മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ല; രണ്ട് കേസുകളും അട്ടിമറിക്കപ്പെടുന്നുവെന്ന് ബൈജു കൊട്ടാരക്കര
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ല; രണ്ട് കേസുകളും അട്ടിമറിക്കപ്പെടുന്നുവെന്ന് ബൈജു കൊട്ടാരക്കര
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ല; രണ്ട് കേസുകളും അട്ടിമറിക്കപ്പെടുന്നുവെന്ന് ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ദിവസങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നു വരുന്നത്. ഈ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇത് സംബന്ധിച്ച് സംവിധായകന് ബൈജു കൊട്ടാരക്കര നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എസ് ശ്രീജിത്തിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും മറ്റും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ് എന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര. രണ്ടിന് പിന്നിലും പ്രവര്‍ത്തിച്ചത് എഡിജിപി ദര്‍വേശ് സാഹിബാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും ബൈജു പറഞ്ഞു. നടിയുടെ കേസില്‍ അന്വേഷണം നല്ല രീതിയിലായിരുന്നു നടന്നുകൊണ്ടിരുന്നത്. ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നീതി കിട്ടുമെന്നൊരു തോന്നലുണ്ടായിരുന്നു. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പിന്നീട് നടന്നത് കേസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.
എഡിജിപി ശ്രീജിത്തിനോട് ചില എതിര്‍പ്പുകളും പരാതികളുമൊക്കെ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുമ്പോഴുണ്ടായിരുന്നു. എന്നാല്‍ ഈ കേസില്‍ ശ്രീജിത്ത് വളരെ നന്നായിട്ടായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇത് അജിത വരെ പറഞ്ഞിരുന്നു. അങ്ങനെയുള്ള ശ്രീജിത്തിനെയാണ്, വളരെ പെട്ടെന്ന് തന്നെ അന്വേഷ ചുമതലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത്. അത് മാറ്റി കഴിഞ്ഞപ്പോഴാണ് പുതിയ ആള് വരുന്നത്. ഷെയ്ഖ് ദര്‍വേശ് സാഹിബിനായിരുന്നു പിന്നീട് ചുമതല. എഡിജിപിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്.
ദര്‍വേശ് സാഹിബ് ആദ്യം ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ എല്ലാം യോഗം വിളിക്കുകയാണ് ചെയ്തത്. അതില്‍ വെച്ച് ഒരു തീരുമാനവും എടുത്തു. ഒരു കാരണവശാലും ഈ കേസ് ദിലീപിന്റെ അഭിഭാഷകരിലേക്ക് പോകേണ്ട. കോടതിയില്‍ നിന്ന് പോയ ദൃശ്യങ്ങളിലേക്കോ തെളിവുകളിലേക്കോ പോകേണ്ട. ഇതങ്ങ് ക്ലോസ് ചെയ്തേരെ, ഇതായിരുന്നു തീരുമാനം. ദര്‍വേശ് സാഹിബ് അതുപോലെ ഇടപെട്ട സംഭവമാണ് സ്വപ്ന സുരേഷിന്റെ കേസ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കാര്യമൊക്കെയാണ് സ്വപ്ന വിളിച്ച് പറഞ്ഞത്.
ആ വെളിപ്പെടുത്തലിന് പിന്നാലെ കെടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. ആ പരാതി നിമിഷ നേരം കൊണ്ടാണ് ഫയലില്‍ സ്വീകരിച്ചത്. ഡിജിപി അടക്കമുള്ള യോഗം ചേര്‍ന്ന് പിന്നീട് ഒരു ടീമിനെ ഉണ്ടാക്കി. അന്വേഷണ സംഘത്തെയും രൂപീകരിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ജലീലിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് കണ്ടെത്തിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.
ആ ഗൂഢാലോചന തെളിയിക്കാനാണ് പതിനൊന്നംഗ ടീമിനെ നിയോഗിച്ചത്. അതില്‍ ദര്‍വേശ് സാഹിബും ഉണ്ടായിരുന്നു. ഓരോ കേസുകള്‍ വരുമ്പോഴും സര്‍ക്കാരിന്റെ രീതി മാറുന്നുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ഈ അടുത്ത സമയത്ത് തന്നെ ഷെയ്ഖ ദര്‍വേശ് സാഹിബ് തന്നെ ഭാഗമായ രണ്ട് കേസുകളാണിത്. ഒന്നില്‍ വേഗമില്ലാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. മറ്റൊന്നില്‍ വേഗത്തില്‍ കേസ് നടത്താന്‍ നോക്കുന്നു. ദര്‍വേശ് സാഹിബിനെ കൊണ്ടുവന്നതില്‍ ആര്‍ക്കാണ് പങ്ക് എന്നാണ് ചോദിക്കുന്നത്. ഈ കേസില്‍ എന്തിനാണ് ദര്‍വേശ് സാഹിബിനെ അവരോധിച്ചത്. ഇതിന്റെ പിന്നില്‍ ആരാണ് ഉള്ളതെന്നും അറിയേണ്ടതുണ്ട്. ഗൂഢാലോചനയാണോ, അതോ ചില കേസുകള്‍ തേച്ച് മാച്ച് കളയാനും, ചില കേസുകള്‍ക്ക് തുമ്പുണ്ടാക്കാനുമാണോ ചിലരെ കൊണ്ടുവരുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...