News
അച്ഛന്റെ കുഞ്ഞു മകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാവും; മരണത്തിന് മുന്‍പ് പറഞ്ഞ പ്രോമിസ് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി ആര്യ; വിവാഹാശംസകൾ നേർന്നു ആരാധകർ !
അച്ഛന്റെ കുഞ്ഞു മകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാവും; മരണത്തിന് മുന്‍പ് പറഞ്ഞ പ്രോമിസ് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി ആര്യ; വിവാഹാശംസകൾ നേർന്നു ആരാധകർ !
മലയാളി കുടുംബപ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവളാണ് ആര്യ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. രമേഷ് പിഷാരടി, ധര്‍മജന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു ആദ്യം ആര്യ മലയാളികളുടെ ഹൃദയം കീഴടക്കിയത്. ഷോയിൽ ഒരു മണ്ടി ഭാര്യയായി കണ്ടതുകൊണ്ട് അതാകും ആര്യയുടെ യഥാർത്ഥ സ്വഭാവമെന്ന് പല മലയാളികളും തെറ്റുധരിച്ചു.
അതിനുശേഷം ബിഗ് ബോസ് റിയാലിറ്റി ഷോയിലും ആര്യ പ്രത്യക്ഷപ്പെട്ടിരുന്നു. സീസണ്‍ 2 ല്‍ ആയിരുന്നു ആര്യ എത്തിയത്. എന്നാല്‍ ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയില്‍ കണ്ടത്. ഇത് ആര്യയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 2 കഴിഞ്ഞതോടെ ആര്യയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. വളരെ റിയൽ ആയി ബിഗ് ബോസ് വീട്ടിൽ നിന്ന മത്സരാര്ഥിയാണ് ആര്യ. അതുകൊണ്ടാകണം ഇത്രയധികം വിമർശങ്ങളും ഏൽക്കേണ്ടി വന്നത്.
ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. തന്റെ ജീവിത്തിലെ സുഖവും ദുഃഖങ്ങളും താരം സോഷ്യല്‍ മീഡിയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത് ആരാധകരുടെ ഇടയില്‍ വൈറല്‍ ആകാറുമുണ്ട്. ആര്യയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്.
ഇപ്പോഴിത അച്ഛനെ കുറിച്ച് താരം എഴുതിയ വാക്കുകള്‍ വൈറല്‍ ആവുകയാണ്. പിതാവിന്‌റെ പിറന്നാള്‍ ദിനത്തിലാണ് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചത്.
ഈ സമയത്ത് അച്ഛന്‍ കൂടെ വേണം എന്നാണ് ആഗ്രഹം. എന്നാല്‍ അച്ഛന്‍ എനിക്കൊപ്പമുണ്ടെന്ന് എനിക്ക് അറിയാമെന്നും പിറന്നാള്‍ ആശംസയ്‌ക്കൊപ്പം പറഞ്ഞു.
ആര്യയുടെ വാക്കുകള്‍ ഇങ്ങനെ… ‘സ്വര്‍ഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഇപ്പോള്‍ അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഏറ്റവും അധികം സന്തോഷിയ്ക്കന്ന നിമിഷമായിരുന്നേനെ ഇത്. അച്ഛന്റെ കുഞ്ഞു മകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാവും. മരണത്തിന് മുന്‍പ് പറഞ്ഞ പ്രോമിസ് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. അതിനോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിയ്ക്കുന്നു. ഈ ഒരു സമയത്താണ് അച്ഛന്‍ എനിക്കൊപ്പം വേണം എന്ന് ഞാന്‍ ഏറ്റവും അധികം ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ എനിക്കറിയാം എന്റെ തൊട്ടടുത്ത് അച്ഛനുണ്ടാവും എന്ന്.’ആര്യ കുറിച്ചു.
സഹോദരി അഞ്ജനയുടെ വിവാഹമാണ് ആര്യയയുടെ ഏറ്റവും വലിയ സ്വപ്‌നം. കല്യാണത്തിന ഇനി അധികം നാളുകളില്ല.
കഴിഞ്ഞ വര്‍ഷമായിരുന്നു അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അഞ്ജനയുടെ വിവാഹം അച്ഛന്റെ സ്വപ്നമായിരുന്നു എന്നും, മരിക്കുന്നതിന് മുന്‍പ് അച്ഛന്‍ പറഞ്ഞ ഒരേ ഒരു കാര്യം അഞ്ജുവിന്റെ വിവാഹം നല്ല രീതിയില്‍ നടത്തണം എന്ന് മാത്രവുമാണ് എന്ന് ആര്യ പറഞ്ഞിരുന്നു. പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയ വിവാഹം ഇനി ദിവസങ്ങള്‍ക്ക് അകം ഉണ്ടാവും എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.
അഖിലാണ് അഞ്ജനയുടെ വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ് അഖില്‍. വിവാഹ നിശ്ചയം ആഘോഷത്തോടെ നടത്തിയിരുന്നു. മകള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ആര്യ. മകള്‍ റോയയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്.
about arya badai
