serial news
പുരസ്കാരത്തിളക്കത്തിൽ സജിൻ; എല്ലാത്തിനും കാരണം ഷഫ്ന; ശിവാഞ്ജലിയെക്കാൾ പ്രണയം; ഭാര്യയോട് നന്ദി പറഞ്ഞ് ശിവൻ; സാന്ത്വനം താരം സജിൻ !
പുരസ്കാരത്തിളക്കത്തിൽ സജിൻ; എല്ലാത്തിനും കാരണം ഷഫ്ന; ശിവാഞ്ജലിയെക്കാൾ പ്രണയം; ഭാര്യയോട് നന്ദി പറഞ്ഞ് ശിവൻ; സാന്ത്വനം താരം സജിൻ !
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന് എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്ന്. ഇന്ന് ആരാധകർക്ക് സജിന്‍ സ്വന്തം ശിവേട്ടനാണ്. അടുത്തിടെ മികച്ച നടനുളള മിന്നലെ പുരസ്കാരം സജിന്‍ ലഭിച്ചിരുന്നു.
ഇപ്പോഴിത തന്നെ പിന്തുണച്ചവരോട് നന്ദി പറയുകയാണ് നടന്. ഒപ്പം ഭാര്യ ഷഫ്ന നല്കി സപ്പോര്‍ട്ടിനെ കുറിച്ചും പറയുന്നുണ്ട്. ഈ പുരസ്കാരം ലഭിക്കാന്‍ കാരണം ഷഫ്നയാണെന്നാണ് സജിന്‍ പറയുന്നത്. അഭിനയ ജീവിതത്തിലെ ആദ്യത്തെ പുരസ്കാരമാണിത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’എന്റെ ആദ്യത്തെ അവാര്‍ഡ് ആണ് മിന്നലെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്, അതും എന്റെ ആദ്യത്തെ സീരിയലായ സാന്ത്വനത്തിന് ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട് എന്ന് സജിന്‍ പറഞ്ഞു. പ്രേക്ഷക പിന്തുണകൊണ്ട് മാത്രമാണ് ഇന്ന് ഈ പുരസ്കാരത്തിന് ഞാന്‍ അര്‍ഹനായത്, അവരോട് എന്നും കടപ്പെട്ടിരിയ്ക്കുന്നു. പുരസ്കാരത്തിന് എന്നെ പരിഗണിച്ചവര്‍ക്കും നന്ദി’, സജിന്‍ തുടര്‍ന്നു.
ഈ പുരസ്കാരം വാങ്ങി ഇന്ന് ഞാന്‍ ഇവിടെ നില്ക്കുമ്പോള് കുറച്ച് ആള്‍ക്കാരോട് നന്ദി പറയാതെ വയ്യ. ഞങ്ങളുടെ പ്രൊഡ്യൂസറായ രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയ്ക്കും ആണ് ആദ്യത്തെ നന്ദി. അവരാണ് എന്നെ ശിവന് വേണ്ടി തിരഞ്ഞെടുത്തത്. ഞങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സജിത്ത് ചേട്ടനോടും നന്ദിയുണ്ട്. സാന്ത്വനത്തിന്റെ സംവിധായകന് ആദിത്യനും ഫുള്‍ ടീമിനും സജിന്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞു.
ഭാര്യ ഷഫ്നയ്ക്കുളള നന്ദിയും നടന് എടുത്ത് പറയുന്നുണ്ട്. ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്നയ്ക്ക് ആണ്. ഷഫ്ന മുഖാന്തരമാണ് ഞാന്‍ ഈ സീരിയലിലേക്ക് എത്തിയത്്. അഭിനയിക്കണം നടന് ആകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് അവസരങ്ങള്‍ നോക്കി പോയപ്പോഴും ഫുള്‍ പിന്തുണ നല്കിയ ആളാണ് ഭാര്യ ഷഫ്ന എന്നും’ ; സജിന്‍ കൂട്ടിച്ചേര്‍ത്തു.ഷഫ്ന വഴിയാണ് സാന്ത്വനത്തിന്റെ ഓഡിഷന് പോയത് എന്നും സജിന്‍ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സജിനെ ലഭിക്കുന്നത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി സാന്ത്വനം പരമ്പര മുന്നോട്ട് പോവുകയാണ്. തമിഴ് സൂപ്പര്‍ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റേഴ്സിന്റെ മലയാളം പതിപ്പാണിത്. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും സീരിയല്‍ റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷ കളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് തുടക്കം മുതല്‍ തന്നെ ടോപ്പ് 5ല്‍ ഇടം പിടിക്കാന്‍ സാന്ത്വനത്തിന് കഴിഞ്ഞിരുന്നു.
about sajin tp
