TV Shows
ദില്‍ഷ ബിഗ് ബോസ്സിൽ നിന്നും ക്വിറ്റ് ചെയ്‌തു!? റോബിന്റെ ആഗ്രഹം പൊട്ടി പാളീസായി നടുക്കുന്ന വെളിപ്പെടുത്തൽ.. സംഭവിച്ചത് ഇതാണ്
ദില്‍ഷ ബിഗ് ബോസ്സിൽ നിന്നും ക്വിറ്റ് ചെയ്‌തു!? റോബിന്റെ ആഗ്രഹം പൊട്ടി പാളീസായി നടുക്കുന്ന വെളിപ്പെടുത്തൽ.. സംഭവിച്ചത് ഇതാണ്
ബിഗ്ഗ് ബോസ് ഷോകളില്‍ എന്നും പ്രണയ ജോഡികള്‍ക്ക് ഒരു പ്രത്യേക പ്രേക്ഷക ശ്രദ്ധ ലഭിയ്ക്കാറുണ്ട്. ആ പതിവ് ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും എന്ന പോലെ മലയാളത്തിലും ഉണ്ട്. ഇത്തവണത്തെ മലയാളം ബിഗ്ഗ് ബോസ് ഷോയില്‍ ഏറ്റവും അധികം മുഴങ്ങിക്കേട്ട പേര് ദില്‍ഷയുടെയും റോബിന്റെയും ആണ്.
സഹമത്സരാര്‍ത്ഥികള്‍ നിഴല്‍ എന്നുവരെ ദില്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ ഷോയില്‍ നിന്ന് പോയതോടെ ദില്‍ഷയും ഗെയിമും ആകെ മാറിയിട്ടുണ്ട്. ഇന്ന് ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദം ദില്‍ഷയുടേതാണ്.
ഇപ്പോഴിതാ സേഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ദില്‍ഷ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തയാണ്. ബിഗ് ബോസ് ഷോയുടെ വിക്കിപീഡിയയെ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്ത പ്രചരിക്കുന്നത്. വിക്കിയില്‍ ദില്‍ഷ ക്വിറ്റ് ചെയ്തുവെന്നാണ് കാണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ദില്‍ഷയുടെ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു.
എന്നാല്‍ ദില്‍ഷ പുറത്ത് പോയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. മൂപ്പന്‍സ് വ്‌ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് സത്യം പുറത്ത് വന്നിരിക്കുന്നത്. എല്ലാവര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് വിക്കിപീഡിയ. ഇത്തരത്തില്‍ ആരെങ്കിലും കയറി മറ്റിയതാവും എന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തെറ്റായ വിവരം മാറ്റി ശരിയായത് ആഡ് ചെയ്തിട്ടുണ്ട്.
ഡോക്ടര്‍ പോയതോടെ ദില്‍ഷ ആകെ മാറിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഷോയില്‍ നിന്ന് പുറത്ത് പോകുന്നതിനെ കുറിച്ച് ബ്ലെസ്ലിയോട് പറഞ്ഞിരുന്നു. ഡോക്ടര്‍ റോബിന്‍ പുറത്ത് പോയതിന് പിന്നാലെയായിരുന്നു ഇത്. റോബിന്‍ പോയതോടെ ദില്‍ഷ മത്സരം കടുപ്പിച്ചിട്ടുണ്ടെങ്കിലും ആ പഴയ സന്തോഷമൊന്നും ഇപ്പോള്‍ ആ മുഖത്തില്ല. സാധാരണ വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും ബ്ലെസ്ലിയ്ക്കും ഡോക്ടറിനുമൊപ്പം ചില്ലായിരിക്കുന്ന ദില്‍ഷയെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ അത്തരത്തിലുളള കാഴ്ചയൊന്നും ഇപ്പോഴില്ല. ഏത് സമയവും റിയാസുമായി പോര് വിളിക്കുന്ന ദില്‍ഷയെയാണ് കാണുന്നത്. വഴക്കും ബഹളവുമാണെങ്കിലും ദില്‍ഷ- റിയാസ് കോമ്പോ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇവരുടെ വഴക്ക് കൂടി ഇല്ലായിരുന്നെങ്കില്‍ ഷോ ആകെ ശോകമായേനെയെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം ബിഗ് ബോസ് സീസണ്‍ നാല് എണ്‍പതാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയണ്. നൂറ് എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമേയുള്ളൂ. ഷോ അതിന്റെ അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോള്‍ ബിഗ് ബോസും മത്സരാര്‍ത്ഥികളും ഒരുപോലെ തങ്ങളുടെ ഗെയിം കടുപ്പിച്ചിരിക്കുകയാണ്. ഷോയില്‍ 100 ദിവസം പൂര്‍ത്തിയാക്കണമെന്നാണ് മത്സരാര്‍ത്ഥികളുടെ ആഗ്രഹം. ഇതിനായി സകല തന്ത്രങ്ങളും പയറ്റുന്നുണ്ട്.
എവിക്ഷനില്‍ നിറ സാന്നിധ്യമായ റിയാസും ദില്‍ഷയും ഈ വാരം രക്ഷപ്പെട്ടിട്ടുണ്ട്. രണ്ട് പേരും സുരക്ഷിതരാണ്. റോണ്‍സണ്‍, ധന്യ, വിനയ് എന്നിവരാണ് എവിക്ഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. റിയാസ്, ദില്‍ഷ എന്നിവര്‍ക്കൊപ്പം ലക്ഷ്മിയും സൂരജും ഈ വാരം സേയ്ഫായിട്ടുണ്ട്. ഇപ്പോള്‍ 7 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്.
