TV Shows
ദില്‍ഷ ഇപ്പോഴും സംസാരിക്കുന്നത് പുറത്ത് പോയ വ്യക്തിയെക്കുറിച്ചാണ് ; ദിൽഷയെ തള്ളിപ്പറഞ്ഞ് ബ്ലെസ്ലി; നീ അങ്ങനെ പറയുമെന്ന് കരുതിയില്ലെന്ന് ദില്‍ഷ, പിന്നാലെ നടന്ന് സോറി പറഞ്ഞെങ്കിലും ദിൽഷയും ബ്ലെസ്ലിയും പിണങ്ങി?
ദില്‍ഷ ഇപ്പോഴും സംസാരിക്കുന്നത് പുറത്ത് പോയ വ്യക്തിയെക്കുറിച്ചാണ് ; ദിൽഷയെ തള്ളിപ്പറഞ്ഞ് ബ്ലെസ്ലി; നീ അങ്ങനെ പറയുമെന്ന് കരുതിയില്ലെന്ന് ദില്‍ഷ, പിന്നാലെ നടന്ന് സോറി പറഞ്ഞെങ്കിലും ദിൽഷയും ബ്ലെസ്ലിയും പിണങ്ങി?
ബിഗ് ബോസ് വീട്ടിൽ ഇന്നത്തെ മോണിംഗ് ആക്ടിവിറ്റി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് .മോർണിംഗ് ആക്റ്റിവിറ്റിയിൽ വീട്ടില്‍ ഇതുവരെ സ്വന്തമായൊരു സ്‌പേസ് ഉണ്ടാക്കാതെ മറ്റുള്ളവരുടെ സഹായത്തില്‍ എത്തിയ താരം ദില്‍ഷ ആണെന്ന് പലരും പറഞ്ഞു. എന്നാല്‍ ദില്‍ഷയുടെ അടുത്ത സുഹൃത്തുക്കളായ ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും കൂടെ ഇതേകാര്യം പറഞ്ഞപ്പോള്‍ ദില്‍ഷ ആകെ തകര്‍ന്നു പോയി.
ബ്ലെസ്ലിയും ദില്‍ഷയും ഈ ഒരു സംഭവത്തെ തുടര്‍ന്ന് പിണക്കത്തിലാണ്. ദില്‍ഷയുടെ പിന്നാലെ നടന്ന് ബ്ലെസ്ലി മാപ്പ് പറയുന്നുണ്ടെങ്കിലും ദില്‍ഷ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല.
“നീ പോലും എന്നെ മനസിലാക്കിയിട്ടില്ല എന്നെനിക്ക് നല്ലോണം മനസിലായെന്ന് ദില്‍ഷ പറയുന്നു. മനസിലാക്കിയിട്ടുണ്ട്, നന്നായി മനസിലാക്കിയിട്ടുണ്ടെന്ന് ബ്ലെസ്ലി വ്യക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ല, ഇല്ല എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. ഒരാളുടെ സ്‌പേസ് കാരണം എനിക്കിവിടെ നില്‍ക്കേണ്ട ആവശ്യമില്ല. മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ ഞാനത് അത്ര കാര്യമാക്കി എടുത്തിരുന്നില്ലെന്നും ദില്‍ഷ പറയുന്നു. മറ്റുള്ളവരുടെ സഹായത്താല്‍ എന്നാണ് ഞാന്‍ പറഞ്ഞത് അപഹരിക്കുന്നു എന്നല്ല എന്ന് ബ്ലെസ്ലി ന്യായീകരിച്ചു.
എനിക്ക് ആരുടേയും സഹായം ആവശ്യമില്ലെന്ന് ദില്‍ഷ ആവര്‍ത്തിച്ചു. നിനക്ക് സ്‌പേസ് ഇല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ബ്ലെസ്ലി പറഞ്ഞപ്പോള്‍. നീ പറഞ്ഞത് ഞാന്‍ കൃത്യമായി കേട്ടതാണെന്നും ബാക്കിയാരും പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ദില്‍ഷ പറഞ്ഞു.
