ആ സിനിമയിൽ നിന്ന് കാവ്യയെ ഒഴുവാക്കി ; ‘ജയറാമിന്റെ കയ്യും കാലും തല്ലിയൊടിക്കുന്നതിന് എത്ര വേണമെന്ന് ചോദിച്ചു ; നടുക്കുന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര !
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ബൈജു കൊട്ടാരക്കര.യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ സിനിമാരംഗത്തെ പലരും പ്രതികരിക്കാൻ മടികാണിച്ചിരുന്നു. പക്ഷേ, ആ സമയത്തെല്ലാം ചാനൽ സ്റ്റുഡിയോകളിൽ ഓടിനടന്ന് ദിലീപിനെതിരെ സംസാരിക്കാൻ മുൻനിരയിലുണ്ടായിരുന്നത് ബൈജുവായിരുന്നു.
ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന് ഉള്‍പ്പടേയുള്ളവർ പ്രതിയായി വരണമെന്ന് ആവർത്തിച്ച് സംവിധാകയകന്‍ ബൈജു കൊട്ടാരക്കര. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ നേരത്തെ തന്നെ ലഭിച്ചിട്ടും വേണ്ടത്ര മുന്നേറാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
അതോടൊപ്പം തന്നെ ജയറാം നായകനായ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയില്‍ നിന്നും കാവ്യയെ മാറ്റിയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റ് പല വിവാദങ്ങളും ഉണ്ടായെന്നും അദ്ദേഹം തുറന്ന് പറയുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ജുവാര്യറുമായുള്ള വിവാഹ ബന്ധം തുടരുന്ന സമയത്ത് തന്നെ കാവ്യാ മാധവനുമായി ദിലീപിന് ബന്ധമുണ്ടായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു. വിദേശ ടൂറുകളിലും സിനിമാ സെറ്റുകളിലും അമേരിക്ക, ദുബായ് എന്നിവിടങ്ങളിലെ ഷോയ്ക്ക് പോയപ്പോഴും ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മറ്റുള്ളവർക്ക് മനസ്സിലായെന്നും ബൈജു കൊട്ടാരക്കര അഭിമുഖത്തില്‍ പറയുന്നു.
മറ്റ് പലരും കേട്ട കാര്യങ്ങള്‍ അക്രമണത്തിന് വിധേയമായ നടിയും അറിഞ്ഞു. അവരും മഞ്ജു വാര്യറും തമ്മില്‍ നല്ല ബന്ധമാണുള്ളത്. അങ്ങനെ അവർ വഴി മഞ്ജുവാര്യർ ഇക്കാര്യം അറിയുന്നു. മറ്റൊരു സുഹൃത്തിന്റെ ഭാര്യക്കോ ഭർത്താവിനോ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അത് പറയുക എന്നുള്ളത് ഒരു സുഹൃത്തിന്റെ കടമയാണ്. അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഇപ്പോഴത്തെ ഈ സംഭവം പോലും നടന്നത്.
ഒരാള്‍ക്ക് ഒരു കുടുംബം ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആ കുടുംബത്തില്‍ കയറി കുളം കലക്കിയത് ശരിയല്ലെന്ന് ഞാന്‍ പറയും. മഞ്ജു വാര്യർ – ദിലീപ് ബന്ധം വേർപിരിഞ്ഞതെല്ലാം അവരുടെ വ്യക്തിപരമായ കാര്യം. എന്തായാലും ഈ കാവ്യാ മാധവന് ദിലീപിന്റെ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ ഒരുപാട് ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
എന്റെ ഒരു ശിഷ്യനുണ്ട് ബെന്നി പുളിക്കന്‍ എന്നാണ് പേര്. അദ്ദേഹം മൈലാഞ്ചി മൊഞ്ചുള്ള വീടെന്ന ഒരു സിനിമ ചെയ്തു. ആ സിനിമയിലെ നായകന് ജയറാമായിരുന്നു. ആ സിനിമയില്‍ നായികയായി തീരുമാനിച്ചിരുന്നത് കാവ്യാ മാധവനേയായിരുന്നു. ഈ വിവരം ജയറാം അറിയുന്നു. അത് എന്നാണ് എന്ന് അറിയില്ല. ഷൂട്ടിങ്ങിന്റെ അന്നാണെന്നാണ് ഞങ്ങളോടൊക്കെ പറഞ്ഞത്.
എന്നാല്‍ കാവ്യ വേണ്ടെന്ന നിലപാടായിരുന്നു ജയറാം സ്വീകരിച്ചത്. മലയാളത്തിലെ മറ്റേത് നടിയായാലും കുഴപ്പമില്ല, കാവ്യ വേണ്ടെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്ന്. കാവ്യയുണ്ടെങ്കില്‍ ഞാനില്ല, കാവ്യയെ വെച്ച് അഭിനയിപ്പിച്ചോളുവെന്ന് ജയറാം പറഞ്ഞു. എന്താണ് കാരണമെന്നൊന്നും എനിക്ക് അറിയില്ല. ഏതായാലും കാവ്യയെ മാറ്റി മറ്റൊരു നടിയെ ആ സിനിമയില്‍ ഹീറോയിനായി അഭിനയിപ്പിച്ചു.
അത് കഴിഞ്ഞപ്പോഴാണ് ഒരു മാഡം മറ്റൊരാളോട് ചോദിച്ചു ‘ജയറാമിന്റെ കയ്യും കാലും തല്ലിയൊടിക്കുന്നതിന് എത്ര വേണം’- എന്ന്. ആ കാശ് ഞങ്ങള്‍ തരാം. ഇനിയവന് ആ കയ്യും കാലും വെച്ച് സിനിമയില്‍ അഭിനയിക്കരുത്. ഇതുപറഞ്ഞ മാഡം ആരാണെന്ന് വ്യക്തമായാല്‍ തീർച്ചയായും മറ്റൊരു ലെവലിലേക്ക് ഈ അന്വേഷണം മാറും. കാരണം ഒരു സമയം ഒരാള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാനുള്ള തീരുമാനം മനസ്സിലുണ്ടെങ്കില്‍ മറ്റൊരു കുറ്റകൃത്യത്തിന് ആർക്കും മടിയുണ്ടാവില്ല. ഇത് ആ സിനിമ സെറ്റിലെ പ്രൊഡക്ഷന്‍ കണ്ട്രോളറും മറ്റും പറഞ്ഞ് കേട്ടതാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
അന്വേഷണം ശരിയായി നടക്കുകയാണെങ്കില്‍ ഈ മാഡമൊക്കെ കേസില്‍ പ്രതിയായി വരും. കാവ്യയും പ്രതിയായി വരണം. അതിനെല്ലാമുള്ള തെളിവുകള്‍ ഇവിടേയുണ്ട്. ലക്ഷ്യ എന്ന സ്ഥാപനത്തിലാണ് പള്‍സർ സുനി ആദ്യമായി പെന്‍ഡ്രൈവ് കൊണ്ടുപോയി കൊടുത്തത്. അതിന് വ്യക്തമായ തെളിവുണ്ട്. സാഗർ എന്നയാളുടെ കയ്യിലാണ് കൊടുത്തത്. ആ സാക്ഷിയാണ് കൂറുമാറിയതെന്നും ബെജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.
