Connect with us

നമ്മുടെ പല തമാശകളും ആളുകളെ വേദനിപ്പിക്കും; അവര്‍ക്ക് വേദനിക്കുന്നതിന്റെ അളവും തൂക്കവും മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല; റിയാസ് വിഷയത്തില്‍ സൂരജ് പറഞ്ഞത് ; സൂരജ് അല്പം വൈകിപ്പോയി എങ്കിലും ഇപ്പോൾ മികച്ചു വരുന്നുണ്ട്!

TV Shows

നമ്മുടെ പല തമാശകളും ആളുകളെ വേദനിപ്പിക്കും; അവര്‍ക്ക് വേദനിക്കുന്നതിന്റെ അളവും തൂക്കവും മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല; റിയാസ് വിഷയത്തില്‍ സൂരജ് പറഞ്ഞത് ; സൂരജ് അല്പം വൈകിപ്പോയി എങ്കിലും ഇപ്പോൾ മികച്ചു വരുന്നുണ്ട്!

നമ്മുടെ പല തമാശകളും ആളുകളെ വേദനിപ്പിക്കും; അവര്‍ക്ക് വേദനിക്കുന്നതിന്റെ അളവും തൂക്കവും മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല; റിയാസ് വിഷയത്തില്‍ സൂരജ് പറഞ്ഞത് ; സൂരജ് അല്പം വൈകിപ്പോയി എങ്കിലും ഇപ്പോൾ മികച്ചു വരുന്നുണ്ട്!

ബിഗ് ബോസ് വീട്ടിൽ മുൻ സീസണിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നും സംഘർഷങ്ങളാണ് . മനഃപൂർവം
കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടതില്ല, കണ്ടന്റ് സ്വയം ഉണ്ടായിരു വരുന്നത് ഈ സീസണിലെ
ഒരു പ്രത്യേകതയാണ്.

ഇതിനിടയിൽ ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള പ്രശ്‌നം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയാണ്. ഹൗസിന് അകത്തും പുറത്തും ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ലക്ഷ്മിയേയും റിയാസിനേയും പിന്തുണച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. റിയാസ് ചോദിച്ച് വാങ്ങിയതാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരുവിഭാഗം ലക്ഷ്മിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.

സൂരജും വിനയിയുമാണ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. റോണ്‍സണും ഈ വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. തമാശയ്ക്കാണ് ലക്ഷ്മി അങ്ങനെ പറഞ്ഞതെന്നാണ് റോണ്‍സന്റെ പക്ഷം.

അത് തമാശയായാണ് കാണുന്നതെങ്കില്‍ ഇതിനേയും തമാശയായി കാണണം എന്നാണ് സൂരജ് പറയുന്നത്. നമ്മള്‍ ഒരാളെ തമാശയ്ക്ക് പറയുന്ന കാര്യങ്ങള്‍ അത് അവരെ എങ്ങനെ ബാധിക്കുന്നു എന്നതിലാണ് കാര്യം. ഓരോരുത്തരും ഓരോ വ്യക്തികളാണ്. അവര്‍ക്ക് വേദനിക്കുന്നതിന്റെ അളവും തൂക്കവും മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല.

റിയാസ് ലക്ഷ്മി ചേച്ചിയെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അവര്‍ തമാശയാക്കി തന്നെ എടുക്കണം എന്നില്ല. ഇതാണ് ഇപ്പോള്‍ ഇവിടേയും സംഭവിച്ചിരിക്കുന്നത് എന്ന് സൂരജ് പറഞ്ഞു. റിയാസ് ലക്ഷ്മിപ്രിയയെ ഇത്തരത്തില്‍ പ്രകോപിപ്പിച്ചപ്പോഴും എല്ലാവരും അതിനെ തമാശയായി മാത്രം കണ്ട് ചിരിച്ചുവെന്നാണ് വിനയും പറയുന്നത്. അതിനെ എതിര്‍ക്കേണ്ടതായിരുന്നു. കാരണം അത് ലക്ഷ്മിപ്രിയയെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ഈ പെരുമാറ്റങ്ങള്‍ക്കും കാരണം ഇതാണെന്ന് വിനയിയും പറയുന്നു.

എന്നാല്‍ റോണ്‍സണ്‍ സംസാരിച്ചത് റിയാസിന്റെ പക്ഷം പിടിച്ചാണ്. ഇത് ഏഷ്യാനെറ്റ് അവാര്‍ഡ് നൈറ്റ് അല്ല എന്നും പല സ്വഭാവമുള്ള ആളുകളാണ് ഇവിടെ വരുന്നത്. ഒപ്പം ഇങ്ങനെയൊന്നും പറ്റില്ലാത്ത ആളുകള്‍ കുറച്ച് ഒതുങ്ങി ജീവിക്കാന്‍ പഠിക്കണം, റോണ്‍സണ്‍ പറയുന്നു.

ഇതിനെ തുടര്‍ന്ന് നാളെയുണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു സൂരജിന്റേയും ധന്യയുടേയും ടെൻഷൻ. ചിലര്‍ക്ക് ഈ കളിയാക്കലുകള്‍ അവരെ ബധിക്കുന്നതാവില്ല. കാരണം ഇത് കേട്ടും കിട്ടിയും അവര്‍ സ്വയം ഇതിനെയൊക്കെ അവഗണിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ആയിട്ടുണ്ടാകും. പക്ഷേ ചിലര്‍ക്ക് ഇതെല്ലാം ഉള്ളില്‍ക്കിടക്കും. ആളുകള്‍ ഓരോരുത്തരും പലരീതിയിലല്ലേ ചിന്തിക്കുക. അതുകൊണ്ട് ഇക്കാര്യത്തില്‍ ലക്ഷ്മിപ്രിയയേയും കുറ്റംപറയാന്‍ പറ്റില്ലെന്നും സൂരജ് പറയുന്നു.

നമ്മളാരും ഇതിലൊന്നും ചെയ്യുന്നില്ല എങ്കില്‍ക്കൂടിയും ഇത് നമ്മളേയും ബാധിക്കുകയാണ്. ഇവരില്‍ ആരെ ബാധിച്ചാലും നമ്മള്‍ തന്നെ വേണം സംസാരിക്കാന്‍. ഇത് വീണ്ടും പ്രശ്നമാകാനാണ് പോകുന്നത്. റിയാസിന്റെ മാനറിസം കാണിക്കുന്നത് ടാസ്‌ക്കിറ്റിന്റെ ഭാഗമായാണ്. പക്ഷേ അത് പോലും തമാശയ്ക്ക് എടുക്കാന്‍ പറ്റാത്ത ആളാണ് റിയാസ്. എന്നിട്ട് അയാള്‍ കളിയാക്കുമ്പോള്‍ അതിനെ തമാശയായി മാത്രം കാണണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല ബ്ലെസ്ലി തന്റെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

റിയാസിന്റെ സംസാര ശൈലിയും സ്വഭാവ വൈകൃതം എന്നും ജന്മനാ ഉള്ളതാണെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. അതിനും പുറമേ റിയാസിനെ കാക്കാ എന്ന് വിളിക്കുകയു ചെയ്തു. ഇത്തരത്തിൽ ബിഗ് ബോസ് സീസൺ ഫോർ വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top