ഇതിനാണോ പ്രേക്ഷകര്‍ നിനക്ക് വോട്ട് ചെയ്യേണ്ടത്, ഇതാണോ നൂറാം ദിവസം ഫിനാലെയില്‍ തെളിയിക്കാന്‍ നില്‍ക്കുന്നത് ; റിയാസിനോട് പൊട്ടിത്തെറിച്ച് ധന്യ!
ബിഗ്ബോസ് ഫിനാലെയിലേക്ക് എത്തുമ്പോൾ ഹൗസിനുള്ളിൽ പ്രശനങ്ങളും കുടി വരുകയാണ് . ഇപ്പോൾ ഹൗസിനുള്ളിൽ റിയാസും ധന്യയും തമ്മിലാണ് ഏറ്റുമുട്ടിയിരിക്കുന്നത് .ബിഗ് ബോസ് മലയാളം സീസണ് 4 ലെ ഏറ്റവും സേഫ് ആയി ഗെയിം കളിക്കുന്നത് ധന്യയാണന്നാണ് ഉയരുന്ന വിമർശനം . അടികള്‍ക്കോ ബഹളങ്ങള്‍ക്കോ ധന്യയെ കിട്ടാറില്ല. എന്നാല്‍ ഇന്നിതാ ധന്യയും പൊട്ടിത്തെറിച്ചിരിക്കുകയാണ്. മോണിംഗ് ആക്ടിവിറ്റിക്കിടെ റിയാസുമായാണ് ധന്യ കോര്‍ത്തത്. ഫൈനലില്‍ എത്താന്‍ താന്‍ ആഗ്രഹിക്കാത്ത മൂന്ന് പേരെ പറയുക എന്നതായിരുന്നു ടാസ്ക്.രണ്ടാമത്തെയാള്‍ ധന്യ മേരി വര്‍ഗീസ്. ഞങ്ങള്‍ ഒന്നാം ദിവസം മുതല്‍ ഇമോഷണല്‍ സ്ട്രഗിള്‍ അനുഭവിച്ചെന്ന് പറഞ്ഞു. അങ്ങനെയല്ല, എത്ര കിട്ടുന്ന എങ്ങനെ അനുഭവിക്കുന്നു, എന്നനുസരിച്ചിരിക്കും. ദിവസങ്ങളുടെ എണ്ണം നോക്കിയല്ലെന്ന് റിയാസ് ധന്യയോട് പറഞ്ഞു.
ധന്യയെ നോമിനേറ്റ് ചെയ്യാത്തത് ധന്യ നിലപാടുകള്‍ ശക്തമായി സംസാരിക്കാത്തത് കൊണ്ടാകാം എന്ന് റിയാസ് പറഞ്ഞു. ഇതോടെ ധന്യ പ്രതികരിക്കുകയായിരുന്നു. എന്ത് നിലപാടാണ് പറയാത്തതെന്ന് ധന്യ ചോദിച്ചു. ഫൈനലില്‍ വരാന്‍ ആഗ്രഹമില്ലാത്തവരെ പറയാന്‍ പറഞ്ഞപ്പോള്‍ വൈല്‍ഡ് കാര്‍ഡ് രണ്ട് പേരും റോണ്‍സണും. അത് കഴിഞ്ഞൊരു സോറിയും ആണ് ധന്യ പറഞ്ഞതെന്നും റിയാസ് ചൂണ്ടിക്കാണിച്ചു.
റിയാസിന് റിയാസിന്റെ അഭിപ്രായം പറയാം. ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞത്. റിയാസ് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറയാനല്ല ഞാന്‍ വന്നത്. എനിക്ക് നിലപാടില്ല എന്ന് പറഞ്ഞ് കളിയാക്കരുത്. വന്നത് മുതല്‍ കേള്‍ക്കുന്നതെന്ന് ധന്യ തിരിച്ചടിച്ചു.
