്രമല്ല മിനിസ്ക്രീനിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനേതാവായ രഞ്ജിത്തിനെയാണ് പ്രിയ വിവാഹം ചെയ്തത്. രാജമാണിക്യത്തിലൂടെയായാണ് രഞ്ജിത്ത് മലയാളത്തില്‍ സജീവമായത്. ചന്ദ്രോത്സവത്തിലെ വില്ലനായും അദ്ദേഹം കൈയ്യടി നേടിയിരുന്നു. വിവാഹമോചനം നേടിയെങ്കിലും 7 വര്‍ഷത്തിന് ശേഷമായി രഞ്ജിത്തും പ്രിയയും വീണ്ടും ഒന്നിച്ചിരുന്നു.
ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയുമായി ആനിവേഴ്സറി വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയ രാമന്.ഹാപ്പി ആനിവേഴ്സറി ഡാര്‍ലിംഗ് ഹസ്ബന്‍ഡ് എന്ന ക്യാപ്ഷനോടെയായാണ് പ്രിയ രാമന് പുതിയ ഫോട്ടോ പോസ്്റ്റ് ചെയ്തത്. രഞ്ജിത്തിനോട് ചേര്‍ന്നുനിന്ന് പോസ് ചെയ്തിരിക്കുകയാണ് പ്രിയ.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. വേര്‍പിരിഞ്ഞതിന് ശേഷമായി ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ ഇവര്‍ക്ക് ആശംസയുമായി താരങ്ങളെല്ലാം എത്തിയിരുന്നു. ആരാധകരും ആ സന്തോഷം ആഘോഷമാക്കിയിരുന്നു.1999ലായിരുന്നു പ്രിയയും രഞ്ജിത്തും വിവാഹിതരായത്. 2014ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. രണ്ട് ആണ്മക്കളും ഡിവോഴ്സിന് ശേഷം പ്രിയയ്ക്കൊപ്പമായിരുന്നു. ഇനിയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയാണെന്ന് താരം പറഞ്ഞിരുന്നു. വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം രഞ്ജിത്ത് പുനര്വിവാഹിതനായെങ്കിലും ആ ബന്ധം അധികം നീണ്ടുനിന്നിരുന്നില്ല. രാഗസുധയെ ആയിരുന്നു അദ്ദേഹം രണ്ടാമതായി വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞതിന് ശേഷമായാണ് പ്രിയയുമായി വീണ്ടും ഒന്നിച്ചത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് രഞ്ജിത്ത് വീണ്ടും പ്രിയയ്ക്കൊപ്പം ഒന്നിച്ചതിനെക്കുറിച്ച് പറഞ്ഞത്. ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു, പ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് അന്ന് രഞ്ജിത് കുറിച്ചത് ഇങ്ങനെയായിരുന്നു. വിവാഹമോചിതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചത് വലിയ സംഭവം തന്നെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഈ തീരുമാനം മികച്ചതെന്നായിരുന്നു പ്രിയപ്പെട്ടവര്‍ പ്രിയയോട് പറഞ്ഞത്.
