Connect with us

‘നീ ഒടുക്കത്തെ ഗ്ലാമറാടാ’; ക്ലീൻ ഷേവ് ചെയ്ത് ലാൽ; ചിത്രത്തിന് പിന്നിലെ ആ രഹസ്യം

Malayalam

‘നീ ഒടുക്കത്തെ ഗ്ലാമറാടാ’; ക്ലീൻ ഷേവ് ചെയ്ത് ലാൽ; ചിത്രത്തിന് പിന്നിലെ ആ രഹസ്യം

‘നീ ഒടുക്കത്തെ ഗ്ലാമറാടാ’; ക്ലീൻ ഷേവ് ചെയ്ത് ലാൽ; ചിത്രത്തിന് പിന്നിലെ ആ രഹസ്യം

മലയാളികളുടെ പ്രിയ നടനാണ് ലാല്‍. അഭിനയിച്ച മിക്ക സിനിമകളിലും താടിയുള്ള കഥാപാത്രമായാണ് ലാൽ എത്താറുള്ളത്. സിനിമയിൽ മാത്രമല്ല പൊതുവേദികളിലും കട്ടിത്താടിയുമായുള്ള ലാലിനെ മാത്രമേ മലയാളികൾ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ താരത്തിന്റെ ക്ലീൻ ഷേവ് ലുക്കുള്ള ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു.

‘അംബേദ്കർ’ എന്ന അടിക്കുറിപ്പോടെ ലാൽ തന്നെയാണ് ചിത്രം പങ്കുവച്ചത്. രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ‘നീ ഒടുക്കത്തെ ഗ്ലാമറാടാ’ എന്ന തെങ്കാശിപ്പട്ടണത്തിലെ ഡയലോഗ് ആണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. താടി വടിക്കണ്ടായിരുന്നുവെന്ന് മറ്റൊരു കൂട്ടം പറയുന്നു.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ചിത്രത്തിൽ രാജാവിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തിനു വേണ്ടിയാണ് ഈ പുതിയ ഗെറ്റപ്പ്. ലാലിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ജയറാം, റിയാസ് ഖാൻ, റഹ്മാൻ തുടങ്ങിയ മലയാളതാരങ്ങളും പൊന്നിയിൻ സെൽവനിൽ അഭിനയിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top