Malayalam
ദിലീപിന് സ്വന്തമായി ഒരു ഫോണില്ല, എന്ത് കാര്യം ഉണ്ടെങ്കിലും നാദിര്‍ഷയെ അറിയിച്ചാല്‍ പെട്ടെന്ന ദിലീപിലേക്ക് എത്തും എന്ന് കണക്ക് കൂട്ടിയാവും നാദിര്‍ഷയുടെ നമ്പറിലേക്ക് വിളിച്ചത്; ചെരിപ്പിനകത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ ജയിലിലേക്ക് എത്തിയത്; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ പറയുന്നു
ദിലീപിന് സ്വന്തമായി ഒരു ഫോണില്ല, എന്ത് കാര്യം ഉണ്ടെങ്കിലും നാദിര്‍ഷയെ അറിയിച്ചാല്‍ പെട്ടെന്ന ദിലീപിലേക്ക് എത്തും എന്ന് കണക്ക് കൂട്ടിയാവും നാദിര്‍ഷയുടെ നമ്പറിലേക്ക് വിളിച്ചത്; ചെരിപ്പിനകത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ ജയിലിലേക്ക് എത്തിയത്; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സണ്‍ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അതോടൊപ്പം തന്നെ സുനിയ്‌ക്കൊപ്പം കാക്കാനാട് ജയിലില്‍ സഹതടവുകാരനായി കിടന്നിരുന്ന ജിന്‍സന്റെ വാക്കുകളും ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
നടിയെ ആക്രമിച്ചത് തെറ്റായിപ്പോയെന്ന ഒരു മനോഭാവം ജയിലില്‍ കിടക്കുന്ന ആദ്യഘട്ടങ്ങളിലൊന്നും പള്‍സര്‍ സുനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ജിന്‍സണ്‍ പറയുന്നത്. പിന്നീട് പലഘട്ടങ്ങളിലും എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ പശ്ചാത്താപത്തിന്റെ ഒരു സ്വരം ഉണ്ടായിരുന്നു. ജയിലില്‍ നിന്നും അനുവദനീയമായ കോളിലൂടെ തന്നെ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത് സുനിയെ കൊണ്ടുപോയി മാപ്പ് അപേക്ഷിക്കണം എന്നൊരു ആഗ്രഹം സുനിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും ജിന്‍സണ്‍ പറയുന്നു.
നടിയെ ആക്രമിച്ചത് കൃത്യമായ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞിരുന്നു. ഇന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്ന സൂചനകളും അദ്ദേഹം ഇനിക്ക് തന്നിരുന്നു. പല പത്രമാധ്യമങ്ങളിലും വന്ന സൂചനകള്‍ അനുസരിച്ച് ഈ ആളുകള്‍ തന്നെ കൈവിട്ടാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ച് കഴിഞ്ഞപ്പോള്‍ അങ്ങനെ ഒന്നും എന്നെ കൈവിടാന്‍ അവര്‍ക്ക് കഴിയില്ലെന്നായിരുന്നു സുനിയുടെ മറുപടിയെന്നും ജിന്‍സണ്‍ വ്യക്തമാക്കുന്നു.
ഈ ഒരു വിഷയം മാത്രമല്ല, ഇതുപോലുള്ള മറ്റ് പല വിഷയങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ കേസുകളുമായി ബന്ധപ്പെട്ട ഒരു കാര്യവും ജയിലുകളിള്‍ സഹതടവുകാരുമായി പരമാവധി ചര്‍ച്ച ചെയ്യാറില്ല. ജയിലിന്റെ ഒരു രീതി അതാണ്. പിന്നെയും പറയുന്നുണ്ടെങ്കില്‍ ഏറ്റവും അടുപ്പമുള്ളവരോട് മാത്രമായിരിക്കും. ഞങ്ങള്‍ തമ്മില്‍ അത്രമാത്രം അടുപ്പമുണ്ടായിരുന്നു. ഞാനും സുനിയും വിപിന്‍ലാലും ഒരു സെല്ലിലായിരുന്നു കിടന്നത്.
നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതും സിനിമ മേഖലയിലെ മറ്റ് കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. പല കാര്യങ്ങളും ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും നേരത്തെ കോടതിയിലും പൊലീസിലും ഇക്കാര്യം മൊഴിയായി കൊടുത്തിട്ടുണ്ട്. ദിലീപിന് സ്വന്തമായി ഒരു ഫോണില്ലെന്ന രീതിയിലൊക്കെയാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്ത് കാര്യം ഉണ്ടെങ്കിലും നാദിര്‍ഷയെ അറിയിച്ചാല്‍ പെട്ടെന്ന ദിലീപിലേക്ക് എത്തും എന്ന് കണക്ക് കൂട്ടിയാവും നാദിര്‍ഷയുടെ നമ്പറിലേക്ക് വിളിച്ചത്. അത് നാദിര്‍ഷയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം തന്നെയാണെന്നാണ് എന്റെ വിശ്വാസം.
എന്തോ കാക്കനാടുള്ള കടയില്‍ കൊടുത്തു എന്നുള്ള രീതിയിലായിരുന്നു സംസാരം. മൊബൈല്‍ ജയിലിലേക്ക് എത്തിച്ച വിഷ്ണു എന്നുള്ളായാളെയാണ് ആദ്യം വിളിച്ചത്. സുനി പല നമ്പറിലേക്കും വിളിച്ചിട്ടുണ്ട്. അതാരൊക്കെയാണെന്ന് എനിക്ക് അറിയില്ല. ഒരു ചെരിപ്പിനകത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ ജയിലിലേക്ക് എത്തിയത്. അതൊക്കെ സിസിടിവിയില്‍ വ്യക്തമാണെന്നും ജിന്‍സണ്‍ പറയുന്നു.
ഒരു നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന നിലയില്‍ ജയിലിലെ മറ്റ് തടവുകാരെല്ലാം പള്‍സര്‍ സുനിയെ വീക്ഷിക്കാറുണ്ടായിരുന്നു. മറ്റ് പ്രതികള്‍ അയാളെ കാണാനും എന്താണ് നടന്നതെന്നും അറിയാന്‍ താല്‍പര്യപ്പെട്ട് വരാറുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞാനും ചില കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കായിരുന്നു. ഇതേ ജയിലില്‍ തന്നെ ഇതിന് മുമ്പും വിചാരണ തടവുകാരനായി വന്നിട്ടുള്ളയാളാണ് പള്‍സര്‍ സുനി. അതുകൊണ്ട് തന്നെ ആദ്യമായി വരുന്നത് കൊണ്ടുള്ള ഒരു പകപ്പൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നും ജിന്‍സണ്‍ പറയുന്നു.
ഒരു അഭിഭാഷകനെ വെച്ച് തരാമായിരുന്നില്ലേ? ഇത്രയൊക്കെ ആയിട്ടും ഞാന്‍ പിടിച്ച് നിന്നു. നിങ്ങളുടെ പേര് പറയാതിരിക്കാന്‍ പരമാവധി സഹിച്ചു. ഏതെങ്കിലും ഒരു സന്ദേശകനെ ഇതിനകത്തേക്ക് പറഞ്ഞ് വിട്ടിരുന്നെങ്കില്‍ നിങ്ങളുടെ പേര് പറയാതെ ഞാന്‍ തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങി കൈകാര്യം ചെയ്യുമായിരുന്നുവെന്ന രീതിയിലുള്ള കാര്യങ്ങളാണ് സുനി അന്ന് കത്തില്‍ എഴുതിയിരുന്നത്. പിന്നെ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കോഡുഭാഷകളും. അത് പൊലീസ് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു ഏപ്രില്‍ 12 നാണ് ഞാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.
അന്നേദിവസം തന്നെ വിപിന്‍ലാലിന് മരട് കോടതിയില്‍ കേസുണ്ട്. അവിടെ നിന്നും വിഷ്ണുവെന്ന മറ്റൊരു തടവുകാരന്‍ വഴിയാണ് ജയില്‍ അധികൃതര്‍ അറിയാതെ കത്ത് പുറത്ത് എത്തിച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ കേസില്‍ ഒരു മാഡം ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് കണ്ടെത്താനോ വ്യക്തമായ തെളിവ് ശേഖരിക്കാനോ സാധിച്ചിട്ടില്ല. എതോ ഒരു സ്ത്രീക്ക് ബന്ധമുണ്ടെന്ന കാര്യം ഞാന്‍ ഇപ്പോഴും കരുതുന്നു. 2017 ജുലൈ മാസം മുതലാണ് കാക്കാനാട് ജില്ലാ ജയിലില്‍ ഉണ്ടായിരുന്നതെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.