റിയാസ് ഒരു ടീമിനെ മാത്രം കളിയാക്കുന്നു. റോബിനെയും ലക്ഷ്മിപ്രിയേയും ദില്‍ഷയേയും കളിയാക്കുന്നു. ഇതിനാണോ പ്രേക്ഷകര്‍ നിനക്ക് വോട്ട് ചെയ്യേണ്ടത്, ഇതാണോ നൂറാം ദിവസം ഫിനാലെയില്‍ തെളിയിക്കാന്‍ നില്‍ക്കുന്നതെന്ന് ധന്യ ചോദിച്ചു.
ഈ അടിയാണോ നീ ആഗ്രഹിക്കുന്നത്. ഇതാണോ നിലപാട് എന്ന് ധന്യ ചോദിച്ചു. എന്നും കോഴിപ്പോരാണ് ഉണ്ടാക്കുന്നത്. സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് റിയാസ് പറഞ്ഞത്. പ്രകോപിതയായ ധന്യയോട് റിയാസ് പറയുന്നത് അവന്റെ പോയിന്റ് ഓഫ് വ്യൂവാണെന്ന് സൂരജ് പറഞ്ഞു.
താന്‍ സംസാരിക്കുന്നതിനിടെ ധന്യ സൂരജിനോട് സംസാരിക്കാന്‍ ആരംഭിച്ചതോടെ ലെറ്റ് മീ ടോക്ക് ഹണി എന്ന് റിയാസ് ധന്യയോട് പറഞ്ഞു. ഇതോടെ ധന്യ ദേഷ്യപ്പെടുകയായിരുന്നു. എന്നെ ഹണീ എന്ന് വിളിക്കരുത്, മേലാല്‍ എന്നെ ഹണിയെന്ന് വിളിച്ചാലുണ്ടല്ലോ? എന്ന് ധന്യ ദേഷ്യപ്പെട്ടു.
റിയാസിന് ശരിയെന്ന് തോന്നുന്നത് നിലപാടും ബാക്കിയുള്ളവര്‍ക്ക് തോന്നുന്നത് നിലപാടില്ലായ്മയും എന്നാണോ? എന്ന് ധന്യ ചോദിച്ചു. ധന്യ ഇപ്പോള്‍ ചെറിയ കാര്യങ്ങളെ വീര്‍പ്പിച്ച് കാണിക്കുന്നത് നോമിനേഷനില്‍ വന്നത് കൊണ്ടാണെന്നായി റിയാസ്. നിനക്ക് നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാം എന്ന് കരുതരുതെന്ന് ധന്യ പറഞ്ഞു.
ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വന്ന ധന്യ ഞാന്‍ വീട്ടില്‍ പോയാല്‍ ഇവനോട് എന്തുകൊണ്ട് മറുപടി പറഞ്ഞില്ലെന്ന് നാട്ടുകാര്‍ എന്നോട് ചോദിക്കും. അതുകൊണ്ട് പറയുകയാണെന്ന് പറഞ്ഞു. ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചിരുന്നു വീട്ടില്‍ ചെല്ലുമ്പോള്‍ ഇച്ചായന് ചോദിക്കില്ലേയെന്ന് അതുകൊണ്ടാണെന്നും ധന്യ പറഞ്ഞു.ഇവന് ഒരിക്കല്‍ തമാശയായി പറഞ്ഞു കല്യാണം കഴിഞ്ഞിട്ട് ജോണ്‍ ചേട്ടനെയല്ലാതെ വേറെയാരേയും വളച്ചില്ലേയെന്ന്, നിങ്ങളെല്ലാവരും കേട്ട കാര്യമാണല്ലോ, ഞാനത് തമാശയ്ക്ക് വിട്ട് കളഞ്ഞതായിരുന്നു, പക്ഷെ വീട്ടില്‍ ചെല്ലുമ്പോള്‍ ചോദിക്കും അതുകൊണ്ട് പറയുകയാണ് നിനക്ക് നാവുണ്ടെന്ന് കരുതി എന്ത് പറഞ്ഞും വീട്ടില്‍ പോകാനുള്ളതല്ലെന്ന് പറഞ്ഞ ശേഷം ധന്യ പോയി ഇരുന്നു.
