Connect with us

ആ തെളിവില്‍ കൃത്രിമത്വം കാണിച്ചത് അറിയാതെ പോയിരുന്നെങ്കില്‍ ദിലീപ് ഈസിയായി പുറത്തിറങ്ങിയേനെ,എന്നാല്‍ ആരോ കരുതിവെച്ചത് പോലെ മെമ്മറികാർഡിലെ ഹാഷ് വാല്യൂ മാറിയത് കണ്ടെത്താനായി; അഡ്വ.ടിബി മിനി!

News

ആ തെളിവില്‍ കൃത്രിമത്വം കാണിച്ചത് അറിയാതെ പോയിരുന്നെങ്കില്‍ ദിലീപ് ഈസിയായി പുറത്തിറങ്ങിയേനെ,എന്നാല്‍ ആരോ കരുതിവെച്ചത് പോലെ മെമ്മറികാർഡിലെ ഹാഷ് വാല്യൂ മാറിയത് കണ്ടെത്താനായി; അഡ്വ.ടിബി മിനി!

ആ തെളിവില്‍ കൃത്രിമത്വം കാണിച്ചത് അറിയാതെ പോയിരുന്നെങ്കില്‍ ദിലീപ് ഈസിയായി പുറത്തിറങ്ങിയേനെ,എന്നാല്‍ ആരോ കരുതിവെച്ചത് പോലെ മെമ്മറികാർഡിലെ ഹാഷ് വാല്യൂ മാറിയത് കണ്ടെത്താനായി; അഡ്വ.ടിബി മിനി!

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത് . കഴിഞ്ഞ ദിവസം
തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന്റെ മാതാപിതാക്കളുടേയും ദിലീപിന്റെ സഹോദരിയുടേയും മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ചോദ്യം ചെയ്യലിനായി മൂന്ന് പേർക്കും ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിന്റെ പ്രധാന്യം അറിയണമെങ്കില്‍ ആദ്യം അതിന്റെ ആവിർഭാവത്തെക്കുറിച്ച് മനസ്സിലാക്കണമെന്ന് അഡ്വ.ടിബി മിനി. സംഭവം നടന്ന ദിവസം നടിയെ തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊണ്ടുവരാന്‍ ലാല്‍ മീഡിയയില്‍ നിന്നും ഒരു ഡ്രൈവർ പോകുന്നു. നടിയുമായി തിരിച്ച് നെടുമ്പാശ്ശേരി എത്തിയപ്പോഴാണ് നേരത്തെ തീരുമാനിച്ച പ്രകാരം വേറൊരു വണ്ടി വന്ന് ഇവരുടെ വാഹനത്തിലേക്ക് ഇടിക്കുന്നത്.

ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വണ്ടി ഇടിച്ചതിന് ശേഷം അക്രമികള്‍ കാറിനകത്തേക്ക് കയറി നടിയെ ബന്ധനസ്ഥയാക്കി വാഹനം മുന്നോട്ട് പോകുന്നു. പിന്നീടാണ് അക്രമികളില്‍ ഒരാളെ മാറ്റി പള്‍സർ സുനി എത്തുന്നത്. ആദ്യം പള്‍സർ സുനിയെ നടി തിരിച്ചറിയുന്നില്ലെന്നും ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിനോട് അഭിഭാഷക പറയുന്നു.

അതുകൊണ്ട് തന്നെ അവർക്കെതിരെ ഒരു പരാതിയും ഉണ്ടാവില്ലെന്നായിരുന്നു അവർ കരുതിയത്. പക്ഷെ ഈ നടി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ കരഞ്ഞുകൊണ്ടാണ് ഓടിചെല്ലുന്നത്. അങ്ങനെ ഓടി ചെല്ലുന്ന സമയത്തും ഈ ഡ്രൈവർ അവിടെയുണ്ട്. ഡ്രൈവർ ഓടിപ്പോവാന്‍ ശ്രമിച്ചപ്പോളും ലാല്‍ പിടിച്ച് നിർത്തുകയാണ്. പിന്നീടാണ് പിടി തോമസും ആന്റോ ജോസഫുമൊക്കെ വരുന്നത്

പരാതികൊടുത്തപ്പോഴും മൊഴി നല്‍കിയപ്പോഴും കോടതിയിലുമൊക്കെ ഒരക്ഷരം വിടാത്ത കൃത്യമായ മൊഴിയാണ് നടി നല്‍കി കൊണ്ടിരുന്നത്. ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ഫോണുമായി ഒന്നാംപ്രതി അവിടെ നിന്നും കടന്ന് കളഞ്ഞു. പള്‍സർ സുനി തനിക്ക് ദൃശ്യങ്ങള്‍ കാണിച്ചു തന്നായി വളരെ കൃത്യമായിട്ട് തന്നെ മനു എന്ന സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്.

പിന്നീട് കെസി പൌലോസ് എന്ന അഭിഭാഷകനെ പള്‍സർ സുനി ഈ മെമ്മറി കാർഡ് ഏല്‍പ്പിച്ച് പോവുന്നു. പിന്നീട് വലിയ രീതിയില്‍ വാർത്ത ഉയർന്നപ്പോള്‍ പ്രധാന്യം മനസ്സിലാക്കിയ പൌലോസ് സുനി ഏല്‍പ്പിച്ച ഫോണും മെമ്മറി കാർഡും കോടതിയില്‍ കൊടുത്തു. ദൃശ്യം പകർത്തിയ ഫോണിന് പകരം മറ്റൊരു ഫോണായിരുന്നു സുനി വെച്ചത്. എന്തൊക്കെ സാധനങ്ങള്‍ ഹാജരാക്കിയെന്ന് കോടതി രേഖയുണ്ട്

ഹാജരാക്കിയ സാധനം ഫോറന്‍സിക്ക് ലബോറട്ടറിയില്‍ അയച്ച്, പരിശോധിച്ചതിന് ശേഷം സീല്‍ ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ആ സമയത്തിന്റെ ദൃശ്യങ്ങളുടെ കോപ്പികള്‍ രണ്ട് പെന്‍ഡ്രൈവിലാക്കി അന്വേഷണ സംഘത്തിനും കോടതിക്കും കൊടുത്തത്ത്. അതുകൊണ്ട് തന്നെ പെന്‍ഡ്രൈവ് ഈ കേസിലെ തെളിവല്ല, മെമ്മറികാർഡാണ് തെളിവായി വരുന്നത്. ഈ തെളിവാണ് ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുനയില്‍ വരുന്നത്.

പ്രാഥമിക തെളിവായ ഫോണില്ല, അപ്പോള്‍ രണ്ടാമത്തെ തെളിവായി മെമ്മറി കാർഡാണുള്ളത്. ആ തെളിവില്‍ കൃത്രിമത്വം കാണിച്ചത് അറിയാതെ പോയിരുന്നെങ്കില്‍ ദിലീപ് ഈസിയായി പുറത്തിറങ്ങിയേനെ. എന്നാല്‍ ആരോ കരുതിവെച്ചത് പോലെ മെമ്മറികാർഡിലെ ഹാഷ് വാല്യൂ മാറിയത് കണ്ടെത്താനായി. പെന്‍ഡ്രൈവ് കൊടുത്ത സാഹചര്യത്തില്‍ മെമ്മറി കാർഡ് കോടതി തൊടേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തിലും മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതാണ് പ്രധാനപ്പെട്ട കാര്യമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top