സോറി, ചെറുതായി പണി പാളിപ്പോയതാണെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. പിന്നീട് ബാത്ത് റൂം ഏരിയയില്‍ വച്ചും ബ്ലെസ്ലി ദില്‍ഷയോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബ്ലെസ്ലിയെ കേള്‍ക്കാന്‍ ദില്‍ഷ തയ്യാറായിരുന്നില്ല.
നീ ആ ക്യാറ്റഗറില്‍ എന്നെ പെടുത്തേണ്ടിയിരുന്നില്ല. എനിക്ക് ഇവിടെ സ്വന്തമായൊരു സ്‌പേസുണ്ടെന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് നീ. ആ നീ തന്നെ ഇപ്പോള്‍ അങ്ങനെ പറഞ്ഞതോടെ നീയെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് ദില്‍ഷ പറഞ്ഞു. നിനക്ക് സ്വന്തമായൊരു സ്‌പേസുണ്ട്. പക്ഷെ നീയത് മനസിലാക്കാന്‍ ഒത്തിരി താമസിച്ചു എന്നാണ് പറഞ്ഞതെന്നായി ബ്ലെസ്ലി. ഞാന്‍ എന്റെ സ്‌പേസുണ്ടാക്കുന്നത് ഞാനാണ്. പിന്നെ ഞാന്‍ എന്തിനാണ് അത് മനസിലാക്കേണ്ടതെന്ന് ദില്‍ഷ ചോദിച്ചു. അപ്പോള്‍ നീ വന്നത് തന്നെ സ്‌പേസുമായിട്ടാണെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം.
നീ എന്ത് പറഞ്ഞാലും അതിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. നീയെന്ത് പറഞ്ഞാലും അതിനൊരു കാരണമുണ്ടാകും. പക്ഷെ ഇന്ന് നീ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വേദനയായി. എന്നെ അറിയാത്തൊരാള്‍ ആയിരുന്നു അങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ ഇരുപത്തിനാല് മണിക്കൂറും കൂടെ നടക്കുന്ന നിനക്ക് പോലും എന്നെ മനസിലായിട്ടില്ല എന്ന് പറയുമ്പോഴാണ് പ്രശ്‌നം എന്ന് ദില്‍ഷ പറഞ്ഞു. നല്ലപോലെ മനസിലായിട്ടുണ്ടെന്ന് ബ്ലെസ്ലി പറഞ്ഞെങ്കിലും കേള്‍ക്കാന്‍ ദില്‍ഷ തയ്യാറായില്ല.
വേദനിപ്പിച്ചുവെങ്കില്‍ സോറി എന്ന് ബ്ലെസ്ലി വീണ്ടും പറഞ്ഞു. ഇന്നവിടെ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്ന് അവരുടേയും നിന്റേയും മുഖത്ത് നിന്നും മനസിലായി. നീ പറയുന്നതൊന്നും എനിക്ക് ഇപ്പോള്‍ കേള്‍ക്കണ്ട. ഇപ്പോള്‍ ഇതേക്കുറിച്ച് എന്നോട് സംസാരിക്കണ്ട. ഞാന്‍ അറിഞ്ഞിരുന്നില്ല ഞാന്‍ ഇത്രയും നാള്‍ ഇവിടെ നിന്നത് ഒരോരുത്തരുടേയും സാഹയത്തോടെയാണെന്ന് എന്ന് പറഞ്ഞ് അവിടെ നിന്നും പോവുകയായിരുന്നു ദില്‍ഷ.
നേരത്തെ, ദില്‍ഷയ്ക്ക് അറിയില്ല താന്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്. പലരുടേയും സഹായത്താല്‍ മനസിലാക്കി വരികയാണ്. നൂറാം ദിവസം ഇവിടെ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്ന വ്യക്തി ദില്‍ഷയായിരിക്കുമെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. പിന്നാലെ ദില്‍ഷ ഇപ്പോഴും സംസാരിക്കുന്നത് പുറത്ത് പോയ വ്യക്തിയെക്കുറിച്ചാണെന്നും ഇനിയെങ്കിലും സ്വന്തമായൊരു ഇടം കണ്ടെത്തണമെന്ന് ലക്ഷ്മി പ്രിയയും പറഞ്ഞിരുന്നു.
about biggboss