‘മറ്റൊരു നടിക്ക് വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെട്ടു’; ആദ്യം മൂക്കിന്റെ ഷേപ്പ് മാറ്റണമെന്നാണ് പറഞ്ഞത്. പിന്നീട് മാറിടം വലുതാക്കുന്നതിനും അരക്കെട്ടിനും കാലുകള്‍ക്കുമായി ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു എന്ന് രാധിക ആപ്തെ

ബോളിവുഡില്‍ നിരവധി ആരാധകരുള്ള, തിളങ്ങി നില്ക്കുന്ന താരമാണ് രാധിക ആപ്തെ. ഇപ്പോള്‍ നടി പറഞ്ഞ ചില വാക്കുകളാണ് വൈറലാകുന്നത്. മറ്റൊരു നടിക്ക് തന്നെക്കാള്‍ വലിയ മാറിടവും നിറഞ്ഞ ചുണ്ടുകളും ഉള്ളതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞാണ് രാധിക ഇപ്പോള്‍ എത്തിയിരിക്കുന്നത്.
‘മറ്റൊരു നടിക്ക് വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെട്ടു. അവര്‍ കൂടുതല്‍ സെക്സിയായിരുന്നു. ഞാന്‍ ബഹുമാനിക്കുന്ന ആളുകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയായിരുന്നു അത്. നിങ്ങള്‍ ചില ആളുകളെ നോക്കൂ. അവര്‍ ഇതില്‍ ഉള്‍പ്പെടില്ല. എന്നാല്‍ അവര്‍ക്കും ഇത്തരമൊരു ചിന്താഗതിയുണ്ട്. കൂടുതല്‍ സ്ത്രീകള്‍ അധികാര സ്ഥാനങ്ങളില്‍ ഉള്ളപ്പോള്‍ ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാധിക വ്യക്തമാക്കി.
സിനിമയ്ക്ക് വേണ്ടി ശരീരം ആകര്‍ഷമുള്ളതാക്കാന്‍ തനിക്ക് പലരില്‍ നിന്നും ഉപദേശം ലഭിച്ചു. ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ മുഖത്തും ശരീരത്തിലും മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം മൂക്കിന്റെ ഷേപ്പ് മാറ്റണമെന്നാണ് പറഞ്ഞത്. പിന്നീട് മാറിടം വലുതാക്കുന്നതിനും അരക്കെട്ടിനും കാലുകള്‍ക്കുമായി ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു എന്നും രാധിക പറഞ്ഞു.
‘മുടിയില്‍ കളര്‍ ചെയ്യുന്നതിന് പോലും 30 വര്‍ഷമെടുത്തു. ഒരു കുത്തിവയ്പ്പ് പോലും ഞാന്‍ എടുക്കാന്‍ പോകുന്നില്ല. എന്നാല്‍ ഇതിലൊന്നും എനിക്കൊരിക്കലും സമ്മര്‍ദം അനുഭവപ്പെട്ടില്ല. ദേഷ്യമാണ് തോന്നിയത്. വാസ്തവത്തില്‍ ഇതെല്ലാം എന്റെ ശരീരത്തെ കൂടുതല്‍ സ്നേഹിക്കാന്‍ എന്നെ സഹായിച്ചു. ഞാന്‍ എന്റെ ശരീരത്തെ സ്നേഹിക്കുന്നു’ എന്നും രാധിക കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...