TV Shows
“വഴക്കിനിടെ ലക്ഷ്മിപ്രിയ വിനയുടെ നേർക്ക് തുപ്പി”; ഞാൻ ജീവിതത്തിൽ ഇത്രയൊക്കെ നേടിയ ഒരു സ്ത്രീയാണ്. വിജയിച്ച ഒരു സ്ത്രീയാണ്; നാണംകെട്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ഇനി വയ്യ; ലക്ഷ്മി പ്രിയയ്ക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോകണം!
“വഴക്കിനിടെ ലക്ഷ്മിപ്രിയ വിനയുടെ നേർക്ക് തുപ്പി”; ഞാൻ ജീവിതത്തിൽ ഇത്രയൊക്കെ നേടിയ ഒരു സ്ത്രീയാണ്. വിജയിച്ച ഒരു സ്ത്രീയാണ്; നാണംകെട്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ഇനി വയ്യ; ലക്ഷ്മി പ്രിയയ്ക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോകണം!
ബിഗ് ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ മത്സരാർഥികൾ തമ്മിൽ വളരെ വാശിയോടെയാനമത്സരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എവിക്ഷനിൽ ബിഗ് ബോസ് വീട്ടിൽ ആരും പ്രതീക്ഷിക്കാത്ത ഒരു മത്സരാർഥിയാണ് പുറത്താക്കപ്പെട്ടത്.
റിയാസ് ഈ ആഴ്ച പുറത്ത് പോകും എന്ന് കരുതിയിരുന്ന പ്രേക്ഷകരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടിൽ നിന്നും കുട്ടി അഖിൽ ആയിരുന്നു പടിയിറങ്ങിയത്. ബിഗ് ബോസ് വീട്ടിൽ നിന്നും അഖിൽ പോയതോടെ അഖിലിന്റെ ഉറ്റ സുഹൃത്ത് സൂരജ് ബിഗ് ബോസ് വീട്ടിൽ ഒറ്റക്കായിരിക്കുകയാണ്.
അഖിൽ വീട്ടിൽ നിന്നും പുറത്തായി ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ സൂരജിന്റെ പേരിൽ ബിഗ് ബോസ് വീട്ടിൽ വലിയ വഴക്ക് നടക്കുകയാണ്. സൂരജിന് സംസാരിക്കാൻ ഉള്ള സ്പെയ്സ് ലക്ഷ്മിപ്രിയ നൽകുന്നില്ല എന്ന് പറഞ്ഞ് റിയാസാണ് ബിഗ് ബോസ് വീട്ടിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
ബി ബി ന്യുസിനു ശേഷം റിയാസും ലക്ഷ്മിപ്രിയയും തമ്മിൽ വലിയ വഴക്ക് നടന്നു. തുടർന്ന് റിയാസും വിനയ് മാധവും ബിഗ് ബോസ് വീട്ടിൽ വന്നതിനു ശേഷമാണ് വീട്ടിലെ മറ്റ് മത്സരാർത്ഥികൾക്ക് വില ഇല്ലാതെ ആയതെന്ന് ലക്ഷ്മിപ്രിയ ആരോപിക്കുകയുണ്ടായി.
ഇതോടെ വിനയ് പ്രകോപിതനാവുകയും ലക്ഷ്മിപ്രിയയുമായി വഴക്ക് കൂടുകയും ചെയ്തു. വിനയ് ബിഗ് ബോസ് വീട്ടിൽ സ്ത്രീകൾക്കെതിരെ മാത്രമേ സംസാരിക്കുകയുള്ളുവെന്നും റിയാസ് എവിടെയെങ്കിലും വഴക്ക് തുടങ്ങിയാൽ അത് ഏറ്റുപിടിക്കാൻ മാത്രമേ അറിയൂ എന്നും ലക്ഷ്മിപ്രിയ പറയുന്നു.
വിനയുമായി ഉള്ള വഴക്കിനിടെ ലക്ഷ്മിപ്രിയ വിനയുടെ നേർക്ക് തുപ്പുകയും ചെയ്തു. ഈ പ്രവർത്തി വീട്ടിലെ മറ്റു മത്സരാർത്ഥികൾക്ക് ആർക്കും ഇഷ്ടപ്പെട്ടില്ല. വിനയ് എന്തുതന്നെ പറഞ്ഞാലും ലക്ഷ്മിപ്രിയ തന്റെ നിലവിട്ട് പെരുമാറാൻ പാടില്ലായിരുന്നുവെന്ന് ധന്യയും ദിൽഷയും പറഞ്ഞു. തുടർന്ന് ലക്ഷ്മിപ്രിയ ഗാർഡൻ ഏരിയയിൽ നിന്നും വീട്ടിനുള്ളിലേക്ക് പോവുകയായിരുന്നു.
വീട്ടിനുള്ളിൽ ഒറ്റക്കിരുന്ന ലക്ഷ്മിപ്രിയയെ ദിൽഷയും ബ്ലെസ്ലിയും സമാധാനിപ്പിച്ചു. ഇതിനിടെ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്.
” എനിക്ക് നാണം കെട്ട് നാണം കെട്ട് വയ്യ. എന്റെ ഭർത്താവും എന്റെ മകളും എല്ലാം കാണും. ഞാൻ ഒരിടത്തും ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല എന്റെ ലൈഫിൽ. എനിക്ക് വയ്യ… അവർ എടുത്തോട്ടെ അവസരം. അവർ എത്തട്ടെ. ഞാൻ ജീവിതത്തിൽ ഇത്രയൊക്കെ നേടിയ ഒരു സ്ത്രീയാണ്. വിജയിച്ച ഒരു സ്ത്രീയാണ്. ” ലക്ഷ്മിപ്രിയ പറഞ്ഞു.
ലക്ഷ്മിപ്രിയക്ക് ആത്മാർഥമായി ആരോടും സ്നേഹം ഇല്ലെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള അഭിനയമാണെന്നും വിനയ് പറയുകയുണ്ടായി. വിനയ് തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ലക്ഷ്മിപ്രിയ അതിൽ പങ്കെടുക്കാൻ തയ്യാറായില്ല. വീക്കിലി ടാസ്ക്കിനിടെ വിനയ് പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായി എടുത്താണ് ലക്ഷ്മിപ്രിയ പെരുമാറിയത്. തുടർന്ന് വിനയ് മാധവിന്റെ മനസിലും ലക്ഷ്മിപ്രിയയോട് ദേഷ്യം ഉണ്ടായിരുന്നു. ഈ ദേഷ്യമാണ് ഇന്ന് പുറത്ത് വന്നത്.
ബിഗ് ബോസ് വീട്ടിൽ റോബിനും ജാസ്മിനും പുറത്തുപോയതോടെ അതുവരെ ഉണ്ടായ മത്സരം ആയിരുന്നില്ല ഇപ്പോൾ നടക്കുന്നത്. വളരെ വാശിയേറിയ മത്സരം ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്.
about biggboss