News
സിനിമ-സീരിയല്‍ നടന് ത്രിവേണി ബാബു അന്തരിച്ചു
സിനിമ-സീരിയല്‍ നടന് ത്രിവേണി ബാബു അന്തരിച്ചു
Published on
സിനിമ-സീരിയല്‍ നടന് ത്രിവേണി ബാബു അന്തരിച്ചു. 76 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ കൂടിയാണ് റിട്ടയേഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു
ആനയ്ക്കൊരുുമ്മ, കെണി എന്നീ സിനിമകളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയിരുന്നു. ആഴിക്കൊരു മുത്ത്, അശ്വരഥം തുടങ്ങി പത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കടമറ്റത്ത് കത്തനാര് സീരിയലിലും വില്ലന്‍ വേഷം കൈകാര്യം ചെയ്തിരുന്നു.
1977 ല്‍ മിസ്റ്റര്‍ ഇന്ത്യ ആയിരുന്നു. ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് പ്രാവശ്യം പങ്കെടുക്കുകയും വെങ്കല മെഡല്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അര്ജുനശ്രീ അവാര്‍ഡും ചിറയിന്‍കീഴ് കൃഷി ഭവന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
